For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായി വൈറസ് ട്രെയിലര്‍! ഒരു മില്യണിലധികം വ്യൂസുമായി ആഷിക്ക് അബു ചിത്രം

  |

  കോഴിക്കോടുണ്ടായ നിപ്പ വൈറസ് ബാധയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് വൈറസ്. സിനിമയുടെ ട്രെയിലര്‍ എല്ലാവരെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. രോഗം വന്ന സമയത്തെ ഭീതിജനകമായ അവസ്ഥയാണ് സിനിമയിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. വമ്പന്‍ താര അണിനിരക്കുന്ന വൈറസിന്റെ ട്രെയിലര്‍ നേരത്തെ എല്ലാവരെയും ത്രില്ലടിപ്പിച്ചിരുന്നു.

  ദര്‍ബാറിന്റെ ചിത്രങ്ങള്‍ ലീക്കായതില്‍ നിര്‍മ്മാതാക്കള്‍ക്ക് അതൃപ്തി! സെറ്റില്‍ കടുത്ത നിയന്ത്രണം

  സിനിമയുടെ ട്രെയിലറിന് വലിയ വരവേല്‍പ്പു തന്നെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങള്‍ പങ്കുവെച്ചത് വൈറസിന് മികച്ച സ്വീകാര്യത ലഭിക്കുവാന്‍ കാരണമായിരുന്നു. ഇപ്പോഴിതാ യൂടൂബ് ട്രെന്‍ഡിംഗിലും ഒന്നാമതെത്തിയിരിക്കുകയാണ് സിനിമ.

  വൈറസ്

  വൈറസ്

  ആഷിക്ക് അബുവിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് വൈറസ്. മായാനദിയുടെ വിജയത്തിന് ശേഷമാണ് പുതിയ സിനിമയുമായി സംവിധായകന്‍ എത്തുന്നത്. പ്രഖ്യാപന വേളമുതല്‍ ആകാംക്ഷകളോടെയാണ് എല്ലാവരും വൈറസിനു വേണ്ടി കാത്തിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ തരംഗമായതുമുതല്‍ എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. കേരള ജനത അനുഭവിച്ചതും നേരില്‍ കണ്ടതുമായ സംഭവ വികാസങ്ങളുമാണ് ചിത്രത്തിലൂടെ കാണിക്കുന്നത്.

  വൈറസിന്റെ ട്രെയിലര്‍

  വൈറസിന്റെ ട്രെയിലര്‍

  വൈറസിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതുമുതല്‍ അധികപേരും അഭിപ്രായപ്പെട്ടിരുന്നത് ചിത്രത്തിന്റെ കാസ്റ്റിംഗിനെക്കുറിച്ചായിരുന്നു. റിയല്‍ ലൈഫ് ഹീറോകളെ ഓര്‍മ്മപ്പെടുത്തുന്ന വിധം മികച്ച കാസ്റ്റിംഗ് തന്നെയായിരുന്നു സംവിധായകന്‍ നടത്തിയിരുന്നത്. ഇതില്‍ കൂടുതല്‍ പേരും സംസാരിച്ചത് ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെ അവതരിപ്പിക്കുന്ന രേവതിയുടെ കഥാപാത്രത്തെക്കുറിച്ചായിരുന്നു. മന്ത്രിയുമായി ഏറെ സാമ്യമുളള രൂപമായിരുന്നു നടിയുടെത്

  യുവതാരങ്ങളില്‍ അധികപേരും

  യുവതാരങ്ങളില്‍ അധികപേരും

  മലയാളത്തിലെ യുവതാരങ്ങളില്‍ അധികപേരും അഭിനയിക്കുന്നുവെന്ന പ്രത്യേകതയും വൈറസിനുണ്ട്. കുഞ്ചാക്കോ ബോബന്‍,ആസിഫ് അലി,ടൊവിനോ തോമസ്,ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍,പാര്‍വതി,റിമ കല്ലിങ്കല്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ച അധികപേരും വൈറസിന്റെ ട്രെയിലറില്‍ തിളങ്ങിയിരുന്നു. എല്ലാവര്‍ക്കും തുല്യ പ്രാധാന്യമുളള റോളുകളാണ് ചിത്രത്തിലുളളതെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന.

  യൂടൂബ് ട്രെന്‍ഡിംഗിലും ഒന്നാമത്

  യൂടൂബ് ട്രെന്‍ഡിംഗിലും ഒന്നാമത്

  സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്കു പിന്നാലെ യൂടൂബ് ട്രെന്‍ഡിംഗിലും ഒന്നാമത് എത്തിയിരിക്കുകയാണ് വൈറസ് ട്രെയിലര്‍. യൂടൂബില്‍ ഇതുവരെ ഒരു മില്യണില്‍ കൂടുതല്‍ ആളുകളാണ് ട്രെയിലര്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. കണ്ടവര്‍ തന്നെ രണ്ടും മൂന്നും വട്ടം വീണ്ടും കാണാനെത്തിയതാണ് ട്രെയിലറിന് നേട്ടമായിരിക്കുന്നത്. വൈറസില്‍ സിസ്റ്റര്‍ ലിനിയായി റിമ കല്ലിങ്കല്‍ എത്തുമ്പോള്‍ ചികില്‍സയ്ക്ക് നേതൃത്വം വഹിച്ച ഡോക്ടറായി ചാക്കോച്ചനും കോഴിക്കോട് ജില്ലാ കളക്ടറായി ടൊവിനോയുമാണ് എത്തുന്നത്.

  വമ്പന്‍ താരനിര

  വമ്പന്‍ താരനിര

  കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത്, പാര്‍വതി, റിമ, ആസിഫ് അലി, സൗബിന്‍, ഇന്ദ്രന്‍സ്, പൂര്‍ണ്ണിമ, രമ്യ നമ്പീശന്‍, ശ്രീനാഥ് ബാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രാജീവ് രവി ഛായാഗ്രാഹണം നിര്‍വ്വഹിച്ച സിനിമയുടെ എഴുത്ത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവരാണ്. സുഷിന്‍ ശ്യം സംഗീതവും സൈജു ശ്രീധര്‍ എഡിറ്റിംഗും ചെയ്യുന്നു. ഒപിഎം ബാനറാണ് വൈറസ് നിര്‍മ്മിച്ചിരിക്കുന്നത്.

  ആദ്യദിനങ്ങളില്‍ റെക്കോര്‍ഡുമായി ദുല്‍ഖറിന്റെ മരണമാസ്! യമണ്ടന്‍ പ്രേമകഥ തിയറ്ററുകളില്‍ മിന്നിക്കുന്നു

  ശ്രുതി ഹസനും മിഷായേല്‍ കോര്‍സലെയും വേര്‍പിരിഞ്ഞു? താരപുത്രിയുടെ പ്രണയം തകര്‍ച്ചയിലേക്കോ? കാണൂ!

  English summary
  ashik abu's virus movie trailer updates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X