twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആസിഫിനെ കണ്ടപ്പോള്‍ കണ്ണുനിറഞ്ഞു..ശബ്ദം ഇടറി! ഇത്രയും ഇഷ്ടമാണോയെന്ന് റിമി! കുക്കു ഞെട്ടിച്ചു! കാണൂ!

    |

    ജിസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗര്‍ണ്ണമിയും മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. നാളുകള്‍ക്ക് ശേഷം ആസിഫും സംവിധായകനും ഒരുമിച്ചെത്തിയപ്പോള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. സിനിമ വിജയകരമായി മുന്നേറുന്നതിനിടയിലാണ് വിശേഷങ്ങള്‍ പങ്കുവെക്കാനായി താരങ്ങളും സംവിധായകനുമെത്തിയത്. ബാലു വര്‍ഗീസ്, ആസിഫ് അലി, എലീന, ജോസഫ് അന്നക്കുട്ടി ജോസ് എന്നിവര്‍ക്കൊപ്പമാണ് ജിസ് ജോയിയും എത്തിയത്. ആസിഫിനൊപ്പമുള്ള കെമിസ്ട്രിയെക്കുറിച്ചായിരുന്നു സംവിധായകന്‍ വാചാലനായത്. പല കാര്യങ്ങളും പറയാതെ തന്നെ മനസ്സിലാക്കി ചെയ്യാന്‍ കഴിഞ്ഞിരുന്നു. ജിസിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ താന്‍ വളരെ കംഫര്‍ട്ടാണെന്നായിരു്‌നു ആസിഫും പറഞ്ഞത്.

    നാളുകള്‍ക്ക് ശേഷം പരിപാടിയിലേക്കെത്തിയതിന്റെ ത്രില്ലിലായിരുന്നു ആസിഫ്. താന്‍ ഇപ്പോഴും ഫോണ്‍ ഉപയോഗിക്കാറില്ലെന്നും ലൊക്കേഷനിലേക്കും തനിക്കൊപ്പമുള്ളവരെയുമാണ് എല്ലാവരും വിളിക്കാറുള്ളതെന്നും താരം പറയുന്നു. കാണാനുള്ളവരെല്ലാം ലൊക്കേഷനിലേക്ക് എത്താറുണ്ട്. എപ്പോഴും തനിക്കൊപ്പം ആരെങ്കിലുമുണ്ടാവാറുണ്ട്. ഫോണും സോഷ്യല്‍ മീഡിയയുമൊന്നും ഇല്ലാത്തത് ഒരു പ്രശ്‌നമായി തനിക്ക് തോന്നിയില്ലെന്നും താരം പറയുന്നു. മറ്റൊരു ചാക്കോച്ചനായിരിക്കും ആസിഫെന്നായിരുന്നു റിമിയുടെ വിശേഷണം. ആസിഫിന്റെയും സംഘത്തിന്റെയും വിശേഷങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    സന്തോഷത്തോടെ

    സന്തോഷത്തോടെ

    ഇടയ്ക്കിടയ്ക്ക് അതിഥിയായെത്താറുണ്ട് ആസിഫ്. താന്‍ റിമിയുടെ എപ്പിസോഡ് കഴിഞ്ഞ് പോയപ്പോഴൊക്കെ ആ സിനിമ ഹിറ്റായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് താനും ജിസും ചര്‍ച്ച ചെയ്തിരുന്നു. അന്നത്തേക്കാളും ചെറുപ്പമായിരിക്കുകയാണ് ഇപ്പോള്‍. അരുണ്‍കുമാറിന്റെ അണ്ടര്‍വേള്‍ഡ് എന്ന സിനിമയില്‍ അഭിനയിച്ച് വരികയാണ് താനെന്നും താരം പറയുന്നു. ആസിഫിനായി പ്രേമിക്കുമ്പോള്‍ എന്ന ഗാനം റിമി ആലപിച്ചിരുന്നു.

    സോള്‍ട്ട് പേപ്പര്‍ ലൊക്കേഷന്‍

    സോള്‍ട്ട് പേപ്പര്‍ ലൊക്കേഷന്‍

    പ്രേമിക്കുമ്പോള്‍ എന്ന ഗാനം കേട്ടപ്പോള്‍ സമയെയാണോ അതോ മറ്റ് കാര്യങ്ങളെക്കുറിച്ചാണോ ആലോചിച്ചതെന്നായിരുന്നു റിമിയുടെ ചോദ്യം. ആ സിനിമയുടെ ലൊക്കേഷനെക്കുറിച്ച് ഓര്‍ക്കുകയായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്. നാളുകള്‍ക്ക് ശേഷമാണ് താന്‍ ഈ ഗാനം കേട്ടത്. ഇപ്പോഴും പലരും തന്നെക്കാണുമ്പോള്‍ ആറ്റിങ്ങലാണോ വീട് എന്ന് ചോദിക്കാറുണ്ടെന്നും ആസിഫ് പറയുന്നു.

    കുടുംബ പ്രേക്ഷകര്‍ ഒരുമിച്ചെത്തി

    കുടുംബ പ്രേക്ഷകര്‍ ഒരുമിച്ചെത്തി

    ഫാമിലി ഓറിയന്റഡ് വിഷയങ്ങളുമായാണ് ജിസ് എത്തുന്നത്. സണ്‍ഡേ ഹോളിഡേയുടെ പ്രമോയ്ക്ക് വേണ്ടി പോയപ്പോഴും ഇത് ശരിക്കും അറിഞ്ഞതാണ്. ആസിഫിനൊപ്പം ബാലുവും പരിപാടിക്കെത്തിയിരുന്നു. മച്ചാനൊപ്പം എത്താന്‍ കഴിഞ്ഞതിന്‍രെ ത്രില്ലിലാണ് ബാലു. ചങ്ക്‌സാണ് തനിക്കേറെ ഇഷ്ടപ്പെട്ടതെന്നായിരുന്നു റിമി പറഞ്ഞത്.

