ഇഷ്ടമില്ലാത്ത കാര്യം കീർത്തി തുറന്ന് പറയും; ​​മറ്റൊരു നടിക്കൊപ്പം ​ഗോസിപ്പ് വന്നപ്പോൾ; കീർത്തിയും അശോകും

തമിഴകത്തെ പ്രിയ താര ദമ്പതികളായി മാറിയിരിക്കുകയാണ് അശോക് സെൽവനും കീർത്തി പാണ്ഡ്യനും. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹഫോട്ടോ പുറത്ത് വന്നപ്പോൾ ആരാധകർക്ക് സർപ്രെെെസായി. പ്രണയത്തിലാണെന്ന കാര്യം കീർത്തിയും അശോക് സെൽവനും ഏറെ നാളായി മറച്ച് വെക്കുകയായിരുന്നു. പത്ത് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് കീർത്തി പാണ്ഡ്യനും അശോക് സെൽവനും വിവാഹിതരായത്. ബ്ലൂ സ്റ്റാർ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

സിനിമാ കരിയറിന് അശോകും കീർത്തിയും പരസ്പരം വലിയ പിന്തുണ നൽകുന്നു. രണ്ട് പേരും സിനിമാ രം​ഗത്ത് ഇപ്പോഴും സജീവമാണ്. വിവാഹ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് കീർത്തിയും അശോകും. അശോക് സെൽവനെയും നടിമാരെയും ചേർത്ത് ​ഗോസിപ്പ് വന്നപ്പോൾ തനിക്ക് വിഷമമൊന്നും തോന്നിയിട്ടില്ലെന്നും ചിരിയാണ് വന്നതെന്നും കീർത്തി പാണ്ഡ്യൻ വ്യക്തമാക്കി. പ്ര​ഗതിയൊക്കെ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്.

Ashok Selvan, Keerthy Pandian

അവർ യുഎസിൽ വെച്ച് കണ്ടതിന് കല്യാണം ആയി എന്നൊക്കെ വാർത്ത വന്നപ്പോൾ ചിരിയാണ് വന്നത്. ഞങ്ങളെല്ലാം ഒരു ​ഗ്യാങ്ങാണ്. ഒരു ​ഗോസിപ്പും എന്നെ ബാധിച്ചിട്ടില്ല. അശോകിന്റെ മനസ് എവിടെയാണ് തനിക്ക് അറിയാമെന്നും കീർത്തി പറയുന്നു. കീർത്തി വീട് വൃത്തിയാക്കി സൂക്ഷിക്കുന്നതിൽ കണിശക്കാരിയാണെന്ന് അശോക് സെൽവൻ പറയുന്നു. വാക്യും ക്ലീനർ വാങ്ങിയിട്ടുണ്ട്. അതിന്റെ ലൈറ്റിൽ നമ്മുടെ കണ്ണിന് കാണാൻ പറ്റാത്ത പൊടികൾ കാണും.

അത്രയും വൃത്തിയാക്കുന്ന ആളാണ് അശോക് സെൽവൻ വ്യക്തമാക്കി. ഇതിന് കീർത്തി മറുപടി നൽകി. അശോകിന് പാെ‌ടി അലർജിയാണ്. ഞങ്ങൾ വാങ്ങിയ കാർപ്പറ്റിൽ നിന്നും എപ്പോഴും നൂല് വീഴും. അതുകൊണ്ടാണ് വൃത്തിയാക്കുന്നതെന്ന് കീർത്തി ചിരിച്ച് കൊണ്ട് പറഞ്ഞു. അശോകിനെക്കുറിച്ച് നടന്റെ വീട്ടുകാർ പറഞ്ഞതിനെക്കുറിച്ചും കീർത്തി സംസാരിച്ചു. നീ വിചാരിക്കുന്ന അത്രയൊന്നുമില്ല. അവന് പ്രധാനം ഭക്ഷണവും ഉറക്കവും ഇടയ്ക്കുള്ള കളിചിരികളുമാണെന്ന് വീട്ടുകാർ പറഞ്ഞു. അത് ശരിയാണ്. അശോക് വളരെ സിംപിൾ ആണെന്ന് കീർത്തി ചൂണ്ടിക്കാട്ടി.

Ashok Selvan, Keerthy Pandian

അശോകിന് ആളുകളിൽ ഇഷ്ടമില്ലാത്ത സ്വഭാവം ഷോ ഓഫ് ആണ്. അത്തരം ആളുകളുടെ അടുത്ത് അശോക് അകലം പാലിക്കും. അടുത്ത് പോലും പോകില്ല. വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ അദ്ദേഹം എടുക്കുന്ന ശ്രമങ്ങളിൽ ഭാര്യയെന്ന നിലയിൽ അഭിമാനമുണ്ട്. ഇതിന് മുമ്പ് ചെയ്യാത്ത കാര്യമാണത്. വീട്ടിൽ ഇതുവരെയും ജോലിക്കാരോ കുക്കോ ഇല്ല. അത് ഞങ്ങൾ രണ്ട് പേരുമാണ് നോക്കാറെന്നും കീർത്തി പാണ്ഡ്യൻ ചൂണ്ടിക്കാട്ടി.

കീർത്തിയിൽ തനിക്ക് ഇഷ്ടപ്പെട്ട കാര്യം അശോക് സെൽവനും പങ്കുവെച്ചു. എന്തുണ്ടെങ്കിലും കമ്മ്യൂണിക്കേറ്റ് ചെയ്യും. ഒരു കാര്യം ഇഷ്ടമല്ലെങ്കിലും ഇഷ്ടപ്പെട്ടാലും തുറന്ന് സംസാരിക്കും. ഞാൻ നേരെ മറിച്ചായിരുന്നു. എന്നാലിപ്പോൾ തുറന്ന് സംസാരിക്കുമെന്ന് അശോക് സെൽവൻ വ്യക്തമാക്കി. കണ്ണകി എന്ന സിനിമയ്ക്ക് വേണ്ടി കീർത്തി ഒരുപാട് പരിശ്രമങ്ങൾ നടത്തി.

ആ സിനിമ ആളുകളിലേക്ക് എത്തിച്ചു. അതിൽ അഭിമാനമുണ്ട്. വ്യക്തിപരമായി അഭിമാനം തോന്നിയ ഒരുപാട് കാര്യങ്ങളുണ്ട്. കീർത്തി ക്ഷമയോടെ തന്നോ‌ട് പെരുമാറുന്നത് കാണുമ്പോൾ എനിക്ക് തന്നെ പാവം തോന്നുമെന്ന് അശോക് സെൽവൻ തുറന്ന് പറഞ്ഞു.

More from Filmibeat

Read more about: ashok selvan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X