ഇനി എന്നാണ് മോനേ കാണുന്നത്! പാക്കപ്പിനിടയില്‍ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞുവെന്ന് ആസിഫ് അലി!

കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആസിഫ് അലിയെ. കെട്ട്യോളാണ് മാലാഖ രണ്ടാംവാരത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ഈ സന്തോഷം പങ്കുവെച്ച് താരവും എത്തിയിരുന്നു. ഋതുവിലൂടെ തുടങ്ങിയ സിനിമാജീവിതം ഇപ്പോള്‍ കെട്ട്യോളാണ് എന്‍രെ മാലാഖയില്‍ എത്തി നില്‍ക്കുകയാണ്. താരത്തിന്റെ കരിയറിലെ അടുത്ത ഹിറ്റായി ഈ സിനിമ മാറിയേക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

സിനിമയുടെ പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ തരംഗമായി മാറിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. സ്ലീവാച്ചന്‍ എന്ന കഥാപാത്രത്തെയായിരുന്നു ആസിഫ് അലി അവതരിപ്പിച്ചത്. ലിസ്റ്റിന്‍ സ്റ്റീഫനാണ് ഈ സിനിമ നിര്‍മ്മിച്ചത്. ആസിഫിന് മാത്രമല്ല ലിസ്റ്റിനും മികച്ച വിജയമാണ് ചിത്രം സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. സ്ലീവാച്ചനെ അവതരിപ്പിക്കാന്‍ വലിയ കഷ്ടപ്പാടൊന്നുണ്ടായിരുന്നില്ലെന്ന് താരം പറയുന്നു. കാണാന്‍ വലിയ ലുക്കില്ലെങ്കിലും സ്ലീവാച്ചന്‍ ആള് പുലിയാണെന്ന് താരം പറയുന്നു.

Asif Ali

സിനിമയ്ക്കിടയിലെ വിശേഷങ്ങള്‍ പങ്കുവെച്ച് ആസിഫ് അലി എത്തിയിരുന്നു. ചിത്രത്തില്‍ താരത്തിന്റെ അമ്മയായി അഭിനയിച്ച മനോഹരിക്കും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. ഉപ്പും മുളകെന്ന ജനപ്രിയ പരമ്പരയില്‍ ബാലുവിന്റെ അമ്മയാണ് ആസിഫിന്റെ അമ്മയായി എത്തിയത്. ആസിഫിനും മനോഹരിക്കുമിടയിലെ കെമിസ്ട്രിക്ക് ഗംഭീര കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷൂട്ട് പാക്കപ്പ് ചെയ്യുന്ന ദിവസം അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നുവെന്നും എന്നാണ് മോനെ ഇനി കാണുകയെന്നുമാണ് അമ്മ ചോദിച്ചിരുന്നതെന്നും താരം ഓര്‍ത്തെടുക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X