അമ്മയുടെ ആ​ദ്യ പ്രിഫറൻസ് ശരത്തേട്ടൻ, നല്ലൊരു ഭർത്താവാണെങ്കിലും അതിനേക്കാൾ നല്ലൊരു അച്ഛനാണ്; ആശ ശരത്

രണ്ട് വർഷം മുമ്പായിരുന്നു നടി ആശ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹം. ആ സമയത്ത് താലികെട്ട് ചടങ്ങ്, വിവാഹ റിസപ്ഷൻ തുടങ്ങിയവയിൽ നിന്നുള്ള വീ‍ഡിയോകൾ വൈറലായിരുന്നു. ഭർത്താവിന് വേണ്ടത്ര പരി​ഗണിക്കാത്ത ഭാര്യ, ബോസി പെരുമാറ്റം, അമ്മയും മക്കളും അച്ഛനെ മാറ്റി നിർത്തുന്നു തുടങ്ങിയ വിമർശനങ്ങൾ‌ അന്ന് ആശ ശരത്തിന് നേരിടേണ്ടി വന്നിരുന്നു. വെറും സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോകൾ കണ്ടാണ് പലരും അന്ന് നടിയെ വിമർശിച്ചത്.

എന്നാൽ യഥാർത്ഥത്തിൽ തന്റെ കുടുംബം അങ്ങനെ അല്ലെന്നും തന്റെ മാതാപിതാക്കൾക്ക് പോലും തന്റെ ഭർത്താവ് കഴിഞ്ഞേയുള്ളു താൻ പോലുമെന്ന് പറയാതെ പറയുകയാണ് താരമിപ്പോൾ. ഐ ആം വിത്ത് ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഭർത്താവിനെ കുറിച്ച് ആശ വാചാലയായത്.

Asha Sarath

എല്ലാവരുടേയും ധൈര്യം ഞാനാണ്. എന്റെ മുഖമൊന്ന് വാടിയാൽ എന്തോ പോലെയാണ്. അതുകൊണ്ട് തന്നെ കരയാൻ പറ്റില്ല. ചിലപ്പോഴൊക്കെ അതിനാൽ തളർന്ന് പോകുന്നത് പോലെ തോന്നും. എന്റെ രണ്ടാമത്തെ ചേട്ടൻ മരിച്ചശേഷം അമ്മയേയും അച്ഛനേയും ‍ഞാൻ തനിച്ചാക്കിയിട്ടേയില്ല. അവർ എനിക്കൊപ്പം കുറേ കാലം ദുബായിൽ ആയിരുന്നു.

തിരികെ വരുമ്പോൾ ഞാനോ ശരത്തേട്ടനോ മക്കളിൽ ആരെങ്കിലുമോ അവർക്കൊപ്പം മാറി മാറി നിൽക്കും. പിന്നെ നമ്മളൊന്ന് വിളിച്ചാൽ ഉടൻ ഓടി വരുന്ന കുറച്ച് ആളുകളുണ്ട്. അവരെ ഒറ്റയ്ക്ക് ആക്കേണ്ടി വന്ന വളരെ കുറച്ച് സമയങ്ങളെയുള്ളു. അച്ഛൻ പോയശേഷം അമ്മയെ ഞാൻ ഒരു ദിവസം പോലും ഒറ്റയ്ക്ക് ആക്കിയിട്ടില്ല. അച്ഛൻ പോയപ്പോൾ ‍ഞാനും ശരത്തേട്ടനുമെല്ലാം ഉണ്ടായിരുന്നു.

എന്റെ ചേട്ടന്മാർ പോയശേഷം അച്ഛനും അമ്മയ്ക്കും ശരത്തേട്ടനായിരുന്നു മകന്റെ സ്ഥാനത്ത്. ബാലു ചേട്ടന്റെ കർമ്മം ചെയ്തത് പോലും ശരത്തേട്ടനാണ്. അത്തരം കാര്യങ്ങൾ ഏ‌റ്റവും ആത്മാർത്ഥതയോടെ ചെയ്യണമല്ലോ. വഴിപാടായി ചെയ്യരുതല്ലോ. അച്ഛന്റേയും കർമ്മം ചെയ്തത് ശരത്തേട്ടനാണ്. എന്നേക്കാളും അമ്മയ്ക്ക് ഇഷ്ടം കൂടുതൽ ശരത്തേട്ടനോടാണ്. അമ്മയാണ് എനിക്ക് എല്ലാം.

