For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുല്‍ഖറിനോടും നിവിന്‍ പോളിയോടും അസൂയ തോന്നിയിട്ടുണ്ടെന്ന് ആസിഫ് അലി! രസകരമാണ് ഇതിന്‍റെ കാരണം! കാണൂ!

  |

  യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ആസിഫ് അലി. ടെലിവിഷന്‍ അവതാരകനായിത്തുടരുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന് സിനിമയിലേക്കുള്ള അവസരം ലഭിച്ചത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. നിഷാന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ടായിരുന്നു. സൗഹൃദത്തിന്റെ കഥ പറഞ്ഞെത്തിയ ചിത്രത്തില്‍ വില്ലനായാണ് ആസിഫ് എത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു അദ്ദേഹം. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളുമായാണ് പിന്നീട് താരം ഓരോ തവണയും എത്തിയത്. ഇന്നിപ്പോള്‍ മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകം കൂടിയായി മാറിയിരിക്കുകയാണ് ആസിഫ് അലി. നായകനായി മാത്രമേ അഭിനയിക്കൂ എന്ന തരത്തിലുള്ള നിബന്ധനയൊന്നും തനിക്കില്ലെന്ന് വളരെ മുന്‍പ് തന്നെ താരം വ്യക്തമാക്കിയിരുന്നു. ആസിഫിന്റെ പുതിയ ചിത്രമായ കക്ഷി അമ്മിണിപ്പിള്ള തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍.

  അഡ്വക്കറ്റ് പ്രദീപന്‍ മഞ്ഞോടിയായാണ് ആസിഫ് അലി എത്തുന്നത്. ഡിഞ്ചിത്ത് അയ്യത്തനാണ് കക്ഷി അമ്മിണിപ്പിള്ളയുടെ സംവിധായകന്‍. ബേസില്‍ ജോസഫ്, അശ്വതി മനോഹരന്‍, വിജയരാഘവന്‍, മാമുക്കോയ, നിര്‍മ്മല്‍ പാലാഴി, സുധീഷ്, ലുക്മാന്‍, സരയു മോഹന്‍, അഹമ്മദ് സിദ്ദിഖ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. പേര് കേട്ടപ്പോള്‍ മുതല്‍ പലരും തന്നോട് താനാണോ അമ്മിണിപ്പിള്ള എന്ന് ചോദിച്ചിരുന്നതായി താരം പറയുന്നു. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

  അമ്മിണിപ്പിള്ള ആരാണ്?

  അമ്മിണിപ്പിള്ള ആരാണ്?

  സിനിമയുടെ പേര് കേട്ടപ്പോള്‍ മുതല്‍ത്തന്നെ ആരാണ് അമ്മിണിപ്പിള്ള എന്ന് ചോദിച്ചിരുന്നു. താനല്ല അത് കെടി മിറാഷിനെ ഓര്‍ക്കുന്നില്ലേ, അഹമ്മദ് സിദ്ദിഖാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ പേര് പലപ്പോഴും തങ്ങള്‍ക്ക് വായില്‍ വരില്ലെന്നും തങ്ങളെല്ലാം കെടി മിറാഷ് എന്നാണ് വിളിക്കുന്നതെന്നും താരം പറയുന്നു. ഫോണിലും ഇതേ പേരാണ് സേവ് ചെയ്തിട്ടുള്ളത്. 8 വര്‍ഷം കഴിഞ്ഞ് കെടി മിറാഷിനെ റീപ്ലേസ് ചെയ്യുകയാണ്, ഈ സിനിമ കണ്ടിറങ്ങിക്കഴിഞ്ഞാല്‍ നമ്മള്‍ അമ്മിണിയെന്നേ അയാളെ വിളിക്കൂയെന്ന് തനിക്കുറപ്പുണ്ടെന്നും താരം പറയുന്നു. സിനിമയുടെ സാമൂഹ്യപ്രസക്തിയെക്കുറിച്ച് കൂടി മനസ്സിലാക്കിതിന് ശേഷമാണ് താന്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും ആസിഫ് അലി പറയുന്നു.

  നായികയായെത്തിയത്

  നായികയായെത്തിയത്

  അമ്മിണിയുടെ ഭാര്യയായി എത്തുന്നത് ഷിബിലയാണ്. എടുത്ത് പറയേണ്ട പ്രകടനം തന്നെയാണ് അവരും കാഴ്ച വെച്ചിട്ടുള്ളത്. അമ്മിണിപ്പിള്ളയ്ക്ക് ഭാര്യയെക്കുറിച്ചുള്ള പ്രധാന പരാതി തടി കൂടിയെന്നതാണ്. ഓഡിഷന്‍ കഴിഞ്ഞപ്പോള്‍ത്തന്നെ സംവിധായകന്‍ ഷിബിലയോട് തടി കൂട്ടേണ്ടതിനെക്കുറിച്ച് പറഞ്ഞിരുന്നു. നായകന്‍മാരെ സംബന്ധിച്ച് അതത്ര വലിയ വിഷയമല്ല. എന്നാല്‍ നായികമാര്‍ ഇക്കാര്യത്തിന് തയ്യാറാവാറില്ല പൊതുവെ. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി 22 കിലോയാണ് ഷിബില കൂട്ടിയതെന്നും താരം പറയുന്നു. തന്റെ ഭാര്യ കണ്ണൂരില്‍ നിന്നായതിനാല്‍ ഈ ഭാഷ പിടിച്ചെടുക്കാന്‍ എളുപ്പമായിരിക്കും എന്നായിരുന്നു താന്‍ കരുതിയത്. എന്നാല്‍ പിന്നീടാണ് കണ്ണൂരിലേയും തലശ്ശേരിയിലേയും സ്ലാഗിലെ വ്യ്ത്യാസത്തെക്കുറിച്ച് മനസ്സിലാക്കിയതെന്നും ആസിഫ് അലി പറയുന്നു.

