എന്റെയും ഭര്‍ത്താവ് അരുണ്‍ ഗോപന്റെയും പ്രിയപ്പെട്ട സ്ഥലമാണ്; ബേബിമൂൺ യാത്രയെ കുറിച്ച് നിമ്മി അരുൺ ഗോപൻ

സംഗീത റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധയനായ അരുണ്‍ ഗോപനും നടിയും അവതാരകയുമായ നിമ്മിയും കഴിഞ്ഞ മാസമാണ് ആദ്യത്തെ കണ്മണിയെ വരവേറ്റത്. നിമ്മി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വിവരം സോഷ്യല്‍ മീഡിയ പേജിലൂടെ അരുണ്‍ തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണെന്നും അരുണ്‍ പറഞ്ഞിരുന്നു.

ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

നിമ്മി കുഞ്ഞിന് ജന്മം കൊടുക്കുന്നതിന് മുന്‍പ് ബേബി ഷവറിനിടയില്‍ എടുത്ത സംഗീത ആല്‍പം അരുണ്‍ പുറത്ത് വിട്ടിരുന്നു. ഇത് വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ ഗര്‍ഭിണിയായിരുന്ന ഏഴാം മാസത്തില്‍ ബേബിമൂണ്‍ യാത്ര നടത്തിയതിനെ കുറിച്ച് വനിതയ്ത്ത് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് സംസാരിക്കുകയാണ് നിമ്മി.

 ഗര്‍ഭകാലത്തെ കുറിച്ച് നിമ്മി അരുണ്‍ ഗോപന്‍

ഗര്‍ഭിണിയായത് മുതല്‍ തീരുമാനിച്ചിരുന്ന കാര്യമാണ് ബേബിമൂണ്‍ യാത്ര. ഞങ്ങള്‍ രണ്ട് പേരുടെയും ആഗ്രഹമായിരുന്നു അത്. ഒരു കുഞ്ഞ് വരിക എന്നത് ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുക എന്നതാണ്. അതിന് മുന്‍പ് ഞങ്ങള്‍ക്ക് മാത്രമായി കുറച്ച് സമയം ചെലവഴിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് ഈ യാത്ര. ഏഴാം മാസത്തിന്റെ തുടക്കത്തിലായിരുന്നു ബേബിമൂണ്‍ യാത്ര. വ്‌ളോഗറായതിനാല്‍ കുറച്ച് വീഡിയോസ് ഷൂട്ട് ചെയ്യാന്‍ മൂന്നാറിലേക്ക് പോകാന്‍ പ്ലാന്‍ ചെയ്തിരുന്നു.

ഗര്‍ഭകാലത്തെ കുറിച്ച് നിമ്മി അരുണ്‍ ഗോപന്‍

ആ യാത്രയോടൊപ്പം ബേബിമൂണ്‍ യാത്ര കൂടി ആകാമെന്ന് തീരുമാനിച്ചു. മൂന്നാര്‍ എന്റെയും ഭര്‍ത്താവ് അരുണ്‍ ഗോപന്റെയും പ്രിയപ്പെട്ട സ്ഥലമാണ്. ഞങ്ങള്‍ ഒന്നിച്ചുള്ള യാത്രകളില്‍ ഏറ്റവും കൂടുതല്‍ തവണ പോയിട്ടുള്ളത് മൂന്നാറിലേക്ക് ആയിരിക്കും. ഒരുപാട് ദൂരത്തേക്ക് യാത്ര വേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഡോ. വിജയലക്ഷ്മി പിള്ളയാണ് എന്റെ ഗൈനക്കോളജിസ്റ്റ്. യാത്രയ്ക്ക് മുന്‍പ് ഡോക്ടറോട് സംസാരിച്ചിരുന്നു. യാത്ര പോകുന്നതില്‍ തടസ്സമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. യാത്രയ്ക്ക് മുന്‍പ് മൂന്നാറിലേക്കുള്ള റോഡിന്റെ അവസ്ഥയൊക്കെ അന്വേഷിച്ചറിഞ്ഞിരുന്നു.

ഗര്‍ഭകാലത്തെ കുറിച്ച് നിമ്മി അരുണ്‍ ഗോപന്‍

അങ്ങനെ എല്ലാ മുന്‍കരുതലുകളും എടുത്തായിരുന്നു യാത്ര പ്ലാന്‍ ചെയ്തത്. മൂന്നാറിലെ ബ്രോഡ് ആന്റ് ബീന്‍സ് എന്ന റിസോര്‍ട്ടിലേക്കാണ് പോയത്. അവര്‍ ഞങ്ങള്‍ക്കുള്ള മുറി റോസ പൂക്കളും മെഴുകുതിരികളും കൊണ്ട് നന്നായി അലങ്കരിച്ചിരുന്നു. കട്ടിലില്‍ റോസപൂവിന്റെ ഇതളുകള്‍ കൊണ്ട് ബേബിമൂണ്‍ എന്നെല്ലാം എഴുതി മനോഹരമാക്കിയിരുന്നു. രാത്രി പൂള്‍ സൈഡിലായിരുന്നു ഡിന്നര്‍. ഭക്ഷണമൊക്കെ നല്ല ഹെല്‍ത്തി രീതിയില്‍ തന്നെയാണ്. പകല്‍ സമയം വെറുത കളഞ്ഞില്ല.

Recommended Video

Bigg Boss Malayalam Season 3 : മിഷേൽ ബിഗ്‌ബോസിന്‌ പുറത്തു പോകും ?
 ഗര്‍ഭകാലത്തെ കുറിച്ച് നിമ്മി അരുണ്‍ ഗോപന്‍

യൂട്യൂബ് ചാനലിലേക്കുള്ള വീഡിയോ ഷൂട്ടൊക്കെ ചെയ്തു ആക്ടീവായി ഇരുന്നു. നന്നായി റിലാക്‌സ് ചെയ്ത ദിവസം. ഈ സമയത്ത് യാത്ര ചെയ്യാമോ, ജോലികള്‍ ചെയ്യാമോ എന്നെല്ലാം പലരും ചോദിക്കാറുണ്ട്. ഗര്‍ഭം എന്ന് പറയുന്നത് ഒരു രോഗാവസ്ഥയല്ല. നമ്മള്‍ ചെയ്ത് കൊണ്ടിരിക്കുന്ന ജോലി ആസ്വദിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് തുടര്‍ന്നും ചെയ്യുക. ശരിക്കും ഗര്‍ഭകാലം ആസ്വദിക്കുകയാണ് വേണ്ടതെന്നും നിമ്മി പറയുന്നു.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X