Just In
- 21 min ago
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- 30 min ago
'ലവ് യൂ ബ്യൂട്ടിഫുള്‍ ലേഡി', പ്രിയക്കൊപ്പമുളള മനോഹര ചിത്രവുമായി കുഞ്ചാക്കോ ബോബന്
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 3 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
Don't Miss!
- News
കെസിയെ വിളിച്ചിട്ടുണ്ട്; വിവാദത്തിന് മറുപടിയുമായി മന്ത്രി സുധാകരന്
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കമല്‍ സാറിനെ ഏടാ എന്ന് വിളിക്കാന്‍ മടി തോന്നി, അന്ന് സംഭവിച്ചത് വെളിപ്പെടുത്തി ആശാ ശരത്ത്
സിനിമാ സീരിയല്‍ താരമായി മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് ആശാ ശരത്ത്. എഷ്യാനെറ്റിലെ കുങ്കുമപ്പൂവ് സീരിയലിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ സിനിമകളിലും സജീവമാവുകയായിരുന്നു താരം. ദൃശ്യത്തിലെ ഐജി ഗീതാ പ്രഭാകര്‍ എന്ന കഥാപാത്രം ആശാ ശരത്തിന്റെതായി തരംഗമായിരുന്നു. ദൃശ്യത്തിന് പിന്നാലെ മലയാളത്തില്‍ അവസരം നടിക്ക് അവസരങ്ങള്‍ കൂടി. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നടി അഭിനയിച്ചു.
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയവരുടെ സിനിമകളിലെല്ലാം പ്രധാന വേഷങ്ങളില്‍ നടി എത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ആശാ ശരത്ത് അഭിനയിച്ചു. ദൃശ്യത്തിന്റെ റീമേക്ക് ചിത്രങ്ങളിലൂടെയാണ് നടി മറ്റ് ഭാഷകളിലും എത്തിയത്. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിലും തന്റെ റോളില്‍ ആശാ ശരത്ത് അഭിനയിച്ചിരുന്നു.

ഉലകനായകന് കമല്‍ ഹാസന് നായകവേഷത്തില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. ജീത്തു ജോസഫ് തന്നെയാണ് സിനിമ തമിഴിലും ഒരുക്കിയത്. പാപനാശത്തില്‍ കമല്‍ഹാസനൊപ്പം അഭിനയിച്ച അനുഭവം ഒരഭിമുഖത്തില്‍ ആശാ ശരത്ത് പങ്കുവെച്ചിരുന്നു. പാപനാശം എന്ന സിനിമ കമല്‍ സാറിനൊപ്പം ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ വിറയ്ക്കാന്‍ തുടങ്ങിയതാണ്, നടി പറയുന്നു.

അതിന്റെ കൂടെ ഒരു സീനില്‍ ഞാന്‍ അദ്ദേഹത്തെ എടാ എന്ന് വിളിച്ച് ചോദ്യം ചെയ്യുകയും വേണം. അത് കേട്ടപ്പോള്‍ ഞാന്‍ ആകെ വിയര്‍ക്കാന്‍ തുടങ്ങി. ഒരു തരത്തിലും എനിക്കതിന് കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ കമല്‍ സാര്‍ തന്നെ തിരുത്തി. ഇപ്പോള്‍ നിങ്ങള്‍ പോലീസ് ഓഫീസര്‍ ഞാന്‍ കുറ്റം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നയാള്‍.

ധൈര്യമായി വളരെ ആത്മാര്‍ത്ഥമായി ഡാ എന്ന വിളിയോടെ തന്നെ ആ സീന്‍ ചെയ്യാന്‍ പറഞ്ഞു. എന്റെ മുന്നില്‍ മറ്റൊരാളാണ് നില്ക്കുന്നതെന്ന തോന്നലോടെ ഞാന്‍ അത് ചെയ്തു തീര്‍ത്തു. ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ ആശാ ശരത്ത് പറഞ്ഞു. പാപനാശത്തിന് പിന്നാലെ കമല്‍ഹാസന്റെ തന്നെ തൂങ്കാവനം എന്ന ചിത്രത്തിലും ആശാ ശരത്ത് അഭിനയിച്ചിരുന്നു.

തൂങ്കാവനത്തില്‍ ഡോ സുജാത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. തൃഷയാണ് ചിത്രത്തിലെ നായിക. വിവിധ ഭാഷകളിലായി ഇരുപത്തഞ്ചിലധികം സിനിമകളില്‍ അഭിനയിച്ച താരമാണ് ആശാ ശരത്ത്. നായികയായും സഹനടിയായും എല്ലാമാണ് ആശാ ശരത്ത് ഇന്‍ഡസ്ട്രിയില്‍ തിളങ്ങിയത്.

ഫ്രൈഡേയാണ് ആശാ ശരത് അഭിനയിച്ച ആദ്യ മലയാള ചിത്രം. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ നായകന്. പിന്നാലെ മോഹന്‍ലാലിന്റെ കര്മ്മയോദ്ധയിലും പ്രധാന വേഷത്തില്‍ നടി അഭിനയിച്ചു. പിന്നാലെ മമ്മൂട്ടിയുടെ നായികയായി എത്തിയ വര്‍ഷം എന്ന ചിത്രത്തിലെ പ്രകടനവും ആശാ ശരത്തിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തില്‍ ദൃശ്യം 2വാണ് നടിയുടെ എറ്റവും പുതിയ ചിത്രം. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഐജി ഗീതാ പ്രഭാകറായി ആശാ ശരത്ത് വീണ്ടും എത്തുന്നത്.