പാർവതിയെ കല്യാണം കഴിക്കുമോ? ജയറാമേട്ടന്റെ അനിയത്തിയോട് ചോദിച്ചു; എല്ലാവരുടെയും സംശയമായിരുന്നു: ആശ ശരത്ത്

ജയറാം, കാളിദാസ് ജയറാം, ആശ ശരത്ത് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന സിനിമയാണ് ആശകൾ ആയിരം. ജയറാമും ആശ ശരത്തും മലയാളത്തിൽ ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന സിനിമയാണിത്. ഇരുവരും പെരുമ്പാവൂർകാരുമാണ്. സ്വന്തം നാട്ടുകാരനായ താരത്തിനൊപ്പം മലയാളത്തിൽ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് ആശ ശരത്ത്. പോർ‌ട്രേയൽസ് ബെെ ഗദ്ദാഫി എന്ന യൂട്യൂബ് ചാനലിൽ ജയറാമിനെക്കുറിച്ച് ആശ ശരത്ത് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ജയറാമേട്ടന്റെ അനിയത്തി (മഞ്ജുള) കോളേജിൽ എന്റെ ജൂനിയറായിരുന്നു. ഞാനും മഞ്ജുവും നടന്നാണ് കോളേജിൽ പോയിരുന്നത്. ഞാനും ജയറാമേട്ടനും ഒരുമിച്ച് അഭിനയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കമലദളം എന്ന സിനിമയിലേക്ക് ആശയെ വിളിക്കുന്നുണ്ടെന്ന് എന്നെ വിളിച്ച് പറഞ്ഞത് ജയറാമേട്ടനായിരുന്നു. അന്ന് സംസാരിച്ചത് ചെവിയിലുണ്ട്.

Jayaram  Asha Sarath

പഠിക്കുന്ന സമയത്ത് ഞങ്ങൾ സംസാരിച്ചിരുന്നത് ജയറാമും പാർവതിയും കല്യാണം കഴിക്കുമോ എന്നാണ്. ഞാൻ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അവരുടെ പ്രണയമിങ്ങനെ മുറുകി നിന്നത്. പ്രധാനമായും ഇവരുടെ കല്യാണക്കഥകളായിരിക്കും. പിന്നെ മഞ്ജു കോളേജിൽ വരുമ്പോൾ ചേട്ടൻ വന്നോ എന്ന് പിള്ളേർ ചോദിക്കും. മഞ്ജുവിനെ കൊണ്ടുവിടാൻ ഇടയ്ക്ക് ജയറാമേട്ടൻ വരും. അപ്പോൾ ബാക്കിയുള്ളവരുടെ കുശുമ്പ് ക്യൂട്ടായിരുന്നു. ജയറാമേട്ടൻ പാർവതിയെ കല്യാണം കഴിക്കുമോ എന്ന് ഞാനും മഞ്ജുവിനോട് ചോദിച്ചിട്ടുണ്ട്. എല്ലാവരുടെയും സംശയമായിരുന്നു അത്. അതൊക്ക മധുര സ്മരണകളാണെന്നും ആശ ശരത്ത് ഓർത്തു.

കാളിദാസ് ജയറാമിനെക്കുറിച്ചും ആശ ശരത്ത് സംസാരിച്ചു. നല്ല മോനാണ് കാളിദാസ്. വളരെ നന്നായി വളർത്തിയ ആൾ എന്ന് പറയാം. അങ്ങനെ ഞാൻ പറയുമ്പോൾ ജയറാമേട്ടനും കണ്ണനും (കാളിദാസ്) പറയാറ് അതിന്റെ ക്രെഡിറ്റ് പാർവതിക്കാണെന്നാണ്. നന്നായി പെരുമാറും. ആറ്റിറ്റ്യൂഡോ മൂഡ് സ്വിംഗ്സോ ഞാൻ കണ്ടിട്ടില്ല. എപ്പോഴും പുഞ്ചിരിക്കും. വളരെ നന്നായി എല്ലാവരുടെയും പെരുമാറുമെന്നും ആശ ശരത്ത് പറഞ്ഞു.

More from Filmibeat

Read more about: asha sarath jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X