For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേദികയുടെ ആശുപത്രി അടവ് ചീറ്റി, സിദ്ധു സ്വന്തം വീട്ടിലേയ്ക്ക്, കുടുംബവിളക്കിന്റെ പുതിയ എപ്പിസോഡ്

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ മീരാ വാസുദേവാണ് സുമിത്രയായി എത്തുന്നത്. നടിയുടെ ആദ്യത്തെ പരമ്പരയാണിത്. കുടുംബപ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് ആരാധകരുണ്ട്.

  Kudumbavilakku

  കിടിലന്‍ ഫോട്ടോഷൂട്ടുമായി കുടുംബ വിളക്കിലെ ശീതള്‍, അമൃത നായരുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

  മേതിൽ ദേവിക പോയതിന് ശേഷം മുകേഷിന് തിരിച്ചടിയോ, ചാനൽ ഷോയിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്

  മീര വാസുദേവിനൊപ്പം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും കുടുംബവിളക്കിൽ അണിനിരക്കുന്നുണ്ട്. കൃഷ്ണകുമാർ മേനോൻ ,അതിര മാധവ്,അമൃത നായർ, നൂബിൻ ജോണി, ശരണ്യ ആനന്ദ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരിയലിനെ പോലെ തന്നെ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാണ് താരങ്ങളെ പ്രേക്ഷകർ കാണുന്നത്.

  നടൻ ആന്റണി വർഗീസും അനീഷയും വിവാഹിതനായി; ചിത്രങ്ങൾ വൈറൽ

  റേറ്റിങ്ങിൽ ആദ്യസ്ഥാനത്താണ് കുടുംബവിളക്ക്. സാധാരണ കണ്ടുവരുന്ന കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യാസമായിട്ടാണ് സീരിയൽ ഒരുക്കിയിരിക്കുന്നത് . ബംഗാളി സീരിയലായ ശ്രീമേയീ എന്ന പരമ്പരയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്. ഹിന്ദ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിലും മികച്ച കാഴ്ചക്കാരെ നേടാൻ പരമ്പരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സീരിയലിന്റെ പ്രമേയം തന്നെയാണ് കാഴ്ചക്കാരെ സൃഷ്ടിച്ചിരിക്കുന്നത്.

  കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി സ്വന്തം ജീവിതം ഉപേക്ഷിക്കുന്ന ടിപ്പിക്കൽ വീട്ടമ്മയാണ് സുമിത്ര. വീട്ടിലെ ജോലികൾ ചെയ്യാനുളള ഒരു ഉപകരണം മാത്രമായിട്ടായിരുന്നു കുടുംബാംഗങ്ങളും സുമിത്രയെ കണ്ടിരുന്നത്. സ്വന്തം സന്തേഷം വിട്ട് അടുക്കളയിൽ ഒതുങ്ങി കൂടേണ്ടി വരുന്ന സുമിത്ര, അടുക്കള വിട്ട് പുറത്തേയ്ക്ക് വരുകയാണ്. ഭർത്താവ് ഉപേക്ഷിച്ച് പോയതിനെ തുടർന്നാണ് സുമിത്ര പുറത്തേയ്ക്ക് വരുന്നത്. പിന്നീട് സ്വന്തം ജീവിതം കെട്ടിപ്പൊക്കുകയായിരുന്നു. കഠിന പ്രയത്നത്തിലൊടുവിൽ ജീവിതം തന്റ വരുതിയിൽ ആക്കുകയായിരുന്നു.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുടുംബവിളക്കിന്റെ ഏറ്റവും പുതിയ പ്രെമോയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു പ്രതീഷിന്റേയും സഞ്ജനയുടേയും. അച്ഛൻ രാമകൃഷ്ണന്റെ കണ്ണുവെട്ടിച്ച് ആ വിവാഹം സുമിത്ര നടത്തി കൊടുക്കുകയായിരുന്നു. അമ്മയ്ക്കൊപ്പം നിന്ന മകനായ പ്രതീഷിനോട് അച്ഛന് സിദ്ധുവിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വിവാഹത്തോടെ അതെല്ലാം മാറിയിരിക്കുകയാണ്.

  സുമിത്രയുമായി ബന്ധം വേർപിരിഞ്ഞ സിദ്ധാർഥ് സുഹൃത്ത് വേദികയെ വിവാഹം കഴിക്കുകയായിരുന്നു. മറ്റൊരു വീട്ടിലാണ് ഇരുവരും തമസിക്കുന്നത്. സുമിത്രയെ തോൽപ്പിക്കുക എന്ന ഉദ്യേശത്തോടെയാണ് വേദിക സിദ്ധുവിനെ വിവാഹം കഴിക്കുന്നത്. എന്നാൽ വിവാഹ ശേഷം വേദികയുടെ പദ്ധതികളൊക്കെ തെറ്റുകായിരുന്നു. സിദ്ധു വേദികയിൽ നിന്ന് അകലം പാലിക്കുകയാണ്. വേദികയുടെ തന്ത്രം കൊണ്ട് മകന്റെ വിവാഹത്തിന് പോകാൻ കഴിയാതിരുന്ന സിദ്ധു മകനേയും മരുമകളേയും അനുഗ്രഹിക്കാനായി വീട്ടിലെത്തുകയാണ്. സിദ്ധുവിന്റെ ഈ മാറ്റം എല്ലാവരേയും ഞെട്ടിച്ചിട്ടുണ്ട്. അമ്മ സരസ്വതിയ്ക്ക് ഒഴികെ ബാക്കിയെല്ലാവരും സിദ്ധുവിന്റെ മാറ്റം സന്തോഷത്തോടെയാണ് കണുന്നത്. മൂത്തമകൻ അനിരുദ്ധിന് അച്ഛന്റെ മാറ്റം വിശ്വസിക്കാൻ കഴിയുന്നില്ല.

