മമ്മൂക്കയെ കുറിച്ച് പറയാന്‍ വാക്കുകളില്ല, പേരന്‍പ് കണ്ടതിനെ കുറിച്ച് ആശ ശരത്ത് പറയുന്നതിങ്ങനെ..
പ്രശസ്തമായ ഒട്ടനവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടാണ് മമ്മൂട്ടിയുടെ പേരന്‍പ് തിയറ്ററുകളിലേക്ക് എത്തുന്നത്. ദേശീയ പുരസ്‌കാര ജേതാവ് റാം തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയിലുടെ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന എന്ന പ്രത്യേകതയും പേരന്‍പിനുണ്ട്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് പേരന്‍പ് പ്രേക്ഷകരിലേക്ക് എത്തുകയാണ്.
ആഗോളതലത്തില്‍ ഫെബ്രുവരി ഒന്നിനാണ് പേരന്‍പിന്റെ റിലീസ്. റിലീസിന് മുന്നോടിയായി സിനിമയുടെ പ്രീമിയര്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം തന്നെ മമ്മൂട്ടിയ്‌ക്കൊപ്പം പ്രീമിയര്‍ കണ്ടിരിക്കുകയാണ്. സിനിമ കണ്ടവരെല്ലാം മികവുറ്റ പ്രകടനമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. നടി ആശ ശരത്ത് പറയുന്നതിങ്ങനെയാണ്..

'പേരന്‍പ്'....ഹൃദയസ്പര്‍ശിയും ആര്‍ദ്രവുമായ ഒരു അനുഭവമായിരുന്നു ഈ ചിത്രം... കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും പിന്തുടരുന്ന അവസ്ഥ.... മമ്മൂക്കയെ കുറിച്ച് പറയാന്‍ വാക്കുകളില്ല... തനിയാവര്‍ത്തത്തിലും വാത്സല്യത്തിലുമൊക്കെ നമ്മുടെ കണ്ണു നനയിപ്പിച്ച അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നു തന്നെയെന്നു നിസംശയം പറയേണ്ടിയിരിക്കുന്നു.. അദ്ദേഹത്തില്‍ നിന്നും അതിഗംഭീരമായ കഥാപാത്രങ്ങള്‍ ഇനിയുമെത്രയോ വരാനിരിക്കുന്നു...
മമ്മൂക്കയോടൊപ്പം 'പേരന്‍പ്' കാണാന്‍ സാധിച്ചത് വലിയൊരു സന്തോഷമായി കരുതുന്നു.. 'റാം' എന്ന സംവിധായകന്റെ അതിഗംഭീരമായ സംവിധാനവും 'പാപ്പാ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാധന, അഞ്ജലി അമീര്‍ അങ്ങനെ ഓരോരുത്തരും ഈ ചിത്രത്തെ മികവുത്തതാക്കി...ജീവിതത്തില്‍ നമ്മളോരോരുത്തരും എത്രമാത്രം ഭാഗ്യമുള്ളവരാണെന്നു ശാരീരിക മാനസികവൈകല്യമുള്ള പാപ്പയും പാപ്പയുടെ അച്ഛനും അവരുടെ ജീവിതസങ്കീര്‍ണ്ണതകളിലൂടെ നമ്മുക്ക് കാണിച്ചുതരുന്നു... A must watch movie...'Peranbu'


Click it and Unblock the Notifications