കല്യാണത്തിനായി ബിഎംഡബ്ലുവിൽ വീട്ടിൽ നിന്ന് ഇറങ്ങി, എന്നാൽ വഴിയിൽ... രസകരമായ സംഭവം പങ്കുവെച്ച് അരുൺ
ഏഷ്യനെറ്റ് അവതരിപ്പിച്ച സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് അരുൺ ഗോപൻ. റിയാലിറ്റി ഷോയിൽ തിളങ്ങിയ അരുൺ പിന്നീട് സിനിമയിലും സജീവമാകുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് അരുണും ഭാര്യ നിമ്മിയും. അവതാരകയാണ് നിമ്മി. സൂര്യ മ്യൂസിക് ഷോയിലൂടെയാണ് നിമ്മി പ്രേക്ഷകരുടെ ഇടയിൽ സുപരിചിതയാകുന്നത്.
ഗ്ലാമറസ് ലുക്കിൽ പാർവതി നായർ, ചിത്രം വൈറലാകുന്നു
സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ സന്തോഷങ്ങളും വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അരുണിന്റേയും നിമ്മിയുടേയും വിവാഹദിനത്തിൽ നടന്ന ഒരു രസകരമായ സംഭവമാണ്. തങ്ങളുടെ യുട്യൂബ് ചാനലിലൂടെയാണ് ഈ രസകരമായ സംഭവം പങ്കുവെച്ചിരിക്കുന്നത്.

പ്രണയവിവാഹമായിരുന്നു ഇവരുടേത്. ആദ്യമായി കണ്ടു മുട്ടിയതിനെ കുറിച്ചും പിന്നീട് സുഹൃത്തുക്കളായതിനെ കുറിച്ചും ആ സൗഹൃദം പ്രണയത്തിലെത്തിയതിനെ കുറിച്ചുമൊക്കെ താരങ്ങൾ നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോൾ വിവാഹദിനത്തെ ഓർമ പങ്കുവെച്ചുകൊണ്ടാണ് ഇരുവരും രംഗത്ത് എത്തിയിരിക്കുന്നത്. വിവാഹ വീഡിയോയിൽ നിന്നാണ് ഇരുവരും തങ്ങളുടെ ഒരുമിച്ചുള്ള ജീവിതയാത്രയെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്.

ഇന്നത്തെപ്പോലത്തെ ചടങ്ങുകളൊന്നും അന്ന് ഉണ്ടായിരുന്നില്ല. മെഹന്ദിയും ബ്രൈഡല്‍ ഷവറൊക്കെ കാണുമ്പോള്‍ ഇപ്പോള്‍ കൊതി തോന്നുന്നുണ്ട്. തലേദിവസം അങ്ങനെ വലിയ ആഘോഷമൊന്നുമുണ്ടായിരുന്നില്ല. കുറച്ച് സുഹൃത്തുക്കളും ബന്ധുക്കളുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തലേദിവസത്തെ വളരെ കുറച്ച് വിഷ്വൽസ് മാത്രമേ തന്റേതായിയുള്ളൂ. എന്നാൽ തന്റെ വീട്ടില്‍ ചടങ്ങുകൾ ഉണ്ടായിരുന്നതായി അരുൺ ഗോപൻ പറഞ്ഞു . തലേദിവസം തിരുവാതിരയൊക്കെയുണ്ടായിരുന്നുവെന്നും ഗായകൻ ഓർമ പങ്കുവെച്ച് കൊണ്ട് പറഞ്ഞു .നാളെയാവാനുള്ള എക്‌സൈറ്റ്‌മെന്റിലായിരുന്നു അന്ന്. നാളെ ഉറങ്ങാൻ ആകില്ല പോയി കിടന്ന് ഉറങ്ങാനാണ് അന്ന് സന്ധ്യ മുതൽ കേട്ടത്.. ഉറങ്ങാന്‍ പറഞ്ഞെങ്കിലും ഉറക്കം ഉണ്ടായിരുന്നില്ല. ഉറങ്ങിയില്ലെങ്കിലും ക്ഷീണമൊന്നുമുണ്ടായിരുന്നില്ല.

വിവാഹം കഴിച്ച് ബിഎംഡബ്ലുവില്‍ പോകണമെന്ന് പണ്ടേ മുതലുള്ള ആഗ്രഹമുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് ആ വണ്ടിയില്‍ കുട്ടിയെ കൊണ്ടുവരണമെന്നായിരുന്നു ആഗ്രഹം. കുറേ തപ്പിയാണ് വണ്ടി കിട്ടിയത്. പക്ഷേ, നീലേശ്വരത്ത് എത്തിയപ്പോള്‍ വണ്ടിയുടെ ടയര്‍ പൊട്ടി. തകർന്ന് പോയി എന്റെ ബാല്യം. എനിക്കിത് പെട്ടെന്ന് തന്നെ നന്നാക്കി കിട്ടണമെന്നായിരുന്നു പറഞ്ഞു. എന്നാൽ ആ ടയർ സാധാരണ ടയറുകടയിൽ കിട്ടില്ല. അവസാനം സുഹൃത്തിന്റെ എസ് യുവിയിലാണ് അന്ന് പോയത്; അരുണ്‍ ഗോപന്‍ പറഞ്ഞു
Recommended Video

വിവാഹ വേഷത്തില്‍ കണ്ടപ്പോഴുണ്ടായ ഒരു ഫീലുണ്ടായിരുന്നു അത് കിടുവായിരുന്നു. അതിനിടയില്‍ ബിഎം ഡബ്ലു ശരിയാക്കി കൊണ്ടുവന്നിരുന്നു. അതിലായിരുന്നു തിരിച്ചുവന്നത്. അരുണിന്റെ വീട്ടിലേക്ക് എത്തിയപ്പോള്‍ ചെറിയൊരു സങ്കടം മനസ്സിലുണ്ടായിരുന്നു. മുല്ലപ്പൂവൊക്കെ വെച്ച് റൂമൊക്കെ അലങ്കരിച്ചിരുന്നു. സ്റ്റോറിയായിട്ട് പറയാനും ഓര്‍ത്തെടുക്കാനുമെല്ലാം നല്ലൊരു സുഖമുണ്ടെന്നായിരുന്നു നിമ്മിയുടെ കമന്റ്.


Click it and Unblock the Notifications











