'ഞാൻ സിജോയെ കണ്ട് മാപ്പ് പറഞ്ഞു... സിജോയ്ക്ക് ചെറിയ വിഷമമുണ്ടായിരുന്നു, ഇനി അവനാണ് ക്ഷമിക്കേണ്ടത്'; അസി റോക്കി

നടനും ഡാൻസറുമായ റിഷി എസ് കുമാറെന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട മുടിയന്റെ ഒരാഴ്ച നീണ്ടുനിന്ന വിവാഹ ആഘോഷങ്ങൾക്ക് കഴിഞ്ഞ ദിവസം നടന് ​ഗ്രാന്റ് റിസപ്ഷനോടെ സമാപനമായി. കലാലോകത്ത് ഇതുവരെ തനിക്കൊപ്പം പ്രവർത്തിച്ചവരെയെല്ലാം ഒരാളെപ്പോലും വിട്ടുപോകാതെ റിഷി വിവാഹത്തിനും റിസപ്ഷനുമെല്ലാം ക്ഷണിച്ചിരുന്നു. മാത്രമല്ല ബി​​ഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാ‍ർത്ഥികളുടെ റീ യൂണിയനുള്ള വേദി കൂടിയായി റിഷിയുടെ വിവാഹം മാറി.

സഹമത്സരാർത്ഥി സിജോയെ മർദ്ദിച്ചതിന്റെ പേരിൽ രണ്ടാം ആഴ്ച പുറത്താക്കപ്പെട്ട അസി റോക്കി അടക്കം മുടിയന്റെ വിവാഹ റിസപ്ഷന് എത്തിയിരുന്നു. ആ സംഭവത്തിനുശേഷം റിഷിയും സിജോയും ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യത്തെ ചടങ്ങ് കൂടിയാണ് റിഷിയുടെയും ഐശ്വര്യയുടെയും വിവാഹം. സിജോയെ റോക്കി ആ സംഭവത്തിനുശേഷം ആദ്യമായി കാണുന്നതും കഴിഞ്ഞ ദിവസമാണ്.

Asi Rocky Sijo

താൻ സിജോയെ കണ്ട് മാപ്പ് പറഞ്ഞുവെന്ന് റിസപ്ഷനിൽ പങ്കെടുത്ത് മടങ്ങവെ ഫിൽമിബീറ്റ് മലയാളം അടക്കമുള്ള മീഡിയയോട് റോക്കി പറഞ്ഞു. ഒപ്പം ജിന്റോയുമുണ്ടായിരുന്നു. റോക്കി ​ഗിഫ്റ്റ് കൊടുത്ത സൺ ​ഗ്ലാസൊക്കെ വെച്ചാണ് ജിന്റോ വിവാഹസൽക്കാരത്തിന് എത്തിയത്. തന്റെ വിവാഹത്തിന്റെ തിയ്യതി തീരുമാനിച്ചിട്ടില്ലെന്നും ഈ മാസം പതിനെട്ട് വധു വിദേശത്ത് നിന്നും നാട്ടിൽ എത്തുമെന്നും റി‌ഷിയുടെ വിവാഹം പോലെയായിരിക്കില്ലെന്നും അവിടെ വേറെ വൈബായിരിക്കുമെന്നും ജിന്റോ പറഞ്ഞു.

ജിന്റോയുടെ വിവാഹം അടിച്ചുപൊളിക്കുമെന്ന് റോക്കിയും പറഞ്ഞു. ജിന്റോയുടെ കല്യാണം ഇതുപോലെയായിരിക്കില്ല. വേറെ ലെവലായിരിക്കും. ഞങ്ങൾ‌ അടിച്ച് പൊളിക്കും. ഒരു ടാറ്റു എന്റെ വക സമ്മാനമുണ്ട്. അനു ജോസഫിന്റെ ഡാൻസ് പ്രോ​ഗ്രാമുണ്ടാകുമെന്നും റോക്കി പറഞ്ഞു.

