കുടുംബവിളക്കിൽ ശീതളായി ഇനി ഉണ്ടാകില്ല, സീരിയലിൽ നിന്ന് മാറുന്നു, കാരണം വെളിപ്പെടുത്തി അമൃത നായർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. മിനിസ്ക്രീൻ താരങ്ങളോടൊപ്പം ബിഗ് സ്ക്രീൻ താരങ്ങളും പരമ്പരയിൽ എത്തുന്നുണ്ട്. സിനിമ താരങ്ങളായ മീര വാസുദേവ്, ശരണ്യ ആനന്ദ് എന്നിവരുടെ ആദ്യത്തെ സീരിയലാണിത്. യുവതാരങ്ങളും കുടുംബവിളക്കിൽ എത്തുന്നുണ്ട്. സ്വന്തം പേരിനെക്കാൾ കഥാപാത്രത്തിന്റെ പേരിലൂടെയാണ് താരങ്ങൾ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.

കുടുംബവിളക്ക് പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായർ. ശീതൾ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിക്കുന്നത്. സുമിത്രയുടേയും സിദ്ധുവിന്റേയും മകളാണ് ശീതൾ. തുടക്കത്തിൽ നടി മൃദുല വിജയിയുടെ സഹോദരിപാർവതി വിജയ് ആയിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. വിവാഹത്തെ തുടർന്ന് പാർവതി സീരിയൽ വിട്ടതോടെയാണ് അമൃത ശീതളായി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 'അമൃത' എന്ന പേരിനെക്കാളും 'ശീതൾ' എന്നാണ് നടിയെ അറിയപ്പെടുന്നത്.

കുടുംബവിളക്കിൽ നിന്ന് പിൻമാറുന്നു

ഇപ്പോഴിത ഒരു സങ്കട വാർത്തയുമായി അമൃത എത്തിയിരിക്കുകയാണ്. നടി കുടുംബവിളക്കിൽ നിന്ന് പിൻമാറുകയാണ്. അമൃത തന്നെയാണ് ഇക്കാര്യം തന്റെ ആരാധകരോട് വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ തന്നെ ഇൻസ്റ്റഗ്രാമിൽ ഇതിനെ കുറിച്ചുള്ള സൂചന നടി നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ അമൃതയോട് തന്നെ പ്രേക്ഷകർ സത്യാവസ്ഥ ചോദിക്കുകയായിരുന്നു. പ്രേക്ഷകരുടെ ചോദ്യം കനത്തതോടെയാണ് ലൈവിൽ എത്തി ഇക്കാര്യം വെളിപ്പെടുത്തിയത്. അമൃതയുടെ പിൻമാറ്റം പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്, കുടുംബവിളക്ക് പരമ്പരയിലെ മികച്ച പ്രേക്ഷക സ്വീകാര്യതയുളള കഥാപാത്രങ്ങളിലൊന്നായിരുന്നു അമൃതയുടേത്.

മാറുന്നതിന്റെ കാരണം

ഏറെ സങ്കടത്തോടെയാണ് അമൃത സീരിയലിൽ നിന്ന് പിൻമാറുന്നതിനെ കുറിച്ച് പറഞ്ഞത്. മറേണ്ട ഒരു സഹചാര്യം വന്നത് കൊണ്ടാണ് സീരിയൽ വിടുന്നതെന്നും ഇനിയും പിന്തുണക്കണമെന്നും അമൃത പറയുന്നുണ്ട്. അതേസമയം മാറാനുള്ള വ്യക്തമായ കാരണം നടി വെളിപ്പെടുത്തിയിട്ടില്ല. അമൃതയുടെ വാക്കുകൾ ഇങ്ങനെ.. ''ഇന്നലേയും ഇന്നുമായി ഒരുപാട് പേർ പ്രചരിക്കുന്നത് സത്യമാണോ എന്ന് അറിയാൻ തനിക്ക് മെസജ് ചെയ്തിരുന്നു. നല്ല വിഷമമുണ്ട് ഷെയർ ചെയ്യാൻ. അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. ഞാനായിട്ട് എടുത്ത തീരുമാനമാണിത്. വളരെ അപ്രതീക്ഷിതമായിട്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. വേറെ ചില കാര്യങ്ങൾക്ക് വേണ്ടിട്ടാണ് ഈ ഒരു മാറ്റമെന്നും'' അമൃത പറയുന്നു.

വലിയ അവസരം

കുടുംബവിളക്ക് ടീമിനെ എന്തായാലും മിസ് ചെയ്യുമെന്നും അമൃത പറയുന്നു. തന്റെ ജീവിതത്തിൽ എന്തെങ്കിലും ആയിട്ടുള്ളത് കുടുംബവിളക്കിലൂടെയാണ്. ഏഷ്യനെറ്റ് പോലുളള ഒരു വലിയ പ്ലാറ്റ്ഫോമിൽ വർക്ക് ചെയ്യാൻ പറ്റിയത് വലിയൊരു ഭാഗ്യമാണ്. ഇനി അത് ഉണ്ടാകുമോ എന്ന് അറിയില്ല. കുടുംബവിളക്കിലെ എല്ലാവരേയും മിസ് ചെയ്യും. മികച്ച പിന്തുണയായിരുന്നു നൽകിയത്. ഏറ്റവും കൂടുതൽ വിഷമം എല്ലാവരേയും വേർപിരിഞ്ഞ് പോകുന്നതിലാണ്. വേർപിരിയൽ പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അമൃത പറയുന്നു. നല്ല സങ്കടമുണ്ട്. ഈ സങ്കടം മറി കടക്കാൻ മറ്റൊരു സന്തോഷം വരട്ടെ എന്നും താരം വീഡിയോയിൽ പറയുന്നു. ആരാധകരോട് നന്ദി പറഞ്ഞതിന് ശേഷമാണ് നടി വീഡിയോ അവസാനിപ്പിക്കുന്നത്.

Recommended Video

സഞ്ജനയ്ക്കും അനന്യയ്ക്കും പ്രതീഷിനും പറയാനുള്ളതെന്ത്
സഹോദരന്മാർ

കുടുംബവിളക്കിൽ നിന്ന് എങ്ങോട്ടാണ് പോകുന്നതെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ''ചില തീരുമാനങ്ങൾ എടുക്കുമ്പോൾ മറ്റു ചില നഷ്ടങ്ങൾ ഉണ്ടാകുമെന്നാണ്'' സീരിയലിൽ നിന്ന് മാറുന്നതിനെ കുറിച്ച് ഒരു ആരാധകൻ ചോദിച്ചപ്പോൾ താരം നൽകിയ മറുപടി. നിരവധി പേർ സീരിയലിൽ നിന്ന് മാറിയതിനെ കുറിച്ച് ചോദിച്ച് കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. ശീതളിനെ മിസ് ചെയ്യുമെന്നും പ്രേക്ഷകർ പറയുന്നു. കഴിഞ്ഞ ദിവസം നൂപിനും കെകെയ്ക്കും ഒപ്പം ഇൻസ്റ്റഗ്രാം ലൈവിൽ അമൃത എത്തിയിരുന്നു. നൂപിൻ, ആനന്ദ്, അമൃത കോമ്പോയ്ക്ക് മികച്ച സ്വീകാര്യതയാണുള്ളത്. സീരിയലിൽ മാത്രമല്ല റിയൽ ലൈഫിലും ഇരുവരും സഹോദരന്മാരെ പോലെയാണെന്ന് അമൃത ഒരു വീഡിയോയിൽ പറഞ്ഞിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X