'മമ്മൂട്ടി ഇനിയുമിത് പറയും; പ്രായം മനസ്സിലാക്കണം; എത്ര അപ്ഡേറ്റ് ചെയ്താലും പുള്ളിക്കത് നിഷേധിക്കാൻ പറ്റില്ല'

അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ മമ്മൂട്ടി നടത്തിയ പ്രസ്താവനകൾ‌ വിവാ​ദമായിരുന്നു. നടൻ ബോഡി ഷെയ്മിം​ഗ് നടത്തുന്നെന്നായിരുന്നു ആരോപണം.

മലയാള സിനിമയിലെ മെ​ഗാ സ്റ്റാറാണ് മമ്മൂട്ടി. 71 വയസ്സിലും പൗരുഷത്തിന്റെ പ്രതീകമായി ആരാധകർ മമ്മൂട്ടിയെ കാണുന്നു. മറ്റ് പല മുതിർന്ന നടൻമാരും മാറിയ സിനിമാ ലോകത്തെ മനസ്സിലാക്കാതെ പോയപ്പോൾ മമ്മൂട്ടി പക്ഷെ ആ മാറ്റം ഉൾക്കൊണ്ടു.

പുതുമുഖ സംവിധായകരുടെ സിനിമകളുടെ ഭാ​ഗമാവാൻ തയ്യാറായ മമ്മൂട്ടിക്കത് ​ഗുണം ചെയ്തു. പുഴു, റോഷാക്ക് തുടങ്ങി നിരൂപക പ്രശംസ നേടിയ സിനിമകളുടെ ഭാ​ഗമാവാൻ ഇതിലൂടെ മമ്മൂട്ടിക്ക് കഴിഞ്ഞു. അതേസമയം കരിയറിലെയും സാങ്കേതിക വിദ്യകളിലും മമ്മൂട്ടിക്കുള്ള അപ്ഡേഷൻ മനോഭാവത്തിലില്ലെന്നാണ് ഇപ്പോഴുയരുന്ന വിമർശനം.

അടുത്തിടെ മമ്മൂട്ടി നടത്തിയ പ്രസ്താവനകൾ‌ വിവാ​ദമായിരുന്നു, ജൂഡ് ആന്റണിയുടെ കഷണ്ടിയെ കളിയാക്കിയത്, കരിപ്പെട്ടി എന്ന പരാമർശം, മമ്മൂട്ടി തന്നെ ബോഡി ഷെയ്മിം​ഗ് നടത്തിയെ അനിഖ സുരേന്ദ്രന്റെ വാക്കുകൾ എന്നിവയെല്ലാം മമ്മൂട്ടി വിമർശിക്കപ്പെടുന്നതിന് കാരണമായി. ജൂഡ് ആന്റണിയെ കളിയാക്കിയതിൽ നടൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ മമ്മൂട്ടിയെ പറ്റി സിനിമാ നിരൂപകൻ അശ്വന്ത് കോക് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Ashwanth Kok Against  Mammootty

'പുള്ളിയുടെ അപ്ഡേഷൻ കോൺഷ്യസ് അപ്ഡേഷനാണ്. പുള്ളിക്ക് പൊളിറ്റിക്കലി കറക്ടാവേണ്ടതുണ്ട്. പുള്ളി തന്നെ ഏതോ അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്. അത് പൊളിറ്റിക്കലി കറക്ട് അല്ലേയെന്ന്. എന്താണ് പൊളിറ്റിക്കലി കറക്ടെന്ന് അദ്ദേഹത്തിന് അറിയില്ല. ഇതിന്റെ പ്രശ്നമെന്തെന്നാൽ പുള്ളി ജനിച്ച സമയവും വളർന്ന് വന്ന കാലഘട്ടവും പ്രായവും'

