ആസിഫ് അലിയും സമയും മകള്‍ക്കായൊരുക്കിയ പിറന്നാള്‍ സര്‍പ്രൈസ്! ആഘോഷത്തിമര്‍പ്പില്‍ ഹയയും ആദമും!

വെള്ളിത്തിരയിലെത്താതെ തന്നെ താരങ്ങളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. മലയാളത്തിന്റെ പ്രിയതാരങ്ങളായ നിവിന്‍ പോളിയുടെ മകനായ ദാദയുടേയും ആസിഫ് അലിയുടെ മകളായ ഹയയുടേയും പിറന്നാളാണ് ജൂണ്‍ രണ്ടിന്. ഫാന്‍സ് പേജുകളിലൂടെ നിരവധി പേരാണ് പിറന്നാളാശംസ നേര്‍ന്നെത്തിയിട്ടുള്ളത്. മകളുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് ആസിഫ് അലി എത്തിയിരുന്നു.

സമ ആസിഫ് അലിയും മകള്‍ക്ക് ആശംസ നേര്‍ന്നെത്തിയിട്ടുണ്ട്. ഇരുവരുടേയും പോസ്റ്റുകളും ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പിറന്നാളാഘോഷത്തിനായി സമ്മാനങ്ങളൊരുക്കുന്നതിന്റെ വീഡിയോയും ആസിഫ് അലി പങ്കുവെച്ചിരുന്നു. ആദമിന് പിന്നാലെയായാണ് ആസിഫിന്റെ കുടുംബത്തിലേക്ക് ഹയ എത്തിയത്.

Asif Ali

കുഞ്ഞനിയത്തിയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ആദമിന്റെ ചിത്രവും ആസിഫ് പോസ്റ്റ് ചെയ്തിരുന്നു. എന്റെ ജീവിതത്തിലെ സ്‌നേഹമാണ് ഹയയെന്നായിരുന്നു താരം കുറിച്ചത്. ഞാനെന്നും നിനക്കൊപ്പമുണ്ടാവുമെന്നും പെട്ടെന്ന് വളരല്ലേയെന്നും ഡാഡിയുടെ പ്രിയപ്പെട്ട മകളായി തുടരുകയെന്നും താരം കുറിച്ചിരുന്നു.

പൊതുവേദിയിലും മറ്റ് ചടങ്ങുകളിലുമെല്ലാം ആസിഫിനൊപ്പം കുടുംബവും ഉണ്ടാവാറുണ്ട്. മക്കളെ അധികം മിസ്സ് ചെയ്യാനാവില്ലെന്ന് താരം പറഞ്ഞിരുന്നു. താനെവിടെയെങ്കിലും പോവാനിറങ്ങുമ്പോഴേക്കും മകനും വസ്ത്രം മാറി തയ്യാറായി നില്‍ക്കുന്ന അവസ്ഥയാണെന്നും അതിനാലാണ് എപ്പോഴും കൂടെക്കൂട്ടുന്നതെന്നും ആസിഫ് അലി പറഞ്ഞിരുന്നു.

Asif Ali

മക്കളുടെ കാര്യങ്ങളെല്ലാം കൃത്യമായി നോക്കുന്നത് സമയാണെന്നും വല്ലപ്പോഴുമാണ് അവര്‍ക്കരികിലേക്ക് താനെത്തുന്നതെന്നും ആസിഫ് അലി പറഞ്ഞിരുന്നു. മക്കളോടൊപ്പം കളിക്കാനും മകള്‍ക്ക് മുടി കെട്ടിക്കൊടുക്കാനുമൊക്കെയായി ആസിഫ് കൂടെയുണ്ടാവാറുണ്ട്. അത്തരത്തിലൊരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ക്ലേ കൊണ്ട് കളിക്കുന്ന ഡാഡിയുടേയും മക്കളുടേയും വീഡിയോയും വൈറലായിരുന്നു.

ആസിഫ് അലിയുടെയും സമയുടേയും സുഹൃത്തുക്കളാണ് ബാലു വര്‍ഗീസും എലീനയും. ഇവരുടെ വിവാഹനിശ്ചയ ചടങ്ങില്‍ തിളങ്ങിയത് ആസിഫും കുടുംബവുമായിരുന്നു. ഹയയ്ക്ക് ആശംസയുമായി എലീനയും എത്തിയിരുന്നു. ബാലുവിനും എലീനയ്ക്കുമൊപ്പമുള്ള ഹയയുടെ ക്യൂട്ട് ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X