ആ കണ്ണ് നിറയുന്നത് എനിക്ക് സഹിക്കാനാവില്ല. അച്ഛന്റേയും ചേട്ടന്മാരുടേയും ഉത്തരവാദിത്വം എനിക്കാണ് ഇപ്പോൾ. അമ്മ ഇപ്പോൾ ഒരുപാട് കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുണ്ട്. അതിൽ ഹാപ്പിയുമാണ്. ഞാൻ എന്ത് കാര്യത്തെ കുറിച്ച് പറയാൻ പോയാലും അമ്മ ആദ്യം ചോദിക്കുക ശരത്തിനോട് ചോ​​ദിച്ചോ എന്നാണ്. ഞാൻ കുറച്ച് അധികം തിരക്കിലേക്ക് പോയാൽ ആശേ നീ ഇപ്പോൾ കുറച്ച് തിരക്കാവുന്നുണ്ട്.

Asha Sarath

ശരത്തിന് അത് വിഷമമായി മാറരുത്. അങ്ങനെ എല്ലാത്തിലും അമ്മയുടെ ആ​ദ്യ പ്രിഫറൻസ് ശരത്തേട്ടനാണ്. എന്നെ ആദ്യ കാലത്ത് അഭിനയിക്കാൻ സമ്മതിക്കാതിരുന്നത് നല്ല കല്യാണം വരില്ലെന്ന് പേടിച്ചിട്ടാണ്. ശരത്തേട്ടനിൽ ഇഷ്ടപ്പെട്ട ഒരു കാര്യം സ്ത്രീ പുരുഷ വ്യത്യാസം കാണിക്കാറില്ലെന്നതാണ്. ഭാര്യ എന്ന രീതിയിൽ മാത്രമല്ല. എന്റെ കൂടെ പതിനെട്ട് വർഷമായി നിൽക്കുന്ന ശാന്ത എന്നൊരു സഹായിയുണ്ട്. എന്റെ വലത് കൈ പോലെയാണ് ശാന്ത.

ദുബായിലും നാട്ടിലുമെല്ലാം സഹായി ശാന്തയാണ്. അവരോട് പോലും ശരത്തേട്ടൻ അന്നും ഇന്നും സംസാരിക്കുന്നത് ഒരേ രീതിയിലാണ്. എല്ലാവരേയും നന്നായി ട്രീറ്റ് ചെയ്യുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. എല്ലാ ജോലിയേയും ബഹുമാനത്തോട് കൂടി മാത്രം കാണുന്നയാളാണ്. എല്ലാത്തിനും വാല്യു കൊടുക്കുന്നയാളാണ്.

അദ്ദേഹം നല്ലൊരു ഭർത്താവാണെങ്കിലും അതിനേക്കാൾ നല്ലൊരു അച്ഛനാണ്. കുട്ടികളോട് അങ്ങനെ ചെയ്യാൻ പാടില്ല ഇങ്ങനെ ചെയ്യാൻ പാടില്ലെന്ന് പറയുന്നത് പിന്നെയും ഞാനാണ്. ആരെങ്കിലും സ്‌ട്രിക്ടാകണം എന്ന് കരുതിയാണ് ഞാൻ അങ്ങനെ ചെയ്യുന്നത്. അപ്പോഴും അവരെ ഇന്റിവിജ്വലായി കണ്ട് ട്രീറ്റ് ചെയ്യൂ എന്ന് ശരത്തേട്ടൻ പറയും എന്നും ആശ ശരത് പറയുന്നു.

More from Filmibeat

Read more about: asha sarath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X