  എല്ലാവരോടും അസൂയയയാണ്

  എല്ലാവരോടും അസൂയയയാണ്

  സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ സത്യസന്ധമായി പറയാറുണ്ട് ആസിഫ് അലി. തനിക്ക് നിവിന്‍ പോളിയോടും ദുല്‍ഖര്‍ സല്‍മാനോടും അസൂയ തോന്നിയിട്ടുണ്ടെന്ന് താരം പറയുന്നു. താന്‍ അഭിനയിക്കാത്ത ഹിറ്റായിട്ടുള്ള എല്ലാ സിനിമകള്‍ കാണുമ്പോളും തനിക്ക് അസൂയ തോന്നാറുണ്ടെന്നും താരം പറയുന്നു. അത്തരത്തില്‍ എല്ലാവരോടും അസൂയ തോന്നിയിരുന്നു. നല്ലൊരു വാഹനപ്രേമിയാണ് താന്‍. ഇടയ്ക്കിടയ്ക്ക് വാഹനം സ്വന്തമാക്കാറുണ്ട്. കുറേ കാശ് ചിലവഴിക്കുന്നത് ഇങ്ങനെയാണ്. ഇപ്പോള്‍ ഇതില്‍ നിന്നും മാറിയിട്ടുണ്ട്, കുട്ടികളൊക്കെ വന്നതിന് ശേഷം കാഴ്ചപ്പാട് മാറി.

  തയ്യാറെടുപ്പുകളില്ലാതെ പോവാറില്ല

  തയ്യാറെടുപ്പുകളില്ലാതെ പോവാറില്ല

  കൃത്യമായ തയ്യാറെടുപ്പുകളില്ലാതെ താനൊരിക്കലും ലൊക്കേഷനിലേക്ക് പോവാറില്ലെന്ന് താരം പറയുന്നു. ആദ്യ സിനിമയായ ഋതുവിനായി തലേ ദിവസം കൃത്യമായ ഹോംവര്‍ക്ക് നടത്തി സീനും സംഭാഷണവുമൊക്കെ പഠിച്ചതിന് ശേഷമാണ് ലൊക്കേഷനിലേക്ക് പോയത്. ഇന്നും അതേ ശൈലി തന്നെയാണ് താന്‍ ഫോളോ ചെയ്യുന്നത്. ഹോംവര്‍ക്കില്ലാതെ പോവുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാനേ പറ്റില്ല. ആദ്യദിനം പരിഭ്രമത്തോടെയാണ് താന്‍ സെറ്റിലേക്ക് പോവാറുള്ളതെന്നും അദ്ദേഹം പറയുന്നു.

  പേര് കാണിച്ചുകൊടുക്കേണ്ടി വന്നിട്ടുണ്ട്

  പേര് കാണിച്ചുകൊടുക്കേണ്ടി വന്നിട്ടുണ്ട്

  സ്വന്തം പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു നോക്കിയിട്ടുണ്ടോയെന്ന ചോദിച്ചപ്പോഴായിരുന്നു താരം ആ കഥ പറഞ്ഞത്. മുന്‍പൊരിക്കല്‍ ഹോളിഡേയ്ക്കായി ശ്രീലങ്കയില്‍ പോയതായിരുന്നു. ഗൂഗിള്‍ ചെയ്ത് ഒരാളെ പേര് കാണിക്കേണ്ടതായി വന്നുവെന്ന് താരം പറയുന്നു. ആദ്യത്തെ മണിക്കൂര്‍ പിന്നിടുന്നതിനിടയിലാണ് സൗണ്ട് കൂടുന്നുവെന്ന് പറഞ്ഞ് താഴെ നിന്നും ആളെത്തിയത്. ഹോളിഡേ സെലിബ്രേഷനാണ് ബഹളമുണ്ടാവുമെന്നായിരുന്നു തന്റെ മറുപടി. വന്നയാള്‍ ഒരു തരത്തിലും സഹകരിക്കുന്നില്ല. കുട്ടികളായാണ് തന്നെ ട്രീറ്റ് ചെയ്തത്. മുടിഞ്ഞ ജാഡയായിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന് ഗൂഗിളിലെ തന്റെ പേര് കാണിച്ചുകൊടുത്തത്. പിന്നീടത്തെ കാര്യം പറയേണ്ടതില്ലായിരുന്നുവെന്നും താരം പറയുന്നു.

  English summary
  Asif Ali feels jealousy with dulquer salmaan and Nivin Pauly, here is the reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X