'ആ കാലഘട്ടത്തിലെ തമാശയല്ല നമ്മുടെ കാലഘട്ടത്തിലെ തമാശ. ഇന്നത്തെ കാലഘട്ടത്തിൽ ബോഡി ഷെയ്മിം​ഗ് തമാശയിൽ ആളുകൾ പ്രെെവറ്റ് സ്പേസിൽ ചിരിക്കുമായിരിക്കും. പബ്ലിക് സ്പേസിൽ നമ്മൾ തന്നെ ചെറുതായിപ്പോവുകയാണ് ചെയ്യുക. പക്ഷെ പുള്ളിയുടെ കാലഘട്ടത്തിൽ ജീവിച്ച് വന്ന ആളുകൾ അതുമായി ശീലിച്ച് പോയി. ആ കണ്ടീഷനാവുന്ന അവസ്ഥയിലാണ് സോഷ്യലി അൺ കോൺഷ്യസ് ആവുന്നത്'

'നമ്മൾ സംസാരിക്കുന്ന സമയത്ത് എത്ര നിഷേധിച്ചാലും ഇത് പുറത്തേക്ക് വരും. ചക്കര എന്നത് കരിപ്പെട്ടിയല്ലേ എന്ന് പുള്ളി പോലും അറിയാതെ പുറത്തേക്ക് വന്നതാണ്. എത്ര അപ്ഡേറ്റ് ചെയ്താലും പുള്ളിക്കത് നിഷേധിക്കാൻ പറ്റില്ല. കാരണം പുള്ളി ജീവിച്ച കാലഘട്ടത്തിലെ തമാശകൾ അങ്ങനെയായിരുന്നു. ജൂഡ് ആന്റണിയെ കണ്ട സമയത്ത് മുടിയില്ലാത്ത കാര്യം പറഞ്ഞ് പുള്ളി അറിഞ്ഞ് കൊണ്ട് സൃഷ്ടിക്കുന്ന തമാശയല്ല. അനിഖയെ കളിയാക്കി പല്ലിന്റെ കാര്യം പറഞ്ഞല്ലോ'

Mammootty

'പുള്ളി ഇത് പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് ചിന്തിച്ച് പറയുന്നതല്ല. പുള്ളിയുടെ കാലഘട്ടത്തിലെ തമാശ അങ്ങനെയാണ്. നിങ്ങളിപ്പോഴും നാട്ടിൻപുറത്തെ കല്യാണ വീട്ടിൽ പോയാൽ അവിടെ പറയുന്ന മിക്ക തമാശയും ബോഡി ഷെയ്മിം​ഗ് ആയിരിക്കും'

'ഇപ്പോൾ മിമിക്രിക്കാർ സ്റ്റാർ മാജിക്കിൽ കാണിക്കുന്ന തമാശ. അതൊരു കാലഘട്ടത്തിന്റെ മൈക്രാസ്കോപ്പാണത്. ഇനി അടുത്ത ആളുകൾ വന്ന് സ്വാഭാവികമായി മാറേണ്ടതാണ്. മമ്മൂക്ക എത്ര അപ്ഡേറ്റ് ചെയ്താലും അത് പുറത്തേക്ക് വരും,' അശ്വന്ത് കോക് പറഞ്ഞു.

പോപ്പർ സ്റ്റോപ്പ് മലയാളവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അശ്വന്ത് കോക്. മോ​ഹൻലാലിനെയും മമ്മൂട്ടിയെയും തുറന്നടിച്ച് വിമർശിക്കുന്ന റിവ്യൂവറാണ് അശ്വന്ത് കോക്. ഇതിന്റെ പേരിൽ ആരാധകരുടെ രോഷവും അശ്വന്ത് കോകിന് നേരിടേണ്ടി വരാറുണ്ട്. നൻപകൽ നേരത്ത് മയക്കം, ക്രിസ്റ്റഫർ എന്നിവയാണ് മമ്മൂട്ടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. നൻപകൽ മയക്കം നിരൂപക പ്രശംസ നേടിയെങ്കിലും തിയറ്ററിൽ ചലനമുണ്ടാക്കിയില്ല. ക്രിസ്റ്റഫറും പരാജയപ്പെട്ടു. കാതൽ ഉൾപ്പെടെയുള്ള മമ്മൂട്ടിയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X