'പ്രണയം കൊടുമുടിയിൽ'; റൊമാന്റിക്കായി സ്വിമ്മിങ് പൂളിൽ അശ്വിനും ദിയയും, വാലന്റൈൻസ് ഡെ ആഘോഷം ദുബായിൽ?
ഫെബ്രുവരി പിറന്നത് മുതൽ സോഷ്യൽമീഡിയ തുറന്നാൽ പ്രണയ ദിനത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെയും പ്രണയ ദിനം ഗംഭീരമായി ആഘോഷിക്കാൻ തയ്യാറെടുക്കുന്നവരുടെയും വിശേഷങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്രണയ ദിനം ഏറ്റവും മനോഹരമായും വ്യത്യസ്തമായും ആഘോഷിക്കുന്നവരിൽ ഒരു വിഭാഗം യൂത്താണ്. അക്കൂട്ടത്തിൽ മലയാള നടൻ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയയും ഉൾപ്പെടും.
കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ ദിയയാണ് ഏറ്റവും നന്നായി പ്രണയ ദിനം ആഘോഷിക്കാൻ പോകുന്നതെന്ന് താരപുത്രിയുടെ സോഷ്യൽമീഡിയ പേജിൽ നിന്ന് തന്നെ വ്യക്തമാണ്. കാരണം വാലന്റൈൻസ് ഡെയ്ക്ക് മുന്നോടിയായി കാമുകനൊപ്പം ദിയ ദുബായിൽ എത്തി കഴിഞ്ഞു. പ്രണയദിനം അതുകൊണ്ട് തന്നെ ദിയയും കാമുകൻ അശ്വിനും ദുബായിൽ ആയിരിക്കും ആഘോഷിക്കുക.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ദിയ തന്റെ പ്രണയം പരസ്യപ്പെടുത്തിയത്. ഏറെ നാളുകളായി ദിയയുടെ ഉറ്റ സുഹൃത്തായ അശ്വിൻ മോതിരം അണിയിച്ച് പ്രപ്പോസ് ചെയ്യുന്ന വീഡിയോ സോഷ്യൽമീഡിയയിൽ ട്രെന്റിങായിരുന്നു. സോഫ്റ്റ്വെയർ ഡെവലപ്പറാണ് ദിയയുടെ കാമുകൻ അശ്വിൻ ഗണേഷ്.
ദിയയുടെ ബിസിനസിൽ അടക്കം ഏറ്റവും കൂടുതൽ സഹായം ചെയ്ത് കൊടുക്കുന്നത് അശ്വിനാണ്. ദുബായിലേക്ക് യാത്ര തിരിക്കുന്നതിന് മുന്നോടിയായുള്ള ഷോപ്പിങിന്റെ വീഡിയോ അടക്കം ദിയ തന്റെ യുട്യൂബ് ചാനൽ വഴി പങ്കിട്ടിരുന്നു. അശ്വിൻ ഇതുവരെ ദുബായ് വിസിറ്റ് ചെയ്തിട്ടില്ലെന്നതിനാലാണ് ദിയ അവധി ആഘോഷിക്കാൻ ഇവിടേക്ക് തന്നെ എത്തിയത്. ദുബായിൽ എത്തിയശേഷം ഗ്ലോബൽ വില്ലേജിൽ ഇരുവരും സന്ദർശനം നടത്തിയിരുന്നു.
ഇപ്പോഴിതാ ദുബായിൽ എത്തിയശേഷമുള്ള ആദ്യത്തെ റൊമാന്റിക്ക് ചിത്രം പങ്കിട്ടിരിക്കുകയാണ് അശ്വിൻ ഗണേഷ്. ദിയയ്ക്കൊപ്പം സ്വിമ്മിങ് പൂളിൽ റിലാക്സ് ചെയ്യുന്ന ഫോട്ടോയാണ് അശ്വിൻ ഗണേഷ് പങ്കിട്ടത്. ഫോട്ടോ ഞൊടിയിയിൽ വൈറലായി. രജിനികാന്ത്-മീന സിനിമ മുത്തുവിലെ തില്ലാന തില്ലാന എന്ന ഗാനത്തിലെ സിവപ്പാന ആണ്‍കള്‍ ഇങ്ക് സില കോടിയുണ്ട്... കറുപ്പാന എന്നെ കണ്ട് കണ്‍ വയ്ത്തന്തെന്ന എന്ന പാട്ടിന്റെ വരികളാണ് ക്യാപ്ഷനായി അശ്വിന്‍ നല്‍കിയിരിക്കുന്നത്.
