For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാവനയ്‌ക്കൊപ്പമുള്ള ആ രംഗം കണ്ട് അന്ന് സമയുടെ നെറ്റി ചുളിഞ്ഞെന്ന് ആസിഫ് അലി! തന്നെ നോക്കിയ നോട്ടം

  |

  പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളിലൊന്നാണ് ആസിഫ് അലി. ഋതുവെന്ന ചിത്രത്തിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. സണ്ണി എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മലയാളത്തിലെ പ്രഗത്ഭ സംവിധായകരിലൊരാളായ ശ്യാമപ്രസാദായിരുന്നു ആസിഫിനെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. വീഡിയോ ജോക്കിയായി ജോലി ചെയ്തുവരുന്നതിനിടയിലാണ് താരത്തിന് സിനിമയില്‍ നിന്നുള്ള അവസരം ലഭിച്ചത്. നായകനായി മാത്രമല്ല സഹനടനായും വില്ലനായും അതിഥി താരമായുമൊക്കെ ആസിഫ് എത്താറുണ്ട്.

  അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തിനായാണ് താന്‍ കാത്തിരിക്കാറുള്ളതെന്ന് താരം പറഞ്ഞിരുന്നു. ആസിഫിന്റെ പ്രിയ പത്‌നിയായ സമയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. സമ വന്നതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് സമ. വിവാഹം കഴിഞ്ഞതിന് ശേഷം സമയ്‌ക്കൊപ്പം ഹണിബീ എന്ന സിനിമ കണ്ടതിനെക്കുറിച്ചും ചിത്രത്തിലെ ലിപ് ലോക് രംഗങ്ങള്‍ കണ്ടപ്പോഴുള്ള പ്രതികരണത്തെക്കുറിച്ചും തുറന്നുപറയുന്ന ആസിഫ് അലിയുടെ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

  സമയും ആസിഫ് അലിയും

  സമയും ആസിഫ് അലിയും

  സിനിമയിലെത്തിയതിന് ശേഷമായിരുന്നു ആസിഫ് അലി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ആരെയാണ് താരം ജീവിതസഖിയാക്കുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം. കണ്ണൂരുകാരിയായ സമയാണ് താരത്തിന് കൂട്ടായെത്തിയത്. ആദുവിന്റേയും ഹയയുടേയും വരവിനെക്കുറിച്ചും അവര്‍ക്കൊപ്പമുള്ള മനോഹരനിമിഷങ്ങളെക്കുറിച്ചുമൊക്കെ വാചാലനായി താരമെത്താറുണ്ട്. ഇരുവരും പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വൈറലായി മാറാറുണ്ട്.

  ലിപ് ലോക്ക് പേടിയുണ്ടോ?

  ലിപ് ലോക്ക് പേടിയുണ്ടോ?

  ജെബി ജംഗക്ഷനില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ആസിഫ് അലിയോട് ജോണ്‍ ബ്രിട്ടാസ് ലിപ് ലോക് രംഗത്തെക്കുറിച്ച് ചോദിച്ചത്. ലിപ് ലോക് സീനില്‍ അഭിനയിക്കാന്‍ മടിയുണ്ടോയെന്നായിരുന്നു ചോദ്യം. ചോദ്യം കേട്ടപ്പോള്‍ ആസിഫിന് ചിരിയായിരുന്നു. ഇതിന് പിന്നാലെയായാണ് താരം മറുപടി നല്‍കിയത്. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും പ്രചരിക്കുന്നത്.

  സച്ചിയുടെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന നഞ്ചമ്മ | FilmiBeat Malayalam
  ഹണിബീയിലെ രംഗം

  ഹണിബീയിലെ രംഗം

  തിരക്കഥ ഡിമാന്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ ലിപ് ലോക് രംഗം ചെയ്യാന്‍ തനിക്ക് മടിയില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. വിവാഹം കഴിഞ്ഞ് റിലീസ് ചെയ്ത ആദ്യ സിനിമ ഹണീബീയായിരുന്നു. സിനിമയിലെ മുഴുവന്‍ സീനുകളെക്കുറിച്ചും സമയോട് പറഞ്ഞിരുന്നു. എന്നാല്‍ ക്ലൈമാക്‌സിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. എങ്ങനെയാണ് അതേക്കുറിച്ച് പറയേണ്ടതെന്നറിയാത്ത അവസ്ഥയിലായിരുന്നു.

  സമയുടെ പ്രതികരണം

  സമയുടെ പ്രതികരണം

  തിയേറ്ററിലെത്തിയപ്പോഴായിരുന്നു സമ ക്ലൈമാക്‌സിലെ ലിപ് ലോക്ക് രംഗം കണ്ടത്. ഈ സീന്‍ എത്താറാവുന്നതിന് മുന്‍പ് തന്നെ ആസിഫ് അലിക്ക് പരിഭ്രമമായിരുന്നു. ഇത് കഴിഞ്ഞതിന് ശേഷം സമയെ നോക്കിയപ്പോള്‍ അവള്‍ ഞെട്ടിത്തരിച്ച് തന്നെ നോക്കുകയായിരുന്നുവെന്നുമായിരുന്നു താരം പറഞ്ഞത്. നായികമാരുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതില്‍ ഭാര്യയ്ക്ക് എതിര്‍പ്പുണ്ടോയെന്ന ചോദ്യം നേരത്തെയും താരത്തിന് നേരിടേണ്ടി വന്നിരുന്നു.

  സമ വന്നതോടെ അത് മാറി

  സമ വന്നതോടെ അത് മാറി

  ആസിഫ് അലിയെ ഫോണില്‍ കിട്ടില്ലെന്നുള്ള പരാതി എല്ലാവരും ഒരുപോലെ പറയുന്നതാണ്. സമയുടെ വരവിന് ശേഷം ആ സ്വഭാവത്തില്‍ മാറ്റം വന്നുവെന്ന് താരം പറഞ്ഞിരുന്നു. ഫോണെടുക്കാത്തതിനെത്തുടര്‍ന്ന് അവസരങ്ങള്‍ നഷ്ടമായ സന്ദര്‍ഭം വരെയുണ്ടായിരുന്നു. ജോര്‍ദാനിലുള്ള രാജുമോന്‍ വരെ ഫോണെടുത്തിട്ടും നിന്നെ കിട്ടിയില്ലെന്നായിരുന്നു അടുത്തിടെ ചാക്കോച്ചന്‍ ആസിഫിനോട് പറഞ്ഞത്.

  English summary
  Asif Ali's reply about his wife Zama's comment about his acting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X