ഷൂട്ടിനെന്ന് പറഞ്ഞ് പോയി വിവാഹം, താലി കണ്ട് അമ്മയ്ക്ക് മനസിലായി; കര‍ഞ്ഞ് പറഞ്ഞ് നോക്കി: അശ്വിനി നമ്പ്യാർ

നായികയായും സഹനായികയായും നിരവധി സിനിമകളിൽ അശ്വിനി നമ്പ്യാർ അഭിനയിച്ചിട്ടുണ്ട്. മണിച്ചിത്രത്താഴ് ഉൾപ്പെടെയുള്ള സിനിമകളിൽ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1991 ൽ പുതുനെല്ല് പുതുനാട് എന്ന സിനിമയിലൂടെയാണ് അശ്വിനി നമ്പ്യാർ അഭിനയ രം​ഗത്തേക്ക് വരുന്നത്. പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ പല വേഷങ്ങൾ ചെയ്തു. വിവാഹത്തിന് ശേഷം നടി ഭർത്താവിനൊപ്പം സിം​ഗപ്പൂരിലാണ് താമസിക്കുന്നത്.

പ്രണയ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അശ്വിനി നമ്പ്യാർ. വീട്ടുകാരെ എതിർത്ത് വിവാഹം ചെയ്യുകയായിരുന്നെന്ന് അശ്വിനി നമ്പ്യാർ പറയുന്നു. ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് ഈ ബന്ധത്തിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു. എന്റെ വീട്ടിലായിരുന്നു പ്രശ്നം.

Ashwini Nambair

ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായിരുന്നു ഞങ്ങളുടേത്. ഷൂട്ടിനായി സിം​ഗപ്പൂരിൽ പോയിരുന്നു. അന്ന് സിം​ഗപ്പൂരിൽ പ്രൊഡക്ഷൻ ഹൗസുകളില്ല. പ്രൊഡ്യൂസർക്ക് അറിയാവുന്ന ഫാമിലി മെമ്പേർസിനെ വെച്ചാണ് ഷൂട്ട് നട‌ത്തുക. ആ പ്രൊഡ്യൂസറുടെ സഹോദരന്റെ മകനാണ് അദ്ദേഹം. അദ്ദേഹവും വേറെ കുറച്ച് ചെറുപ്പക്കാരും ഷൂട്ടിന് ഹെൽപ്പ് ചെയ്തു. എല്ലാവരുമായും സൗഹൃദമുണ്ടായിരുന്നു. ആദ്യം സൗഹൃദമായിരുന്നു. പിന്നീട‌ത് പ്രണയമായി. അഞ്ച് വർഷത്തോളം ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായിരുന്നു.

വീട്ടിൽ അറിയില്ലായിരുന്നു. കാസ്റ്റ് വേറെയാണ്. ഞങ്ങൾ മലയാളികളും അവർ തമിഴരുമാണ്. ഞാൻ വിദേശത്ത് സെറ്റിൽഡ് ആകുന്നതിൽ അമ്മയ്ക്ക് താൽപര്യമില്ലായിരുന്നു. ഞാൻ ഒറ്റ മകളാണ്. അമ്മയുടെ ലോകം ഞാനാണ്. ചെന്നെെയിൽ സെറ്റിലാകുന്ന പയ്യനെ നോക്കാമെന്ന് അവർ കരുതി. റിലേഷൻഷിപ്പിനെക്കുറിച്ച് വീട്ടിൽ പറഞ്ഞപ്പോൾ അവർ സമ്മതിച്ചില്ല. ഒരു മാസം കെഞ്ചി പറഞ്ഞ് നോക്കി.

Ashwini Nambair

കരഞ്ഞും ദേഷ്യപ്പെട്ടും നോക്കി. അമ്മയുടെ മനസ് മാറിയില്ല. അമ്മ സമ്മതിക്കില്ലെന്ന് മനസിലാക്കി ഒരു ദിവസം ഷൂട്ടിന് പോകുകയാണെന്ന് പറഞ്ഞ് പോയി അദ്ദേഹത്തെ കണ്ട് വിവാഹം ചെയ്തു. ആ താലിയോടെയാണ് വീട്ടിലേക്ക് വന്നത്. അമ്മ കതക് തുറന്ന് എന്നെ കണ്ടു. താലി കണ്ടപ്പോൾ എന്റെ വിവാഹം കഴിഞ്ഞെന്ന് മനസിലാക്കി. ഒരു വർഷത്തോളം അമ്മ എന്നോട് സംസാരിച്ചില്ല. ഞാൻ സിം​ഗപ്പൂരിലേക്ക് പോയി. അമ്മയുടെ ഭാ​ഗത്ത് ന്യായമുണ്ടെന്ന് ഇന്ന് എനിക്കറിയാം. അന്ന് പക്ഷെ പ്രണയമാണല്ലോ വലുത്.

ഒരു വർഷത്തിന് ശേഷമാണ് വീണ്ടും അടുത്തത്. അമ്മയും മരുമകനുമെല്ലാം നല്ല സുഹൃത്തുക്കളാണിപ്പോൾ. എല്ലാം നന്നായി പോകുന്നെന്നും അശ്വിനി നമ്പ്യാർ വ്യക്തമാക്കി. ഒരു വർഷം വീട്ടുകാരോട് സംസാരിരുന്നപ്പോൾ വിഷമമുണ്ടായിരുന്നു. കുറ്റബോധം തോന്നി. എന്നോട് സംസാരിക്കാത്തതിൽ ദേഷ്യവും തോന്നി. അമ്മ മെന്റലി വളരെ സ്ട്രോങായ വ്യക്തിയാണ്. അത്ര പെട്ടെന്ന് എന്നോട് ക്ഷമിക്കില്ലെന്ന് അറിയാമായിരുന്നു. അന്ന് ബുദ്ധുമുട്ടായിരുന്നു. പിന്നീടെല്ലാം നല്ല രീതിയിൽ വന്നതിൽ സന്തോഷമുണ്ടെന്നും അശ്വിനി നമ്പ്യാർ വ്യക്തമാക്കി.

അഭിനയ രം​ഗത്ത് അശ്വിനി നമ്പ്യാർ ഇന്നും സാന്നിധ്യം അറിയിക്കുന്നുണ്ട്. മലയാള സിനിമാ രം​ഗത്ത് നിന്നും വർഷങ്ങൾക്ക് മുമ്പുണ്ടായ ദുരനുഭവം അടുത്തിടെ അശ്വിനി നമ്പ്യാർ തുറന്ന് പറഞ്ഞിരുന്നു. സംവിധായകൻ ബെഡ് റൂമിലേക്ക് വിളിച്ച് മോശമായി പെരുമാറി എന്നായിരുന്നു വെളിപ്പെടുത്തൽ. അച്ഛന്റെ പ്രായമുള്ള സംവിധായകനായിരുന്നു അത്. ആ സംഭവം തന്നെ വല്ലാതെ ബാധിച്ചിരുന്നെന്നും അശ്വിനി നമ്പ്യാർ തുറന്ന് പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X