മകന് ഒരുപാട് ആലോചനകൾ വന്നതാണ്, അവനന്ന് പറഞ്ഞത് ഒറ്റക്കാര്യം; കീർത്തിയുടെ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ; അമ്മ

അടുത്തിടെ തമിഴകത്ത് വലിയ ജനശ്രദ്ധ നേടിയ വിവാഹമായിരുന്നു അശോക് സെൽവന്റെയും കീർത്തി പാണ്ഡ്യന്റെയും. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും ഒരുമിച്ചതിൽ ആാധാകരും സന്തോഷത്തിലാണ്. 33ാം വയസിലാണ് അശോക് സെൽവൻ വിവാഹിതനായത്. വിവാഹശേഷമുള്ള ആദ്യ പിറന്നാൾ ദിനം ജർമ്മനിയിലാണ് അശോക് സെൽവൻ കീർത്തിക്കൊപ്പം ആഘോഷിച്ചത്. ഇപ്പോഴിതാ മകൻ വിവാഹ ജീവിതത്തിലേക്ക് കടന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് അശോക് സെൽവന്റെ അമ്മ മലർ.

ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടന്റെ അമ്മ മനസ് തുറന്നത്. ഞങ്ങളുടെ നാട്ടിലൊക്കെ മുമ്പ് സിനിമാക്കാരനായാൽ പെണ്ണ് കിട്ടില്ലായിരുന്നു. പക്ഷെ ഇപ്പോൾ അതൊക്കെ മാറി. ഒരുപാട് ആലോചനകൾ വന്നിരുന്നു. അവന് നേരിട്ട് വന്ന പ്രൊപ്പോസലുകളെക്കുറിച്ച് എനിക്ക് അറിയില്ല. അ‌‌ടുത്തിടെ ഒരു ചാനലിൽ പെൺകുട്ടി താലികെട്ടണമെന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ച് അവൻ സംസാരിക്കുന്നത് കേട്ടു. നാട്ടിൽ നിന്ന് ആലോചനകൾ വന്നെങ്കിലും അശോക് സ്ട്രിക്റ്റായി ഒരു കാര്യം പറഞ്ഞിരുന്നു.

Ashok Selvan

എനിക്ക് ഞാൻ തന്നെ പെണ്ണ് നോക്കും. നിങ്ങൾ നോക്കണമെന്നുണ്ടെങ്കിൽ പറയും, അപ്പോൾ നോക്കിയാൽ മതി. അവരും ഇവരുമൊക്കെ പറയുന്നത് കേട്ട് ജാതകമൊന്നും കൊടുക്കരുതെന്നാണ് അവൻ പറഞ്ഞത്. ഫെബ്രുവരി മാസത്തിലാണ് വിവാഹക്കാര്യത്തെക്കുറിച്ച് എന്നോട് പറയുന്നത്. പ്രണയത്തെക്കുറിച്ച് അതിന് മുമ്പൊന്നും താൻ ചോദിച്ചിട്ടില്ലെന്നും അശോക് സെൽവന്റെ അമ്മ മലർ വ്യക്തമാക്കി.

സിനിമാ ഫീൽഡ് വ്യത്യസ്തമാണ് അവനായി ഒരാളെ കണ്ട് പിടിക്കുന്നത് തന്നെയാണ് നല്ലത്. അവനെ മനസിലാക്കണം. ഇത് സമയക്രമമില്ലാത്ത ജോലിയാണ്. അതിനാൽ ഒരാളെ അവൻ തന്നെ കണ്ടു പിടിക്കുന്നതാണ് നല്ലതെന്ന് കരുതി കാത്തിരിക്കുകയായിരുന്നെന്നും അമ്മ പറയുന്നു. കീർത്തിയുടെ കാര്യം അശോക് സെൽവൻ തന്നോട് ആദ്യമായി പറഞ്ഞതിനെക്കുറിച്ചും അമ്മ സംസാരിച്ചു.