ഞാൻ കൂടെയുണ്ടായിരുന്നുവെങ്കിൽ അന്ന് റോക്കി-സിജോ വഴക്ക് നടക്കില്ലായിരുന്നു. കാരണം അത്രയും സമയം ഞാൻ കൂടെയുണ്ടായിരുന്നു. കുറേ ഞാൻ പിടിച്ച് മാറ്റി. പിന്നെ ഞാൻ ​ഗതികെട്ടിട്ടാണ് മാറി പോയി ഇരുന്നതെന്ന് ജിന്റോ പറഞ്ഞു. ഞാൻ ജിന്റോയോട് ഇന്നും ചോദിച്ചത് അതാണ് എടാ നിനക്ക് എങ്കിലും എന്നെ ഒന്ന് പിടിച്ച് മാറ്റിക്കൂടായിരുന്നുവോയെന്നായിരുന്നുവെന്നും റോക്കി പറയുന്നു. സിജോയോട് മാപ്പ് പറയണമെന്ന് എല്ലാവരും പറഞ്ഞിരുന്നു.

ബി​ഗ് ബോസിനുശേഷം സിജോയെ ഇന്നാണ് ഞാൻ ആദ്യമായി കണ്ടത്. ഇന്ന് മാപ്പ് പറഞ്ഞു. എനിക്ക് ആരോടും ദേഷ്യമില്ല. ഹൃദയത്തിൽ നിന്നാണ് അന്നും ഇന്നും ഞാൻ മാപ്പ് പറഞ്ഞത്. ബി​ഗ് ബോസിനുശേഷം എല്ലാവരേയും ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. പക്ഷെ എല്ലാവരേയും വിളിച്ചിരുന്നു. മാപ്പ് പറഞ്ഞപ്പോൾ സിജോയ്ക്ക് ചെറിയ വിഷമമുണ്ടായിരുന്നു.

Asi Rocky Sijo

ഇനി അവനാണ് എന്നോട് ക്ഷമിക്കേണ്ടത്. പിന്നെ എനിക്ക് ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ മതി. ഇനി എന്നെ കല്ലെറിഞ്ഞവർ എന്നെ സപ്പോർട്ട് ചെയ്യും. നമുക്ക് ഒരു മിസ്റ്റേക്ക് പറ്റി കഴിഞ്ഞാൽ അതിൽ തന്നെ പിടിച്ച് തൂങ്ങാതെ സമൂഹത്തിന് ഒരു മാതൃക കാണിച്ച് കൊടുക്കണം. ഒരാളുടെ ശരീരത്തിൽ കൈവെക്കുന്നത് തെറ്റായ പ്രവണത തന്നെയാണ്. ഞാൻ ഇപ്പോൾ ക്ഷമ പഠിച്ചുവെന്നും റോക്കി പറഞ്ഞു.

റോക്കിയുടെ മർദ്ദനത്തിൽ സിജോയുടെ താടിയെല്ലിന് സാരമായി പരിക്കേറ്റിരുന്നു. അതുമായി ബന്ധപ്പെട്ട് പലതവണ സിജോ സർജറിക്ക് വിധേയനായിരുന്നു. ഇന്നും അതുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകൾ സിജോ അനുഭവിക്കുന്നുണ്ട്. അതേസമയം സിജോയും വിവാഹിതനാകാൻ പോവുകയാണ്. അ‍ഞ്ച് വർ‌ഷമായി ലിനു എന്ന പെൺകുട്ടിയുമായി പ്രണയത്തിലാണ് സിജോ.

ചങ്ങനാശ്ശേരിയിൽ വെച്ചിട്ടാണ് എൻഗേജ്‌മെന്റ് നടത്തുന്നതെന്നും ബന്ധുക്കളും കുറച്ച് ഫാമിലിയിൽ നിന്നുള്ള ആൾക്കാൾ, ബിഗ് ബോസിലെ കുറച്ച് സുഹൃത്തുക്കൾ എന്നിവരാണ് എൻഗേജ്‌മെന്റിന് വരുന്നതെന്നും. കല്യാണം വിപുലമായി നടത്താനാണ് വിചാരിക്കുന്നതെന്നും സിജോ കഴിഞ്ഞ ദിവസം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X