ആ സമയത്ത് അതൊക്കെ ശരിയായിരുന്നു, അങ്ങനെ തെറ്റുകള്‍ വരുത്തിയിട്ടുണ്ട്; കൂടെവിടെ സീരിയല്‍ താരം നിഷ പറയുന്നു

കൂടെവിടെ സീരിയലിലെ നായകനും നായികയ്ക്കും പുറമേ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക പ്രശംസ നേടിയവരാണ്. പരമ്പരയിലെ വില്ലത്തി റാണിയമ്മയെ അവതരിപ്പിക്കുന്നത് നടി നിഷ മാത്യൂവാണ്. ഒരു വില്ലത്തിയുടെ നോട്ടവും ഭാവവുമൊക്കെ അതിമനോഹരമായി കൈകാര്യം ചെയ്യന്‍ നിഷയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് ആരാധകരും പറയുന്നത്.

ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ടവരോടെല്ലാം നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് നിഷ മാത്യൂ. ചെറിയ പ്രായത്തിലുള്ള ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും പങ്കുവെച്ച് കൊണ്ടാണ് തന്റെ യാത്രയെ കുറിച്ച് നടി അഭിപ്രായം പറഞ്ഞത്. തനിക്ക് പറ്റിയ തെറ്റുകളെ കുറിച്ച് പറഞ്ഞ നിഷ വീണ് പോയാലും എഴുന്നേല്‍ക്കാനുള്ള ആഗ്രഹം ഉണ്ടായിരിക്കണമെന്നാണ് എല്ലാവരോടുമായി അഭ്യാര്‍ഥിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

പലരോടും ഞാന്‍ അഹങ്കാരിയായിട്ടും വികൃതിയായും അടിസ്ഥാനരഹിതവും വിഡ്ഢിയുമായി പെരുമാറി

'അന്നത്തെ കുട്ടിയില്‍ നിന്നും ഇന്നത്തെ സ്ത്രീയിലേക്കുള്ള യാത്രയാണിത്. ഞാന്‍ ഒരുപാട് തെറ്റുകള്‍ വരുത്തിയിട്ടുണ്ട്. അത് ആ സമയത്ത് ശരിയാണെന്ന് തന്നെ കരുതി. എനിക്ക് ചില സമയങ്ങളില്‍ ഫോക്കസ് നഷ്ടപ്പെട്ടു, ഞാന്‍ എന്താണ് ചെയ്യുന്നതെന്നോ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നോ ഉള്ള ട്രാക്ക് നഷ്ടപ്പെട്ടു. പലരോടും ഞാന്‍ അഹങ്കാരിയായിട്ടും വികൃതിയായും അടിസ്ഥാനരഹിതവും വിഡ്ഢിയുമായി പെരുമാറി'.

 കുട്ടിക്കാലത്തെ ഓരോ വീഴ്ചകളില്‍ നിന്ന് പുറത്ത് വരാന്‍ എനിക്ക് മാസങ്ങളെടുത്തു

'ആളുകള്‍ അവരുടെ സ്വന്തം കാഴ്ചപ്പാടില്‍ എന്നെ വിലയിരുത്തി കൊണ്ടിരുന്നു. കുട്ടിക്കാലത്തെ ഓരോ വീഴ്ചകളില്‍ നിന്ന് പുറത്ത് വരാന്‍ എനിക്ക് മാസങ്ങളെടുത്തു. ഞാന്‍ വിഷാദത്തിലായിരുന്നു, പക്ഷേ അത് ആരോടെങ്കിലും തുറന്ന് പറയേണ്ട കാര്യമായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു. എന്റെതായ വഴികള്‍ തിരഞ്ഞെടുത്ത് ഒരു ഹോബിയില്‍ നിന്നും മറ്റൊന്നിലേക്ക് ചാഞ്ചാടി കൊണ്ട് ഇരുന്നത് കൊണ്ട് ഒന്നിനും കൊള്ളത്തവളായി'.

ലിംഗഭേദമില്ലാതെ നമ്മള്‍ ഒരോരുത്തരെയും ഞാന്‍ തിരിച്ചറിഞ്ഞു

'ഞാന്‍ ചെയ്തതൊക്കെ ഒരു ചിരിയിലൊതുക്കി. ഒരു കടല്‍ പോലെ എല്ലാം എന്റെ ഉള്ളില്‍ ഒതുങ്ങി തന്നെ ഇരുന്നു. എങ്കിലും ഞാന്‍ ഖേദിക്കുന്നില്ല. ഞാന്‍ സ്വയം എഴുന്നേല്‍ക്കാന്‍ പഠിച്ചു. ഉള്ളില്‍ നിന്നും സ്‌നേഹം കണ്ടെത്താനുള്ള കലയില്‍ ഞാന്‍ പ്രാവീണ്യം നേടി. ഞാന്‍ സ്വപ്‌നം കാണുന്നത് എന്താണെന്ന് തിരിച്ചറിഞ്ഞു. അതെന്നെ പ്രോത്സാഹിപ്പിച്ച് കൊണ്ടേ ഇരുന്നു. ലിംഗഭേദമില്ലാതെ നമ്മള്‍ ഒരോരുത്തരെയും ഞാന്‍ തിരിച്ചറിഞ്ഞു' നിഷ പറയുന്നു..

Recommended Video

Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat
വീണു പോയാലും എഴുന്നേല്‍ക്കാനുള്ള ആഗ്രഹം ഉണ്ടായിരിക്കണം

വീണു പോയാലും എഴുന്നേല്‍ക്കാനുള്ള ആഗ്രഹം ഉണ്ടായിരിക്കണം, നമ്മുടെ സ്വപ്നങ്ങള്‍ ഒരിക്കലും കൈവിടരുത്! ഈ യാത്രയില്‍ എന്നെ വിട്ടു പിരിഞ്ഞവരും ഇപ്പോഴും എന്നോടൊപ്പമുള്ളവരുമായ നിങ്ങളോരോരുത്തര്‍ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഇത് നന്ദിയോടെയുള്ള കുറിപ്പാണ്.. എന്നും നടി കുറിച്ചു..

പഴയ ഫോട്ടോയിലും പുതിയ ഫോട്ടോയിലും നിഷ സുന്ദരിയാണെന്നാണ് ആരാധകര്‍ പറയുന്നത്. അന്ന് ഉണ്ടായിരുന്ന ലുക്കില്‍ നിന്നും ഇത്രയുമൊരു മേക്കോവര്‍ പ്രതീക്ഷിച്ചില്ല. എന്തായാലും ഇപ്പോഴത്തെ നിഷയെ കാണാനാണ് കൂടുതല്‍ ഭംഗിയെന്നാണ് നടിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ ആരാധകര്‍ പറയുന്നത്. അതേ സമയം സീരിയലിലെ റാണിയമ്മയുടെ വേഷത്തിൽ തിളങ്ങി നിൽക്കുകയാണ് നടിയിപ്പോൾ.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X