    മികച്ച താരജോഡികള്‍

    മികച്ച താരജോഡികള്‍

    ഹണിബീക്ക് മുന്‍പ് തന്നെ പരിചയമുണ്ടായിരുന്നു. മച്ചാനൊപ്പമുള്ള അടുപ്പം തന്നെയാണ് ആ കെമിസ്ട്രിക്ക് പിന്നില്‍. മച്ചാനെന്ന വാക്ക് ശരിക്കും ബോധ്യപ്പെടുത്തിയത് ആസിഫാണ്. അന്യോന്യം മച്ചാനെന്നാണ് തങ്ങള്‍ വിളിക്കാറുള്ളത്. വീട്ടില്‍ പോണ പോലെയാണ് ലൊക്കേഷനിലേക്ക് പോവുന്നത്. മച്ചാന്‍ പേര് മധുരൈ എന്ന ഗാനം റിമി ആലപിച്ചപ്പോള്‍ ഇരുവരും ചുവട് വെച്ചിരുന്നു. വേറാരും തന്നെ മച്ചാനേ എന്ന് വിളിക്കാറില്ല. ഹേമന്തമെന്‍ എന്ന ഗാനത്തിനൊപ്പം മൂന്ന് പേരും ചേര്‍ന്ന് ചുവട് വെച്ചിരുന്നു.

    ഫോണ്‍ ഉപയോഗിക്കാറില്ല

    ഫോണ്‍ ഉപയോഗിക്കാറില്ല

    ഫോണില്ല, ഇപ്പോഴും ഉപയോഗിക്കുന്നില്ലെന്ന് ആസിഫ് പറയുന്നു. ആരെങ്കിലും എപ്പോഴെങ്കിലും കൂടെക്കാണുമെന്ന് താരം പറയുന്നു. നേരില്‍ കാണുമ്പോഴാണ് കമ്യൂണിക്കേഷന്‍ കൂടുതല്‍ അര്‍ത്ഥവത്താണെന്ന് താരം പറയുന്നു. ആസിഫിന്റെ കടുത്ത ഫാനായ കുക്കുവും പരിപാടിയിലേക്കെത്തിയിരുന്നു. കണ്ണ് നിറഞ്ഞ് സംസാരിക്കാന്‍ വാക്കുകളില്ലാതെ നില്‍ക്കുകയായിരുന്നു കുക്കു.

    കാണാന്‍ പറ്റുമെന്ന് വിചാരിച്ചില്ല

    കാണാന്‍ പറ്റുമെന്ന് വിചാരിച്ചില്ല

    ഡാന്‍സറാവുമെന്ന് പോലും വിചാരിച്ചില്ല. ഇക്ക അഭിനേതാവായതിനാല്‍ കാണാന്‍ പറ്റുമോയെന്ന് പോലും അറിയില്ല. പരീക്ഷ എഴുതാന്‍ പോവാമായിരുന്നു, നേരത്തെ കഴിയുമായിരുന്നുവെങ്കിലും താന്‍ പോയില്ല. കഴിഞ്ഞ ദിവസം മുതലേ താന്‍ നെര്‍വെസ്സായിരുന്നുവെന്ന് കുക്കു പറയുന്നു. ബാച്ചിലര്‍ പാര്‍ട്ടിയിലെ ലുക്കിലൂടെയാണ് ഇഷ്ടം തുടങ്ങിയത്. പിന്നീട് ഹണിബീയും. ഇതിനിടയിലാണ് ബാലുവിന്റെ ഫോണില്‍ കുക്കുവിനൊപ്പമുള്ള സെല്‍ഫി ആസിഫ് എടുത്തത്.

    ആസിഫിനായി കലക്കന്‍ പ്രകടനം

    ആസിഫിനായി കലക്കന്‍ പ്രകടനം

    സണ്‍ഡേ ഹോളിഡേയിലെ ഒരുവാക്ക് കാണാന്‍ എന്ന ഗാനത്തിനൊപ്പമാണ്കുക്കു ചുവട് വെച്ചത്. ഡാന്‍സിനിഡടയിലാണ് കുക്കു ആസിഫിന് സമ്മാനം നല്‍കിയത്. തന്റെ ഫോട്ടോയും കാറായ മിനി കൂപ്പറും വെച്ചുള്ള കീച്ചെയിനാണ് കുക്കു നല്‍കിയതെന്നും ഇതില്‍ ബര്‍ത്ത് ഡേയുമുണ്ടെന്നായിരുന്നു ആസിഫിന്റെ ഡയലോഗ്. വണ്ടിയുടെ നമ്പര്‍ മാറ്റിയാലോ എന്ന് വിചാരിച്ചാണ് ബര്‍ത്ത് ഡേറ്റ് നല്‍കിയത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു നിമിഷത്തിന് ഒന്നും ഒന്നും മൂന്ന് സാക്ഷ്യം വഹിക്കുന്നത്. ഇപ്പോ വല്ലാത്ത ധൈര്യമായെന്നും കുക്കുവിനും ഒരുപാട് ഫാന്‍സുണ്ടാവട്ടയെന്നുമായിരുന്നു ആസിഫ് ആശംസിച്ചത്.

    English summary
    Asif Ali and team in Onnum Onnum Moonu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X