ആസിഫും അര്‍ജുനും അപര്‍ണ്ണയുമെത്തി! അജു വര്‍ഗീസിനും ഭാര്യയ്ക്കും ആശംസയുമായി താരങ്ങളെത്തിയപ്പോള്‍!
മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെയാണ് അജു വര്‍ഗീസ് സിനിമയില്‍ തുടക്കം കുറിച്ചത്. വിനീത് ശ്രീനിവാസനും അജുവും ബാച്ച്‌മേറ്റ്‌സായിരുന്നു. അന്നത്തെ സൗഹൃദമാണ് മലര്‍വാടിയിലും ആവര്‍ത്തിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ് താരം. മമ്മൂട്ടിക്കും മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കുമൊപ്പമെല്ലാം അഭിനയിക്കാനായതിന്റെ സന്തോഷം പങ്കുവെച്ച് താരമെത്തിയിരുന്നു. ഭാര്യ അഗസ്റ്റീന വര്‍ഗീസിന്റെ പുതിയ സംരംഭത്തത്തെക്കുറിച്ച് താരം നേരത്തെ പറഞ്ഞിരുന്നു. കുട്ടികള്‍ക്കായുള്ള ബ്യൂട്ടിപാര്‍ലറും ബോട്ടീക്കുമായി ടൂല-ലൂലയുമായി തങ്ങളെത്തുന്നുവെന്നായിരുന്നു ഇരുവരും പറഞ്ഞത്.
മമ്മൂട്ടി ഉള്‍പ്പടെ നിരവധി പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ബോട്ടീക്കിന്റെ ഉദ്ഘാടനം. മാതൃദിനത്തില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമെത്തിയായിരുന്നു അജു ടൂല ലൂലയ്ക്ക് തുടക്കമിട്ടത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയായി നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. മംമ്ത മോഹന്‍ദാസായിരുന്നു ആദ്യവില്‍പ്പന നടത്തിയത്. ടൂല ലൂല ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഉദ്ഘാടനത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ തരംഗമായി മാറിയിരുന്നു.

പുതിയ ചിത്രമായ ഇട്ടിമാണി സ്റ്റൈലിലായിരുന്നു അജു വര്‍ഗീസ് എത്തിയത്. അഗസ്റ്റീനയും മക്കളും ചേര്‍ന്നാണ് കേക്ക് മുറിച്ച് ബോട്ടീക്ക് ഉദ്ഘാടനം ചെയ്തത്. അര്‍ജുന്‍ അശോകന്‍, ആസിഫ് അലി, സമ, നിരഞ്ജന അനൂപ്, അപര്‍ണ്ണ ബാലമുരളി, ഗോവിന്ദ് പത്മസൂര്യ, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരാണ് ടൂല ലൂല ഉദ്ഘാടനത്തിനായി എത്തിയത്. കുഞ്ഞുടുപ്പുകളുമായി നില്‍ക്കുന്ന താരങ്ങളുടെ ചിത്രങ്ങളെല്ലാം ഇതിനകം തന്നെ പുറത്തുവന്നിരുന്നു.


Click it and Unblock the Notifications











