വാക്ക് പാലിച്ചെന്ന് ആസിഫ്; പ്രൊമോഷൻ വെറൈറ്റിയാണ്... പക്ഷെ പറഞ്ഞതുപോലെ അവസരം കൊടുക്കണമെന്ന് ആരാധകർ!

രേഖചിത്രമെന്ന ആസിഫ് അലിയുടെ സിനിമ അടുത്തിടെയാണ് തിയേറ്ററുകളിലേക്ക് എത്തിയത്. അനശ്വര രാജനായിരുന്നു ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്തത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമ റിലീസായ‌ സമയത്ത് ഏറ്റവും കൂടുതൽ വൈറലായത് ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ച സുലേഖ ശിവദാസൻ എന്ന സ്ത്രീയുടെ സങ്കടകരമായ അവസ്ഥയായിരുന്നു. ആസിഫ് അലിക്കൊപ്പം ഒരു സീനിൽ സുലേഖ അഭിനയിച്ചിരുന്നു.

പക്ഷെ സിനിമയുടെ ദൈർഘ്യം കൂടിയപ്പോൾ അണിയറപ്രവർത്തകർ അത് വെട്ടിമാറ്റി. ഇതൊന്നും അറിയാതെ സിനിമ കാണാൻ കുടുംബത്തെയും സുഹൃത്തുക്കളേയും കൂട്ടി തിയേറ്ററിലെത്തിയ സുലേഖ സംഭവമറിഞ്ഞ് വിഷമത്തിലായി. സുലേഖ സങ്കടപ്പെടുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ട ആസിഫ് അലി നേരിട്ട് എത്തി സുലേഖയെ ആശ്വസിപ്പിച്ചു.

Asif Ali Sulekha Sivadasan

സീൻ മുറിച്ച് മാറ്റേണ്ടി വന്ന സാഹചര്യം വിശദമാക്കി മാപ്പ് അപേക്ഷയും നടത്തി. കൂടാതെ അടുത്ത സിനിമയിൽ തനിക്കൊപ്പം അഭിനയിക്കാനുള്ള അവസരവും ആസിഫ് വാ​ഗ്ദാനം ചെയ്തു. ഒരുപക്ഷെ സിനിമയിൽ സുലേഖയുടെ സീനുണ്ടായിരുന്നുവെങ്കിൽ പോലും കിട്ടാൻ സാധ്യതയില്ലാത്ത പോപ്പുലാരിറ്റി ആസിഫിനൊത്തുള്ള വീഡിയോ പോപ്പുലറായതോടെ സുലേഖയ്ക്ക് ലഭിച്ചു.

ഇപ്പോഴിതാ സിനിമ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ സുലേഖയുടെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടിരിക്കുകയാണ് രേഖാചിത്രം ടീം. ഇതാണ് സുലേഖ ചേച്ചിയുടെ ഡിലീറ്റായി പോയ സീൻ. സിനിമ ഇറങ്ങിയ ദിവസം തന്നെ ഞങ്ങൾ ചേച്ചിയോട് പറഞ്ഞിരുന്നു ഈ സീൻ ചേച്ചിക്ക് വേണ്ടി ഞങ്ങൾ പുറത്തിറക്കുമെന്ന്... ആ വാക്ക് പാലിക്കുന്നു എന്നാണ് ഡിലീറ്റഡ് സീനിന്റെ ലിങ്ക് പങ്കുവെച്ച് ആസിഫ് കുറിച്ചത്.

വീഡിയോ റിലീസ് ചെയ്തതിലുള്ള സന്തോഷം സുലേഖയും സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. ചേർത്ത് പിടിക്കലിന് ഇത്രയും ഭംഗിയുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. ചെറിയൊരു ഭാഗമാണെങ്കിൽ പോലും ആസിഫ് അലിയുടെ രേഖാചിത്രം എന്ന സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചതിൽ ഒരുപാട് സന്തോഷിക്കുകയും എന്നാൽ പിന്നീട് ആ സീൻ സിനിമയിൽ നിന്നും നീക്കം ചെയ്തതിൽ ഒരുപാട് വിഷമിക്കുകയും ചെയ്ത ഒരാളാണ് ഞാൻ.

എന്നാൽ ഇന്ന് ഞാൻ പറഞ്ഞറിയിക്കാൻ സാധിക്കുന്നതിലുമപ്പുറം സന്തോഷത്തിലാണ്. രേഖാചിത്രം ടീം ഞാൻ അഭിനയിച്ച സീൻ ഇന്ന് യുട്യൂബിലൂടെ റിലീസ് ചെയ്തു. അത് കണ്ട് ഒരുപാട് പേർ എനിക്ക് മെസേജ് അയക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്തു. എന്തെന്നില്ലാത്ത സന്തോഷമാണ് എന്റെ മനസിലിപ്പോൾ.

Asif Ali Sulekha Sivadasan

സംവിധായകൻ ജോഫിനും ആസിഫ് അലിക്കും രേഖാചിത്രം ടീമിനും ഹൃദയം നിറഞ്ഞ നന്ദി എന്നാണ് സുലേഖ കുറിച്ചത്. ഈ പ്രൊമോഷൻ വെറൈറ്റിയാണ്. പക്ഷെ പറഞ്ഞത് പോലെ ചേച്ചിക്ക് അടുത്ത സിനിമയിൽ അവസരം കൊടുക്കണം, ആ ചേച്ചിക്ക് സിനിമയിലേക്കാൾ റീച്ചും സ്‌പേസും കിട്ടിയത് ഓഫ് സ്ക്രീനിലാണ്, സിനിമയിൽ ഈ സീൻ വന്നിരുന്നുവെങ്കിൽ ഈ ചേച്ചി ആരാലും അറിയപ്പെടാത്ത ഒരാളായി വരുമായിരുന്നു ഇപ്പോൾ ചേച്ചി വൈറലായി,

നിങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനo ഇതൊക്കെ തന്നെയാണ്, ചിലർ സിനിമയിൽ അഭിനയിച്ച് കാണിക്കുന്നത്. താങ്കൾ ജീവിതത്തിൽ കാണിക്കുന്നു എന്നിങ്ങനെയാണ് ആസിഫ് അലിയുടെ പോസ്റ്റിന് താഴെ വന്ന കമന്റുകൾ.

Read more about: asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X