ദിയ-അശ്വിൻ ജോഡി ട്രെന്റിങാണ് എന്നതുകൊണ്ട് തന്നെ നിരവധി പേരാണ് അശ്വിന്റെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയത്. ഏറെയും പ്രശംസ ലഭിച്ചത് സ്വിമ്മിങ് പൂളിലെ ഫോട്ടോയ്ക്ക് അശ്വിൻ നൽകിയ ക്യാപ്ഷനായിരുന്നു. ആ വരി സൂപ്പറായി എന്ന കമന്റുകള്‍ ചിത്രത്തിന് താഴെ നിരവധി വന്നിട്ടുണ്ട്.

മറ്റ് ചില കമന്റുകൾ പതിവുപോലെ ദിയ-അശ്വിൻ പ്രണയത്തിന്റെ കാലാവധി പ്രവചിച്ചുളളതാണ്. ഇതും കുറച്ച് കഴിഞ്ഞാൽ സ്വാഹ എന്നാണ് ചിലർ ദിയയുടെ പ്രണയത്തെ പരിഹസിച്ച് കുറിച്ചത്. ഇരുവരുടെയും ആദ്യത്തെ വാലന്റൈൻസ് ഡെയാണ് വരാൻ പോകുന്നത്. അതുകൊണ്ട് തന്നെ അത് സ്പെഷ്യലാക്കാൻ ഇരുവരും എന്തായിരിക്കും പ്ലാൻ ചെയ്തിട്ടുണ്ടാവുക എന്നറിയാനുള്ള ആകാംഷയും ആരാധകർക്കുണ്ട്.
ദുബായിലേക്ക് പറക്കും മുമ്പ് കസ്റ്റമൈസ്ഡ് ആയിട്ടുള്ള മഗും വൈനും ചുവന്ന റോസാപ്പൂക്കളും കപ്പിൾ ഫോട്ടോയുമെല്ലാമടങ്ങിയ ഒരു ഗിഫ്റ്റ് ഹാംപർ ദിയ അശ്വിന് സർപ്രൈസായി സമ്മാനിച്ചിരുന്നു. അതിന്റെ വീഡിയോയും ഇരുവരും സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു. ഈ വർഷമോ അടുത്ത വർഷമോ വിവാഹിതരാകാൻ പ്ലാനുണ്ടെന്നാണ് അടുത്തിടെ ദിയ പറഞ്ഞത്.
പ്രണയം പരസ്യപ്പെടുത്തിയശേഷം ഇരുവരും ഒരുമിച്ച് അഭിമുഖങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. 'സോഷ്യൽമീഡിയ വഴിയുള്ള നെഗറ്റീവ് വിമർശനങ്ങളെ ഞങ്ങളുടെ കുടുംബം കാര്യമാക്കാറേയില്ല. നമ്മൾ നമ്മളുടെ ജീവിതവുമായി മുന്നോട്ട് പോകുമ്പോൾ ഇല്ലാത്ത കാര്യങ്ങൾ ട്വിസ്റ്റ് ചെയ്ത് പറയുന്നവർക്കായിരിക്കും ബുദ്ധിമുട്ട്. അല്ലാതെ ഞങ്ങൾ കാര്യമാക്കാറില്ല. ചില ട്രോളുകളൊക്കെ കാണുമ്പോൾ ഞാൻ ചിരിക്കും. അത് ഞാൻ എഞ്ചോയ് ചെയ്യാറുമുണ്ട്.'
'മീമുകളും ട്രോളുകളുമൊക്കെ ഉണ്ടാക്കണമെങ്കിൽ എന്റെ വ്ലോഗ് ഇരുന്ന് കാണണമല്ലോ? ഞാൻ പോലും എന്റെ വ്ലോഗ് കാണാറില്ല. ഇവരൊക്കെ കാണുന്നത് കൊണ്ടാണ് എനിക്ക് റെവന്യൂ കിട്ടുന്നത്', എന്നാണ് വിമർശനങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ദിയ പറഞ്ഞത്.


Click it and Unblock the Notifications