  അമ്മ സുമിത്രയെ ഉപേക്ഷിച്ചതിനെ തുടർന്ന് അച്ഛനെതിരെ പ്രതീഷ് പല തവണ രംഗത്ത് എത്തിയിരുന്നു. അച്ഛനും മകനും തമ്മിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായിരുന്നു. പിതാവിന്റെ അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് പ്രതീഷ് സഞ്ജനയെ വിവാഹം കഴിക്കുന്നത്. അച്ഛനും മകനുമായുള്ള കൂടിക്കാഴ്ച വേദികയെ ചൊടിപ്പിച്ചിട്ടുണ്ട്. സുമത്രയ്ക്കൊപ്പം നിൽക്കുന്നത് കൊണ്ട് തന്നെ പ്രതീഷും വേദികയ്ക്ക് ശത്രു പാളയത്തിലാണ്. സിദ്ധാർഥിന്റെ മാറ്റം വേദികയെ ചൊടിപ്പിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകർ ആകെ സന്തോഷത്തിലാണ്. ഇങ്ങനെ പോയാൽ സിദ്ധാർഥിന് ആരാധകർ കൂടുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

  Bigg Boss Malayalam 3: Kidilam Firoz opens up about Suryas crush on Manikuttan

  പ്രെമോ പുറത്ത് വന്നതിന് ശേഷം ഇന്നത്തെ എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.നവദമ്പതികളെ മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ച് സിദ്ധാർത്ഥൻ... രാമകൃഷ്ണനെ കയ്യേറ്റം ചെയ്ത് ഭദ്രൻ... എന് ക്യാപ്ഷനോടെയാണ് വീഡിയാ പങ്കുവെച്ചിരിക്കുന്നത്. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സിദ്ധു ഇപ്പൊ നന്നായി വരുവാണല്ലോ, പാവം സരസ്വതി അമ്മയും വേദികയും ഇതൊക്കെ കണ്ട് കിളി പോയി കാണും,ഈ മാറ്റം ഈ കുടുംബത്തിലൊരു മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...!!ശിവദാസൻഅച്ഛാച്ചൻ,സിദ്ധുവിന് പ്രതീഷിന്റെ താലികെട്ടിന് വരാൻ കഴിഞ്ഞില്ല... എന്നാലും ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ എത്തിയതിനു ശേഷമെങ്കിലും ഒന്ന് വന്നല്ലോ, രണ്ടുപേരെയും അനുഗ്രഹിച്ചല്ലോ...!!സിദ്ധു,സിദ്ധു അങ്കിൾ പൊളിച്ചു... സിദ്ധുവിന്റെ ഈ മാറ്റം പൊളിച്ചു,ഈ സീരിയൽനെ മനോഹരം ആക്കുന്നതിൽ ഇതിന്റെ BGM ഒരു കുഞ്ഞു പങ്കു വഹിക്കുന്നുണ്ട്,സിദ്ധുവിന്റെ ഈ ചെറിയ മാറ്റം അമ്മയായ സരസ്വതിക്കും, മകൻ അനിക്കും പിടിച്ചിട്ടില്ലെന്ന് ആ പൂമുഖം കണ്ടാലറിയാം,വേദികയുടെ തളർച്ചയും, സുമിത്രയുടെ ഉയർചെയ്യും കാണാൻ ആണ് ഇവിടെ ഭൂരി ഭാഗം പേർക്കും താല്പര്യം,എന്തായാലും ഇപ്പൊ സിദ്ധു അങ്കിളിനെ കാണുമ്പോൾ ഒരു ബഹുമാനം ഒക്കെ തോന്നുന്നുണ്ട്,പൊളിച്ചു സിദ്ധു.... ഈ സീരിയൽ ഇപ്പൊ പകുതിയിലേറെയും പോസിറ്റീവ് ആണ്,ഓരോ ദിവസം കൂടുതോറും സിദ്ധു അങ്കിൾ നന്നായിക്കൊണ്ടിരിക്കണല്ലോ.
  ഇനി സരസ്വതി അമ്മ കൂടി ഒന്ന് നന്നാവണം,ഈ പ്രോമോ ഒരുപാട് ഇഷ്ടപ്പെട്ടു...സിദ്ധു അപ്പൂപ്പന്റെ ആ ചിരി ഉഫ്.... ആദ്യം മുതലേ ബോർ അടിപ്പിക്കാത്ത സീരിയൽ,സിദ്ധുന് ബോധം വന്നോണ്ടിരിക്കുന്നതെ ഉള്ളു..... സുമിത്രടെ വില ഇനിയും മനസ്സിലാക്കാൻ കിടക്കുന്നു സിദ്ധു അപ്പുപ്പൻ,സിദ്ധു ആണ് ഇപ്പോൾ സ്കോർ ചെയുന്നത്. പാവം വേദിക എങ്ങനെ ഇത് താങ്ങും,അച്ഛൻ എന്ന നിലയിൽ സിദ്ധു നന്നായി വരുന്നുണ്ട്... എന്നിങ്ങനെയുള്ള പോസിറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്.

  Read more about: serial
  English summary
  Asianet serial Kudumbavilakku latest episode; Sidhu blessed Pratheesh and Sanjana
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X