Don't Miss!
- News
ഒരു മാസത്തിനിടെ കത്തിയമർന്നത് മൂന്ന് ഇരുചക്ര വാഹനങ്ങൾ : ദുരന്തത്തിന് കാരണം തേടി എംവിഡി
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
അഭിനയിക്കാൻ കാരണം ദുൽഖർ സൽമാൻ, വലിയ മോഹം വെളിപ്പെടുത്തി ആശ ശരത്തിന്റെ മകൾ ഉത്തര
ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ആശശരത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെയാണ് ആശ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ഇന്നും സീരിയലിലെ പ്രെഫസർ ജയന്തി എന്നുളള കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ മായാതെ കിടപ്പുണ്ട്. ആശയെ പോലെ മകൾ ഉത്തര ശരത്തും സിനിമയിൽ ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ്. ഖെദ്ദ എന്നാണ് ചിത്രത്തിന്റ പേര്. ഉത്തരയ്ക്കൊപ്പം ആശയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഖെദ്ദ. ഇതാദ്യമായിട്ടാണ് അമ്മയും മകളും ഒരുമിച്ച് സിനിമയിൽ എത്തുന്നത്. സിനിമയിൽ അരങ്ങേറ്റത്തിന് തയ്യാറെടുക്കുമ്പോൾ തന്റെ പ്രിയപ്പെട്ട താരങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഉത്തര. റിപ്പോര്‍ട്ടര്‍ ടിവിയുടെ ശേഷം വെള്ളിത്തിരയില്‍ എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നടിയുടെ വാക്കുകൾ ഇങ്ങനെ... 'എനിക്ക് ദുല്‍ഖര്‍ സല്‍മാന്റെ കൂടെ അഭിനയിക്കണമെന്നാണ് ആഗ്രഹം. എനിക്ക് ദുല്‍ഖറിന്റെ അഭിനയം വളരെ ഇഷ്ടമാണ്. പിന്നെ കീര്‍ത്തി സുരേഷും, ഫഹദ് ഫാസിലും. അങ്ങനെ വലിയൊരു ലിസ്റ്റുണ്ട്. ബോളിവുഡില്‍ പ്രിയങ്ക ചോപ്രയാണ് എനിക്ക് ഏറ്റവും ഇഷ്ടം. അവര്‍ നല്ല കഴിവുള്ള സ്ത്രീയാണ്. ഏത് വേഷവും മികച്ച രീതിയിലാണ് അവതരിപ്പിക്കുക. പ്രിയങ്കയെ കാണണം എന്നും, അവരോടൊപ്പം സിനിമയെ കുറിച്ച് സംസാരിക്കണമെന്നൊക്കെ എന്റെ ആഗ്രഹമാണെന്നും ഉത്തര പറഞ്ഞു.
ദുൽഖർ സൽമാന്റെ ചാര്‍ളി' എന്ന സിനിമ കണ്ട ശേഷമാണ് അഭിനയിക്കണം എന്നുള്ള ആഗ്രഹം തോന്നിയതെന്നും ഉത്തര പറയുന്നു. . ബെന്‍സി പ്രൊഡക്ഷൻസാണ് ഖെദ്ദ നിർമ്മിക്കുന്നത്. ഇവരുടെ 10ാം മത്തെ ചിത്രമാണിത്. . കഴിഞ്ഞ വര്‍ഷത്തെ കേരള സ്റ്റേറ്റ് അവാര്‍ഡ് ജേതാക്കളായ കെഞ്ചിരയുടെ ടീം തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ക്യാമറ പ്രതാപ് വി നായര്‍, കോസ്റ്റ്യുമര്‍ അശോകന് ആലപ്പുഴ, എഡിറ്റര്‍ മനോജ് കണ്ണോത്ത്, പ്രൊഡക്ഷന്‍ കണ്ട്രോളര് ഹരി വെഞ്ഞാറമ്മൂട്,
-
'എല്ലാ വിശേഷ ദിവസങ്ങളിലും വീട്ടിൽ വഴക്ക് നടക്കുന്നത് അതിന്റെ പേരിലാണ്'; പഴയ ഓർമ്മ പങ്കുവെച്ച് അനുപമ പരമേശ്വരൻ
-
'എനിക്കും ഒരു ചേച്ചിയോട് ഇത്തരത്തിൽ ഇഷ്ടമുണ്ടായിരുന്നു, പുറകെ നടന്നിരുന്നുവെന്ന് പറഞ്ഞിരുന്നു'; മാത്യു തോമസ്
-
അഞ്ഞൂറാനാവാൻ ആ നടൻ ആഗ്രഹിച്ചു, കൊടുത്തിരുന്നെങ്കിൽ ചിത്രം ഫ്ലോപ്പ് ആയേനെ! അത് പറഞ്ഞാൽ മനസിലാവില്ല; സിദ്ദിഖ്