For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയ്ക്ക് എന്റെ ഗേള്‍ഫ്രണ്ട്‌സിനെ അറിയാം! മകള്‍ സംസാരിക്കാന്‍ തുടങ്ങിയത് താനറിയാതെ പോയി; ആസിഫ് അലി

  |

  മലയാളത്തിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ആസിഫ് അലിയെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. ഭാര്യ സമയും മക്കളായ ആദം, ഹയ എന്നിവരെ കുറിച്ചുള്ള വിശേഷങ്ങള്‍ വലിയ തരംഗമാവാറുണ്ട്. തന്നെ കുറിച്ച് എല്ലാ കാര്യങ്ങളും പ്രത്യേകിച്ച് ഗേള്‍ ഫ്രണ്ടസിനെ കുറിച്ചും ഭാര്യ സമയ്ക്ക് അറിയാമെന്ന് പറയുകയാണ് ആസിഫ് അലിയിപ്പോള്‍.

  ലോക്ഡൗണ്‍ കാലം ഉര്‍വശി ശാപം ഉപകാരം എന്ന് പറഞ്ഞത് പോലെ ആയിരുന്നു. കുടുംബത്തിനൊപ്പം ഏറെ സമയം ചിലവഴിക്കാന്‍ സാധിച്ചതിനെ കുറിച്ചും ആസിഫിനെ ഫോണില്‍ വിളിച്ചാല്‍ കിട്ടില്ലെന്ന പൊതുവായിട്ടുള്ള അഭിപ്രായത്തെ കുറിച്ചും കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ താരം തുറന്ന് പറഞ്ഞു.

  കുടുംബത്തിന് വേണ്ടത്ര സമയം കൊടുക്കുന്നുണ്ടെങ്കിലും ഒരുമിച്ചുള്ള യാത്രകളൊന്നും നടക്കുന്നില്ലായിരുന്നു. മംഗലാപുരത്ത് അണ്ടര്‍വേള്‍ഡിന്റെ ഷൂട്ടിങ് നടക്കന്ന സമയത്ത് ഒരു ദിവസം രാത്രി വീഡിയോ കാള്‍ ചെയ്യുമ്പോള്‍ എന്റെ മോള്‍ ഡാഡേ... നോക്കിയേ എന്ന് പറഞ്ഞപ്പോഴാണ് എന്റെ മോള് സംസാരിച്ച് തുടങ്ങിയെന്ന് ഞാനറിയുന്നത്. അതെനിക്ക് വലിയ വിഷമമായി. ആ സിനിമയുടെ ഷൂട്ടിങ്ങിനും മറ്റുമായി മൂന്ന് മാസമാണ് ഞാന്‍ വീട്ടില്‍ നിന്നും മാറി നിന്നത്. ആ സിനിമ കഴിഞ്ഞ ഉടന്‍ ഞാന്‍ കുടുംബത്തോടൊപ്പം ഒരു ദുബായ് ട്രിപ്പിന് പോയി.

  മകന്‍ ആദത്തിന് ആറ് വയസായി. മകള്‍ ഹയയ്ക്ക് മൂന്ന് വയസാകുന്നു. ഡാഡയോടാണോ മമ്മയോടാണോകൂടുതലിഷ്ടമെന്ന ചോദ്യത്തിന് ആസിഫിനെയും സമയെയും മാറി മാറി നോക്കി ആദവും ഹയയും പറഞ്ഞത് ഡാഡയെ എന്നായിരുന്നു. അതല്ലെങ്കിലും അങ്ങനെയാ, പാലിങ്ങും കൂറങ്ങും എന്ന് സമ മക്കളെ നോക്കി സമ പിണക്കം നടിച്ചു. ആസിഫിന് ചിരിയടക്കാന്‍ കഴിയാത്ത നിമിഷമായിരുന്നു അത്.

