ഞാന്‍ ചെയ്ത മോശം സിനിമകളാണ് എന്റെ നല്ല സിനിമകള്‍ പരാജയപ്പെടാന്‍ കാരണം; ആസിഫ് അലി
കഴിഞ്ഞ രണ്ട് വര്‍ഷമായി ആസിഫ് അലി വളരെ സെലക്ടീവാണ്. ചെയ്യുന്ന സിനിമകളെല്ലാം താരതമ്യേനെ മോശമല്ലാത്തവയാണ്. പലതും സൂപ്പര്‍ ഹിറ്റാകുന്നു. എന്നാല്‍ ഈ രണ്ട് വര്‍ഷം മുന്‍പ് ആസിഫ് അലിയുടെ അവസ്ഥ ഇതായിരുന്നില്ല. നല്ല സിനിമകള്‍ക്ക് പോലും പ്രേക്ഷകരുണ്ടായിരുന്നില്ല.
തന്റെ നല്ല സിനിമകള്‍ തിയേറ്ററില്‍ പൊട്ടി, ടോറന്റില്‍ ഹിറ്റാകാന്‍ കാരണം താന്‍ ചെയ്ത മോശം സിനിമകളാണെന്ന് ആസിഫ് അലി വെട്ടിത്തുറന്ന് പറഞ്ഞു. പുതിയ സിനിമയായ ബി ടെക്കിന്റെ പ്രചരാണാര്‍ത്ഥം കൊടുത്ത ഒരു യൂട്യൂബ് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.

ചോദ്യം ഇപ്രകാരം
ജയസൂര്യയ പോലെ ടോറന്റ് സൂപ്പര്‍സ്റ്റാറാണ് ആസിഫ് അലിയും. കിളിപോയി, കാറ്റ്, നിര്‍ണായകം പോലുള്ള സിനിമകള്‍ തിയേറ്ററില്‍ പരാജയപ്പെടുകയും ടോറന്റില്‍ വന്‍ വിജയമാവുകയും ചെയ്തു. എന്താവും ഇതിന് കാരണം എന്നായിരുന്നു ചോദ്യം.

വളരെ സിംപിള്‍
അതിന്റെ ഉത്തരം വളരെ സിംപിള്‍.. ഞാന്‍ ചെയ്ത 'മോശം സിനിമകള്‍'- ആസിഫ് അലി പറഞ്ഞു. തുടര്‍ച്ചയായി മോശം സിനിമകള്‍ ചെയ്തപ്പോള്‍ പ്രേക്ഷകര്‍ക്ക് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.

എണ്ണം കൂട്ടി
ഒരു വര്‍ഷം പതിനൊന്ന് സിനിമകളൊക്കെ റിലീസ് ചെയ്തിട്ടുണ്ടായിരുന്നു. അപ്പോഴൊക്കെ സിനിമകളുടെ എണ്ണം കൂട്ടുന്നതിലായിരുന്നു ശ്രദ്ധ. ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ ഇത്രയും സിനിമകള്‍ ചെയ്തു എന്നത് കാര്യം തന്നെയാണ്.

കഥ കേള്‍ക്കാതെ
വലിയ വലിയ സംവിധായകര്‍ വിളിക്കുമ്പോള്‍ കഥ പോലും കേള്‍ക്കാതെ ഓകെ പറയുമായിരുന്നു. എന്നാല്‍ അതിന്റെയൊക്കെ ആഫ്ടര്‍ എഫക്ട് അനുഭവിയ്ക്കുന്നത് ഞാന്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സെലക്ടീവായി.

പരാജയങ്ങള്‍ വരുമ്പോള്‍
ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ഹായ് അയാം ടോണി.. വളരെ റിയലിസ്റ്റിക്കായി ഷൂട്ട് ചെയ്ത ചിത്രമാണ്. മൂന്നര ദിവസം മാത്രമാണ് ആ ചിത്രം തിയേറ്ററില്‍ ഓടിയത്. അത് വലിയ വിഷമമായിരുന്നു. മോസയിലെ കുതിര മീനുകള്‍ എന്ന ചിത്രത്തിന്റെ പരാജയവും വേദനിപ്പിച്ചു- ആസിഫ് അലി പറഞ്ഞു.


Click it and Unblock the Notifications