രൂപാലിയെ കല്യാണം കഴിച്ചപ്പോള്‍ പ്രായമായിരുന്നു പരിഹാസത്തിന് കാരണമായത്! അത് ഗുണമായതിനെ കുറിച്ച് ആശിഷ്

പോലീസ് വേഷത്തില്‍ കിടിലന്‍ വില്ലനെ അവതരിപ്പിച്ച് കൊണ്ടാണ് നടന്‍ ആശിഷ് വിദ്യാര്‍ഥി മലയാളം സിനിമയില്‍ തിളങ്ങിയത്. സിഐഡി മൂസ അടക്കമുള്ള ദിലീപ് ചിത്രങ്ങളില്‍ വില്ലനായി നടന്‍ അഭിനയിച്ചു. ജീവിതത്തിലും അദ്ദേഹം ഒരു വില്ലന്‍ ആണെന്ന് പലരും കരുതിയെങ്കിലും യഥാര്‍ത്ഥ ജീവിതത്തിലെ താരത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലായിരുന്നു.

ഇടയ്ക്ക് രണ്ടാമതും വിവാഹിതനായതിന്റെ പേരില്‍ നിരന്തരം വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ആളാണ് ആശിഷ് വിദ്യാര്‍ഥി. നടന്റെ തന്നെ കൂട്ടുകാരിയായ രൂപാലിയെയാണ് ആശിഷ് രണ്ടാമത് വിവാഹം കഴിച്ചത്. ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുകയാണ് താരദമ്പതിമാര്‍. ഇതിനിടെ തനിക്ക് നേരിടേണ്ടി വന്ന ട്രോളുകളെ കൈകാര്യം ചെയ്തതിനെ പറ്റി പറയുകയാണ് നടനിപ്പോള്‍.

ashish-vidyarthi-

രൂപാലിയുമായിട്ടുള്ള എന്റെ വിവാഹത്തോട് അനുബന്ധിച്ച് വെറുപ്പുകള്‍ നിറഞ്ഞ കമന്റുകളും പരിഹാസവുമായിരുന്നു നേരിടേണ്ടിവന്നത്. ഞങ്ങള്‍ വിവാഹിതരായതല്ല, ഞങ്ങളുടെ പ്രായമായിരുന്നു പലര്‍ക്കും പ്രശ്‌നമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ആശിഷ് പറഞ്ഞിരുന്നു. നടന് പ്രായം കൂടുതലാണെന്നും ഭാര്യ ചെറുപ്പക്കാരി ആണെന്നതും പരിഹസിക്കപ്പെടാന്‍ കാരണമായി.

എന്നാല്‍ രണ്ടാമത്തെ വിവാഹത്തിനുശേഷം ഞാന്‍ നേരിട്ട ട്രോളുകള്‍ ഉള്‍പ്പെടെ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ നിമിഷങ്ങള്‍ തനിക്ക് ഗുണമായി മാറിയത് എങ്ങനെയാണെന്നാണ് ആശിഷ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഇത്തരം ട്രോളുകളെയൊക്കെ പ്രോസസ് ചെയ്യാനും ചിരിക്കാനുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയിലാണ് താന്‍ സ്റ്റാന്‍ഡ് കോമഡി ചെയ്യാന്‍ തുടങ്ങിയത്. അതെന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ഒരു വഴിത്തിരിവായിരുന്നു. പരിഹാസങ്ങള്‍ എനിക്ക് ഭാരമാവുന്നതിന് പകരം ഞാനത് ഷോയുടെ ഉള്ളടക്കമാക്കി മാറ്റി.

രൂപാലിയും ഞാനും കല്യാണം കഴിച്ചപ്പോള്‍ ഒത്തിരി ട്രോളുകള്‍ കേള്‍ക്കേണ്ടതായി വന്നു. അന്നത് വലിയ വേദന നല്‍കി എന്നതില്‍ സംശയമില്ല. എന്നാല്‍ ആളുകളുടെ അഭിപ്രായം എന്റെ ജീവിതത്തെ നിയന്ത്രിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു. ആധികാരികമായി ജീവിക്കുക എന്നതാണ് പ്രധാനം. സമൂഹം ഭയപ്പെടുത്തുന്നതിന് അനുസരിച്ച് ജീവിക്കണമോ അതോ സ്വന്തമായി ഒരു പാത ഒരുക്കണമോ എന്ന് നമ്മളാണ് സ്വയം തിരഞ്ഞെടുക്കേണ്ടത്.

ashish-vidyarthi-

ഞാനും രൂപാലിയും തമ്മിലുള്ള യാത്ര മനോഹരമായി തുടങ്ങി. അവള്‍ എന്റെ ജീവിതത്തില്‍ വളരെയധികം സന്തോഷവും സ്ഥിരതയുമൊക്കെ കൊണ്ടുവന്നു. പരസ്പര ബഹുമാനവും പങ്കാളിത്തവും ഞങ്ങള്‍ ഒരുമിച്ച് കെട്ടിപ്പടുത്തു എന്നുമാണ് ആശിഷ് വിദ്യാര്‍ഥി പറയുന്നത്.

ഒരു ക്യാന്‍വാസ് പോലെ എപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതാണ് ജീവിതം. എനിക്ക് കഴിയുന്നത്ര നിറങ്ങള്‍ കൊണ്ട് ആ ക്യാന്‍വാസ് നിറയ്ക്കാന്‍ ശ്രമിക്കാറുണ്ട്. അഭിനയമായിരുന്നു എന്റെ ആദ്യ പ്രണയം. പക്ഷേ മറ്റ് പലതിലൂടെയും ആളുകളെ സ്വാധീനിക്കാന്‍ എനിക്ക് കഴിയുമെന്ന് പിന്നീടാണ് തിരിച്ചറിയുന്നത്. വ്‌ലോഗിങ്, മോട്ടിവേഷണല്‍ സ്പീക്കിംഗ്, പാട്ടുപാടുക, സ്റ്റാന്‍ഡ് കോമഡി തുടങ്ങി പലതിലൂടെയും ആളുകളുമായി ബന്ധപ്പെടാന്‍ എനിക്ക് സാധിക്കാറുണ്ട്.

സംഗീതം എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. പാട്ടുപാടാന്‍ പരിശീലനം ഒന്നും ലഭിക്കാത്ത ഗായകന്‍ ആണെങ്കിലും ആ കാരണത്താല്‍ എന്നെ തടഞ്ഞുനിര്‍ത്താന്‍ അനുവദിച്ചിട്ടില്ല. എല്ലാം തികഞ്ഞവരായിട്ടല്ല സ്വയം കഴിവുകള്‍ കാണിക്കാന്‍ സാധിക്കുകയെന്നും ആശിഷ് കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: ashish vidyarthi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X