Ashok Selvan

നാട്ടിൽ നിന്നും വന്നതായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്തോ മാറ്റമുണ്ട്, പക്ഷെ ഞാനൊന്നും ചോദിച്ചില്ല. അച്ഛനും അമ്മയും സോഫയിൽ വന്നിരിക്കൂ എന്ന് പറഞ്ഞു. ഡാ‍ഡി ഞാൻ കല്യാണം കഴിക്കാൻ പോകുകയാണെന്ന് പറഞ്ഞു. വളരെ സന്തോഷമെന്ന് അച്ഛൻ. ആരാണ് പെൺകുട്ടിയെന്ന് ഞാനാണ് ചോദിച്ചത്. കീർത്തിയാണെന്ന് പറഞ്ഞപ്പോൾ സന്തോഷമായി. കീർത്തിയെ ഞങ്ങൾക്ക് ഏഴെട്ട് വർഷമായി അറിയാം.

മകൻ ഇക്കാര്യം പറഞ്ഞ് നാലഞ്ച് ദിവസം കഴിഞ്ഞാണ് കീർത്തിയെ കണ്ട് സംസാരിച്ചതെന്നും അമ്മ പറയുന്നു. സന്തോഷമുണ്ടെന്ന് പറഞ്ഞെന്നും അമ്മ ഓർത്തു. നാട്ടിൻ പുറത്ത് നിന്നുള്ള തന്റെ കുടുംബത്തിൽ അധികവും അറേ‍ഞ്ച്ഡ് മാര്യേജായിരുന്നു. എന്നാൽ കീർത്തിയുടെ കുടുംബത്തിൽ പ്രണയ വിവാഹങ്ങളാണ് കൂടുതലും നടന്നത്. അതിനാൽ അവർക്കത് വലിയ കാര്യമായിരുന്നില്ല. കീർത്തിയുടെ വീട്ടിൽ പോയി ആലോചന നടത്തുകയായിരുന്നെന്നും മലർ വ്യക്തമാക്കി.

മരുമകൾ നമ്മളെയല്ല, നമ്മൾ മരുമകളെയാണ് നോക്കേണ്ടത്. അവരാണ് നമ്മുടെ വീട്ടിൽ വന്നത്. വളരെ സ്നേഹ​മുള്ള പെൺകുട്ടിയാണ്. വീട് നല്ല രീതിയിൽ നോക്കും. കല്യാണം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കുളളിൽ അശോക് സെൽവന്റെ പിതാവിന് അസുഖം വന്നു. ആൾക്കൂട്ടമുണ്ടായിരുന്നതിനാൽ റെസ്പിറേറ്ററി ഇൻഫെക്ഷൻ വന്നു.

ഉടനെ ആശുപത്രയിൽ അഡ്മിറ്റ് ചെയ്തു. സുഖമില്ലെന്ന് വിളിച്ച് പറഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ വീട്ടിലെത്തി. അശോകും വീട്ടിലുണ്ടായിരുന്നു. രണ്ട് പേരും ആശുപത്രിയിൽ കൊണ്ട് പോയി. എല്ലാ കാര്യങ്ങളിലും ശ്രദ്ധ കൊടുത്തു. നല്ല മരുമകളെയാണ് ലഭിച്ചതെന്നും മലർ വ്യക്തമാക്കി.

കീർത്തിക്ക് നിറം പോരെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വന്ന അധിക്ഷേപത്തെക്കുറിച്ചും അശോക് സെൽവന്റെ അമ്മ സംസാരിച്ചു. എങ്ങനെ ആളുകൾക്കിത് പറയാൻ പറ്റുന്നെന്ന് തോന്നി. ഞങ്ങളെ സംബന്ധിച്ച് അവൾ സുന്ദരിയാണ്. നിറമാണോ വലിയ കാര്യമെന്ന് ചിന്തിച്ചു. ഒരു നിമിഷം പോലും അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും ഇങ്ങനെ പറയുന്നവർ യഥാർത്ഥത്തിൽ അശോക് സെൽവന്റെ ഫാൻസാണോ എന്നും മലർ ചോദിച്ചു.

More from Filmibeat

Read more about: ashok selvan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X