ആസിഫ് അലിയുടെ സൈലന്റ് പ്ലേ! ഇക്ക പൊളിയാണ് കിടുവാണ്, മന്ദാരം ഫീല്‍ ഗുഡാണെന്ന് ട്രോളന്മാര്‍!!
ഇടക്കാലത്ത് സിനിമകള്‍ പരജായമായിരുന്നെങ്കിലും ആസിഫ് അലിയ്ക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ ശുക്രന്‍ ഉദിച്ചിരിക്കുകയാണ്. ഈ വര്‍ഷം തിയറ്ററുകളിലേക്കെത്തിയ ബിടെക് തിയറ്ററുകളില്‍ ഗംഭീര പ്രകടനമായിരുന്നു നടത്തിയിരുന്നത്. പിന്നാലെ ഇബ്ലീസ് എന്നൊരു സിനിമ കൂടി റിലീസ് ചെയ്തിരുന്നു. ചിത്രത്തിനും നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
വീണ്ടുമൊരു ആസിഫ് അലി ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആസിഫ് കേന്ദ്രകഥാപാത്രമായെത്തിയ മന്ദാരമാണ് ഒക്ടോബര്‍ അഞ്ചിന് റിലീസ് ചെയ്തിരിക്കുന്നത്. ആദ്യ ദിനം സിനിമയ്ക്ക് നല്ല റിവ്യൂസാണ് കിട്ടിയിരിക്കുന്നത്. നല്ല അഭിപ്രായങ്ങള്‍ പറഞ്ഞ് ട്രോളന്മാരും സജീവമായിരിക്കുകയാണ്.

മന്ദാരം
ആസിഫ് അലിയെ നായകനാക്കി വിജേഷ് വിജയ് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് മന്ദാരം. കിടിലനൊരു റൊമാന്റിക് മൂവിയായിട്ടാണ് മന്ദാരം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. എം സജാസ് തിരക്കഥ ഒരുക്കുമ്പോല്‍ മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ്, ടിനു തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. അനാര്‍ക്കലി മരിക്കാര്‍ ആണ് മന്ദാരത്തിലെ നായിക. ജേക്കബ് ഗ്രിഗറി, ഭഗത് മാനുവല്‍, അര്‍ജുന്‍ അശോക്, മേഘ മാത്യു തുടങ്ങി നിരവധി താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

ശ്രദ്ധേയമായ ഗെറ്റപ്പ്
സിനിമയിലെ ആസിഫ് അലി വേറിട്ട ഗെറ്റപ്പാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കൗമാരം മുതല്‍ 32 വയസ് വരെയുള്ള വ്യത്യസ്ത കാലഘട്ടത്തിലൂടെ കടന്ന് പോവുന്ന കഥാപാത്രമാണ് ആസിഫ് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ തന്നെ ഒന്നിലധികം ലുക്കുകളിലാണ് താരം അഭിനയിച്ചിരിക്കുന്നതും. തിയറ്ററുകളിലേക്കെത്തിയ ചിത്രം പ്രേക്ഷകരെ സ്വാധീനിച്ചതും ആ വഴിയിലൂടെയായിരുന്നു. കട്ടത്താടിയും നീട്ടി വളര്‍ത്തിയ മുടിയുമുള്ള ആസിഫിന്റെ ഗെറ്റിപ്പിന് സാമ്യമുള്ളവര്‍ക്ക് സിനിമ കാണാനുള്ള അവസരം ഫ്രീയായി നല്‍കിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി ട്രോളന്മാര്‍ സിനിമയെ കുറിച്ച് പറയുന്നതിങ്ങനെയാണ്.

താടി ലേശം കുറയ്ക്കാം
മന്ദാരം തിയറ്ററുകളില്‍ നിന്നും കണ്ടവര്‍ക്ക് ആദ്യ നോട്ടമെത്തിയത് ആസിഫിന്റെ താടിയിലേക്കാണ്. ഇപ്പോഴത്തെ ഫ്രീക്കന്മാരുടെ ഏറ്റവും വലിയ ആഗ്രഹം ഇതുപോലൊരു കട്ടത്താടി ഉണ്ടാവുകയെന്നതാണ്.

ഹിറ്റിലേക്ക്..
കരിയറില്‍ അധികവും പരാജയ ചിത്രങ്ങളാണ് ആസിഫ് അലിയ്ക്കുള്ളത്. അതിനിടെയിലൂടെയാണ് മന്ദാരത്തിന്റെ വരവ്. ശേഷം തിയറ്ററുകളില്‍ നിന്നും പോസീറ്റിവ് റ്വിവ്യൂ ലഭിക്കുകയും ഹിറ്റിലേക്കുള്ള തയ്യാറെടുപ്പിലാണ്.

ഫീല്‍ ഗുഡ്
മന്ദാരം കണ്ടവര്‍ക്കെല്ലാം ഫീല്‍ ഗുഡ് സിനിമയാണെന്ന എല്ലാവര്‍ക്കും പറയാനുള്ളത്. അത് ഹിറ്റായിരിക്കുകയാണെന്ന് പറയാം.

ഇക്ക പൊളിയാണ്
സിനിമ കാണാന്‍ പോയവരെല്ലാം പ്രണയത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ് ആസിഫ് അലി. പടം കണ്ടിറിങ്ങിയ പ്രേക്ഷകര്‍ ഇക്ക പൊളിയാണ് കിടു ആണ് കിടിലന്‍ ആണെന്നൊക്കെയുള്ള കമന്റുകളാണ് പറഞ്ഞിരിക്കുന്നത്.

മമ്മൂക്ക റഫറന്‍സ്
മന്ദാരത്തില്‍ മമ്മൂക്കയെ കുറിച്ചും ചെറിയൊരു റഫറന്‍സുണ്ടായിരുന്നു. ഞാന്‍ കട്ട മമ്മൂക്ക ഫാനാണെന്നും കോട്ടയം കുഞ്ഞച്ചന്‍ 20 വട്ടം കണ്ടിട്ടുണ്ടെന്നുമുള്ള നായികയുടെ പരാമര്‍ശമാണ് ശ്രദ്ധേയമായത്.

സ്‌നേഹത്തെ കുറിച്ച്..
പിന്നാലെ നടന്ന് പിടിച്ച് വാങ്ങുന്ന സ്‌നേഹത്തിനെക്കാള്‍ മധുരം നമ്മുടെയുള്ളിലെ നന്മ തിരിച്ചറിഞ്ഞ് വരുന്ന സ്‌നേഹിത്തിന് തന്നെയാണെന്നാണ് മന്ദാരം പറയുന്നത്.


Click it and Unblock the Notifications











