twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ അയാളുടെ കോളറില്‍ കയറിപ്പിടിച്ചു! എന്താടാ ചെയ്തത് എന്ന് ചോദിച്ചു, അശോകൻ പറയുന്നു...

    |

    മഴ, ക്ലാര, പ്രണയം... മലയാളി പ്രേക്ഷകരെ മറ്റൊരു ലോകത്തേയ്ക്ക് കൊണ്ട് പോയ പത്മരാജൻ ചിത്രമാണ് തൂവാനത്തുമ്പികൾ. പ്രണയത്തിന് ഇങ്ങനെയും ചില ഭാവമുണ്ടെന്ന് സിനിമയിലൂടെ പ്രിയ സംവിധായകൻ നമുക്ക് കാണിച്ച് തരുകയായിരുന്നു. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷവും ക്ലാരയും ജയ കൃഷ്ണണും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കുന്നുണ്ട്. അധികം ചിത്രത്തിന് ലഭിക്കാത്ത ഭാഗ്യമാണിത്.

    പത്മരാജന്റെ ക്ലാസിക് ചിത്രം പിറന്നിട്ട് ഇന്ന് 33 വർഷം പിന്നീടുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓർമ പങ്കുവെച്ച് നടൻ ആശോകൻ. താരം പങ്കുവെച്ച വീഡിയോയിൽ ചിത്രത്തെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് മോഹൻലാലും പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയെ കുറിച്ച് മാത്രമാല്ല മോഹൻ ലാൽ എന്ന നടനെ കുറിച്ചും വ്യക്തിയെ കുറിച്ചു അശോകൻ വീഡിയോയിൽ വാചാലനാകുന്നുണ്ട് കൂടാതെ ചിത്രത്തിലെ ലൊക്കേഷനിൽ നടന്ന ഒരു സംഭവവും താരം പറയുന്നു.

      ഒരു കാൾട്ട്  സിനിമ

    ഇപ്പോഴും ഏറെ പുതുമ നൽകുന്ന ചിത്രമെന്നാണ് തൂവാനത്തുമ്പികളെ കുറിച്ച് മോഹൻലാൽ പറയുന്നത്. തിരക്കഥയിലും സംഭാഷണത്തിനും കഥാപാത്രങ്ങളിലും പുതുമ കൊണ്ടുവന്ന തൂവാനത്തുമ്പികൾ പിന്നീട് ഒരു കൾട്ട് സിനമയായി മാറി എന്ന് മോഹൻലാൽ പറയുന്നു. കൂടാതെ ചിത്രത്തിലെ ജയകൃഷ്ണന്റെ അടുത്ത സുഹൃത്തായി എത്തിയ അശോകന്റെ കഥാപാത്രത്തെ പറ്റിയും താരം പറയുന്നുണ്ട് മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചതെനനാണ് മോഹൻലാൽ അശോകനെ കുറിച്ച് പറഞ്ഞ്.

    Recommended Video

    Most Tweeted Tag From Mollywood
      പുതിയ  സിനിമ

    തൂവാനത്തുമ്പികൾ ഇനി പതിറ്റാണ്ടുകൾ പിന്നിട്ടാലും എന്നും ഒരു പുതിയ സിനിമയായി തന്നെ നിലനിൽക്കുമെന്നാണ് അശോകൻ പറയുന്നത്. സിനിമയെ കുറിച്ച് പറയുന്നതിനോടൊപ്പം തന്നെ മോഹൻലാൽ എന്ന നടനെ കുറിച്ചും അദ്ദേഹത്തിന്റെ ക്ഷമയെ കുറിച്ചും അശോകൻ വീഡിയോയിൽ പറയുന്നു. ഏറ്റവും കൂടുതൽ ക്ഷമയുള്ള മനുഷ്യനാണ് മോഹൻലാൽ അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ അദ്ദേഹത്തിന്റെ ക്ഷമയെ കുറിച്ച് അധികം പേർക്ക് അറിയില്ല. വടക്കുംനാഥ ക്ഷേത്രത്തിൽ ചിത്രീകരണ സമയത്തുണ്ടായ ഒരു സംഭവമാണ് അശോകൻ വീഡിയോയിലൂടെ പങ്കുവെച്ചത്.

    മോഹൻലാലിനെ  തള്ളി

    വടക്കുംനാഥ ക്ഷേത്രത്തില്‍ ചിത്രീകരിക്കുന്ന സമയത്ത് നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയില്‍ ജനങ്ങളായിരുന്നു. ക്ഷേത്രപരിസരം ആയതിനാല്‍ പൊലീസുകാര്‍ക്കുപോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ബഹളം കാരണം ഷൂട്ടിങ് തടസപ്പെടുന്ന അവസ്ഥയുണ്ടായി. ഇടയ്ക്ക് മോഹന്‍ലാല്‍ പറയുന്നുണ്ട്. ആരും ബഹളം വയ്ക്കരുതെന്നും ഷൂട്ട് കഴിഞ്ഞാല്‍ താന്‍ വരുമെന്നും. എന്നാല്‍ ജനങ്ങള്‍ ആവേശം മൂത്ത് ബഹളം വെക്കുകയായിരുന്നു. ഒരു ഷോട്ട് എടുത്തുകഴിഞ്ഞ സമയത്ത് ജനക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഓടിവന്ന് മോഹന്‍ലാലിന്റെ കൈ വലിച്ചുകൊണ്ട് ഒരു തള്ള്.തോളില്‍ കയ്യിടുകയും ഷര്‍ട്ടില്‍ പിടിക്കുകയുമൊക്കെ ചെയ്തു.

     അയാളെ   സമാധാനിപ്പിച്ച് അയച്ചു

    മോഹന്‍ലാല്‍ ഞെട്ടിപ്പോയി. ദേഷ്യം വന്നിട്ട് മോഹന്‍ലാല്‍, ഓടാന്‍ തുടങ്ങിയ അവന്റെ കോളറില്‍ കയറി പിടിച്ചു. എന്താടാ ചെയ്തത് എന്ന് ചോദിച്ചു. അവന്‍ നിന്ന് വിറക്കുകയായിരുന്നു അതിനൊപ്പം അവന്റെ മുഖത്ത് ഒരു സന്തോഷവും ഉണ്ടായി. അപ്പോള്‍ അവന്‍ പറഞ്ഞ് കൂട്ടുകാരുമായി പന്തയം വെച്ചാണ് താന്‍ വന്നത് എന്നായിരുന്നു. ലാലേട്ടന്റെ കൈയില്‍ തൊടാന്‍ പറ്റുമോ എന്നായിരുന്നു പന്തയം. ഇതു കേട്ടതോടെ മോഹന്‍ലാല്‍ കൂള്‍ ആയി, പെട്ടെന്ന് വന്ന ദേഷ്യം പെട്ടെന്ന് പോയി അവനെ സമാധാനിപ്പിച്ചാണ് പറഞ്ഞയച്ചത്.

    വീഡിയോ കാണാം

    Read more about: mohanlal
    English summary
    Ashokan About Mohanlal On The Location Of Padmarajan's Thoovanathumbikal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X