  ആസിഫിന്റെ ഗേള്‍ ഫ്രണ്ട്‌സിനെ കുറിച്ച് പറയാറുണ്ടോ എന്ന് സമയോടുള്ള ചോദ്യത്തിന് ആസിഫ് തന്നെയായിരുന്നു മറുപടി പറഞ്ഞത്. 'എന്റെ ജീവിതത്തില്‍ ഒരുപാട് പെണ്‍കുട്ടികള്‍ കടന്ന് വന്നിട്ടുണ്ട്. അതിപ്പോള്‍ ഗേള്‍ ഫ്രണ്ട്‌സ് ആവണമെന്നില്ല. സുഹൃത്തുക്കളാകം, ടീച്ചേഴ്‌സാവാം. പല വേഷങ്ങളില്‍ അവര്‍ വരും. അവരൊക്കെ എന്നെ മോട്ടിവേറ്റ് ചെയ്തിട്ടുണ്ട്. സിനിമകളില്‍ ചാന്‍സ് തേടി പല ലൊക്കേഷനുകളിലും ഞാന്‍ പോയിട്ടുണ്ട്. ആദ്യം വിളിച്ചത് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ സിനിമ വേണ്ടെന്ന് വരെ വച്ചതാണ്. എന്നാല്‍ അതിനെയൊക്കെ അതിജീവിക്കാന്‍ പലരും സഹായിച്ചിട്ടുണ്ട്. അതില്‍ കുറേ ഗേള്‍ ഫ്രണ്ട്‌സുമുണ്ടായിരുന്നു.

  ഞാന്‍ വളരെ ട്രാന്‍സ്‌പെരന്റാണ്. പഴയ കഥകളൊക്കെ പറയാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. പണ്ട് പറ്റിയ അബദ്ധങ്ങളും മറ്റും സമയോട് പറഞ്ഞിട്ടുണ്ട്. എന്റെ ഗേള്‍ ഫ്രണ്ട്‌സില്‍ പലരെയും സമ കണ്ടിട്ടുണ്ട്. എല്ലാവരുമായും അടുപ്പവുമുണ്ട്. ആസിഫ് പറഞ്ഞതൊക്കെ ശരിവച്ച് സമ ചിരിയോടെ തലയാട്ടി. ലൊക്കേഷനില്‍ ആണെങ്കില്‍ മിക്കപ്പോഴും ആസിഫിക്കയുടെ അസിസ്റ്റന്‍സിന്റെ ഫോണിലായിരിക്കും വിളിക്കുക. ഷൂട്ടിങ് കഴിഞ്ഞെങ്കില്‍ ഹോട്ടലിലേക്ക് വിളിക്കും. അപ്പോള്‍ ഇക്ക ഫോണ്‍ ഓണ്‍ ചെയ്ത് തിരിച്ച് വിളിക്കും. ഫോണ്‍ എടുക്കാതിരിക്കുന്നത് ആരെയും ഒഴിവാക്കാന്‍ വേണ്ടിയല്ല. എന്തോ ഒരു ഫോബിയ ആണതെന്ന് ആസിഫ് പറയുന്നു.

  യുവതാരങ്ങൾ നോ പറഞ്ഞ ചിത്രങ്ങൾ | Movies Rejected By Mollywood Actors | filmibeat Malayalam

  ആസിഫ് എങ്ങനെയുള്ള ഭര്‍ത്താവാണെന്ന് ചോദിക്കുന്നതിനെക്കാളും സമ എങ്ങനെയുള്ള ഭാര്യയാണെന്ന് ചോദിക്കുന്നതാണ് നല്ലത്. എന്റെ മൂഡ് മാറുന്നത് എപ്പോഴാണെന്ന് പറയാന്‍ പറ്റില്ല. പിന്നെ ഫോണും എടുക്കില്ല. അതെല്ലാം മനസിലാക്കി അഡ്ജസ്റ്റ് ചെയ്യുന്ന ഭാര്യയാണ് സമ.

  English summary
  Asif Ali About Wife Zama And Lockdown Days With Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X