കൺമണിക്ക് ഒരു വയസ്സ്, ഒന്നും എഴുതാൻ പറ്റുന്നില്ല, വാക്കുകൾ കിട്ടുന്നില്ല, മകളുടെ ജന്മദിനത്തിൽ നടി അശ്വതി
മിനിസ്ക്രീനിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ഒരുപോലെ ആരാധകരെ സ്വന്തമാക്കിയ താരമാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയിൽ നിന്നും അവതാരകയായി രംഗപ്രവേശം ചെയ്തതോടെയാണ് അശ്വതി പ്രേക്ഷകർക്ക് മുന്നിൽ സുപരിചിതയായത്. പിന്നീടിങ്ങോട്ട് ശക്തമായ നിലപാടുകളിലൂടെയും മറ്റുള്ളവർക്ക് പ്രചോധനം നൽകിയും അശ്വതി നിറഞ്ഞുനിന്നു. കഴിഞ്ഞ വർഷമാണ് അശ്വതിയുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ തന്നെയാണ് അശ്വതി ഇക്കാര്യം അരാധകരെ അറിയിച്ചതും
സോഷ്യൽ മീഡിയയിലൂടെ അശ്വതി ആരാധകരുമായി സംവദിക്കാറുമുണ്ട്. തിരക്കുകൾക്കിടയിലും ആരാധകരുമായി സംസാരിക്കാനും തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാനും സമയം കണ്ടെത്തുകയും. അശ്വതിയുടെ യൂട്യൂബ് ചാനൽ വഴി പ്രേക്ഷകർക്ക് ഉപയോഗപ്രദമായ വീഡിയോകളുമായി നടി എത്താറുണ്ട്. ചാനലിൽ പങ്കുവെച്ച കണ്ടന്റുകൾക്കെല്ലാം നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

കൺമണിക്ക് ഇന്ന് ഒരു വയസ്സ് ആയിരിക്കുകയാണ്. കമലയുടെ ജന്മദിനത്തോടനുബന്ധിച്ച് അശ്വതി ഇട്ടിരിക്കുന്ന പോസ്റ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കൺമണിക്ക് ഇന്ന് ഒന്ന് തികയുന്നു! ഒന്നും എഴുതാൻ കഴിയുന്നില്ല, ഇമോഷണലാവുകയാണ് മമ്മ. ചിലപ്പോഴൊക്കെ വാക്കുകൾ കിട്ടാതെ നമ്മൾ തോറ്റുപോകാറുണ്ട്. ഞങ്ങളുടെ ലൈഫ് ലൈനിന് ജന്മദിനാശംസകൾ എന്നാണ് അശ്വതി കുറിച്ചിരിക്കുന്നത്. കമലയുടെ ആദ്യത്തെ ചിത്രങ്ങൾ മുതൽ ഇതുവരെയുള്ള ചിത്രങ്ങൾ ചേർത്ത് വെച്ച് വീഡിയോ ആയിട്ടാണ് ഇൻസ്റ്റഗ്രാമിൽ അശ്വതി പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം ചക്കപ്പഴം എന്ന പരമ്പരയുടെ ഷൂട്ടിംഗ് വീണ്ടും പുനരാരംഭിച്ചു എന്ന് പറഞ്ഞ് കൊണ്ട് ഒരു വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. മികച്ച പ്രേക്ഷക പിന്തുണയാണ് ആ വീഡിയോയ്ക്ക് ലഭിച്ചത്. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലാവുകയും ചെയ്തു. മിനിസ്‌ക്രീനിലേക്ക് വീണ്ടും ആശയായി മടങ്ങിവരുന്നതിന്റെ ആവേശത്തിലാണ് അശ്വതി. അശ്വതി പറഞ്ഞതുപോലെ മുൻപുണ്ടായിരുന്ന ടീം മുഴുവനായും ചക്കപ്പഴത്തിലേക്ക് തിരികെയെത്തുന്നുണ്ട്.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വതി ഈ സന്തോഷം പങ്കുവെച്ചത്. ചക്കപ്പഴം ലൊക്കേഷനിലെ ആദ്യ ദിനമാണ് അശ്വതി വീഡിയോ ആക്കിയിരിക്കുന്നത്. പരമ്പരയിലെ മിക്ക ആളുകളുടേയും പ്രൊഫഷണൽ, പേഴ്‌സണൽ പ്രശ്‌നങ്ങൾ കാരണം മുടങ്ങിപ്പോയ തങ്ങളുടെ ചക്കപ്പഴം വീണ്ടും വരുന്നു എന്നാണ് അശ്വതി വീഡിയോയിലൂടെ പറയുന്നത്.
നല്ല രീതിയിൽ പരമ്പര അവസാനിക്കാത്തതിൽ സങ്കടമുണ്ടായിരുന്നെന്നും, അതുകൊണ്ടാകണം ചാനൽ തന്നെ നല്ലൊരു ഇനീഷ്യേറ്റീവെടുത്ത് എല്ലാ ടീമിനേയും തിരികെ എത്തിച്ച് വീണ്ടും പരമ്പര തുടങ്ങുന്നതെന്നും, ഇത് സന്തോഷമുള്ള ദിവസമാണെന്നുമാണ് അശ്വതി വീഡിയോയിൽ പറഞ്ഞു.

കുറച്ച് നാളായി പലരും ചോദിക്കുമ്പോൾ, ഇനി ചക്കപ്പഴത്തിലേക്ക് ഉണ്ടാകില്ല. മറ്റേതെങ്കിലും സംരംഭവുമായി കാണാം എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. പലരും എന്നോട് ഈ ചോദ്യം ചോദിക്കുമ്പോൾ മറുപടി തന്നെ പറയാറില്ലായിരുന്നു. പക്ഷെ അവസാനം അത് സംഭവിച്ചു.' മക്കളോട് യാത്ര പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങുന്ന അശ്വതി, സെറ്റിലെ വിശേഷങ്ങളും, തന്റെ ഓൺസ്‌ക്രീൻ കുടുംബത്തേയെല്ലാം വീഡിയോയിൽ കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്.
ഓരോരുത്തരായി സെറ്റിലേക്ക് പെട്ടിയും തൂക്കി വരുന്നതും, നാളുകളായി കാണാതെ വീണ്ടും കണ്ടുമുട്ടുന്നതിന്റെ സന്തോഷം എല്ലാവരും പ്രകടിപ്പിക്കുന്നുമുണ്ട്.


Click it and Unblock the Notifications