എന്റെ സന്തോഷത്തിനായി ചിരിച്ചു ജീവിക്കുന്നവരാണ്! അച്ഛനും അമ്മയ്ക്കും ആശംസകളുമായി ആശ ശരത്ത്
ടെലിവിഷന്‍ പരമ്പരകളിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് ആശ ശരത്. സീരിയലുകള്‍ ഹിറ്റായതോടെ സിനിമയിലേക്കും അവസരങ്ങള്‍ ലഭിച്ചു. ഇപ്പോള്‍ പോലീസ് ഓഫീസറുടെ വേഷത്തിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടും ആശ ശരത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. അഭിനയത്തിന് പുറമേ നൃത്തലോകത്തും സജീവമായി തുടരുകയാണ് നടി. ഇപ്പോഴിതാ തനിക്ക് വഴിക്കാട്ടിയായ അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ അറിച്ച് സമൂഹ മാധ്യമത്തിലൂടെ നടി എഴുതിയ പോസറ്റ് ശ്രദ്ധേയമാവുകയാണ്.

'56 വര്‍ഷങ്ങള്‍ ഒരുമിച്ച്, പരസ്പരം തണലായി, എല്ലാ ഉയര്‍ച്ച താഴ്ചകളിലും പ്രതിസന്ധികളിലും ഒരാള്‍ക്കൊരാള്‍ താങ്ങായി എന്റെ അച്ഛനും അമ്മയും 'കുടുംബം' എങ്ങനെയാവണം എന്നും സ്‌നേഹം എന്താണെന്നും എനിക്ക് കാണിച്ചു തന്നത് ഞങ്ങളുടെ അച്ഛനും അമ്മയുമാണ്. ഞങ്ങള്‍ കടന്നുപോയ എല്ലാ ദുഃഖങ്ങളിലും എന്റെ കണ്ണ് നിറയാതിരിക്കാന്‍ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി.
എന്റെ സന്തോഷത്തിനായി ചിരിച്ചു ജീവിക്കുന്നവരാണ് അച്ഛനും അമ്മയും, എന്റെ കണ്‍കണ്ട ദൈവങ്ങള്‍, ഞാന്‍ ചെയ്ത പുണ്യം. ഇനിയുമെത്ര ജന്മമുണ്ടെങ്കിലും എന്റെ അച്ഛനോടും അമ്മയോടുമൊപ്പം അവരുടെ മകളായിത്തന്നെ എനിക്ക് ജീവിക്കണം. അച്ഛനും അമ്മയ്ക്കും ഹൃദയം നിറഞ്ഞ വിവാഹവാര്‍ഷികാശംസകള്‍'.


Click it and Unblock the Notifications











