ആശ ശരത്തിന്റെ പിന്തുണയോടെ ആര്യയുടെ അരങ്ങേറ്റം? ബഡായി ബംഗ്ലാവില്‍ സംഭവിക്കുന്നത്? വീഡിയോ വൈറല്‍!

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. വ്യത്യസ്തരായ അതിഥികളാണ് ഓരോ വാരത്തിലും പരിപാടിയിലേക്ക് എത്താറുള്ളത്. പ്രേക്ഷകര്‍ക്ക് അറിയാന്‍ താല്‍പര്യമുള്ള വിശേഷങ്ങളെക്കുറിച്ചാണ് മുകേഷും ആര്യയും അമ്മായിയുമൊക്കെ ചോദിക്കാറുള്ളത്. മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ ആശ ശരത്താണ് പരിപാടിയില്‍ എത്തുന്നതെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നാളുകള്‍ക്ക് ശേഷം എവിടെയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. വ്യത്യസ്തമായ പ്രമോഷന്‍ രീതികളായിരുന്നു ചിത്രത്തിനായി ഉപയോഗിച്ചിരുന്നത്.

ഫേസ്ബുക്ക് ലൈവിലൂടെ ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് ആശ ശരത് എത്തിയിരുന്നു. സക്കറിയയെ കണ്ടുപിടിക്കണമെന്നും താരം ആവശ്യപ്പെട്ടിരുന്നു. എവിടെയുടെ പ്രമോഷന്റെ ഭാഗമായാണ് താനെത്തിയതെന്നും താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായി മാറിയതിന് പിന്നാലെയായാണ് വാസ്തവം തിരക്കി ചിലരെത്തിയത്. സിനിമയ്ക്കായാണെങ്കില്‍ക്കൂടി ഇത്തരത്തിലുള്ള രീതികളോട് യോജിക്കാനാവില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. തന്റെ ഭര്‍ത്താവ് ശരത്താണെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് സിനിമയ്ക്കായി നടത്തിയ പ്രമോഷനായിരുന്നു ഇതെന്നും ആശ പറഞ്ഞിരുന്നു.

Asha Sarath

എവിടെ റിലീസ് ചെയ്തതിന്റെ സന്തോഷവുമായാണ് ആശ ശരത്് ഇപ്പോള്‍ എത്തിയിട്ടുളളത്. മുകേഷും ആര്യയുമാണ് താരത്തോട് വിശേഷങ്ങള്‍ ചോദിച്ചത്. നാളുകള്‍ക്ക് ശേഷം ആര്യയും പരിപാടിയിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ആര്യ തന്നെയായിരുന്നു ഈ വരവിനെക്കുറിച്ച് വ്യക്തമാക്കിയത്. നാളുകള്‍ക്ക് ശേഷം തറവാട്ടിലേക്ക് തിരികെയെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് ആര്യ എത്തിയിരുന്നു. പിഷാരടി വിദേശത്താണെന്നും അവിടെയാണ് ഇപ്പോഴത്തെ പരിപാടി അവതരണമെന്നുമായിരുന്നു താരം പറഞ്ഞത്. ആളുകള്‍ക്ക് എന്തെങ്കിലും മനസ്സിലാവുമോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നും അതോണ്ടാണ് അവിടെ തന്നെ തിരഞ്ഞെടുത്തതെന്നും ആര്യ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X