അവൾ കുഞ്ഞിനെ സിങ്കിന് മുകളിൽ ഇരുത്തി കത്തി കാണിച്ച് മിണ്ടിയാൽ കുത്തുമെന്ന് പറയുന്ന രം​ഗമാണ് കണ്ടത്; ആസിഫ് അലി

തലവനുശേഷം തുടരെ തുടരെ ഹിറ്റുകളാണ് ആസിഫ് അലിയുടെ കരിയറിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചെയ്യുന്ന സിനിമകളുടെ എണ്ണം കുറഞ്ഞാലും നല്ല സിനിമകളുടെ ഭാ​ഗമാവുക എന്നതാണ് നടന്റെ ഇപ്പോഴത്തെ രീതി. ഈ വർഷം താരത്തിന് ലഭിച്ച ആദ്യത്തെ ഹിറ്റ് രേഖാചിത്രമായിരുന്നു. പിന്നീട് ആഭ്യന്തര കുറ്റവാളി എന്ന സിനിമയായിരുന്നു ആസിഫ് അലിയുടേതായി തിയേറ്ററുകളിലേക്ക് എത്താൻ തയ്യാറെടുത്തിരുന്നത്.

പക്ഷെ സിനിമയും സംവിധായകനും അണിയറപ്രവർത്തകരും പണിമിടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കുടുങ്ങിയതോടെ റിലീസ് നീട്ടിവെച്ചു. ഇപ്പോൾ സർക്കീട്ട് എന്ന സിനിമയാണ് ആസിഫിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്‌. മെയ് എട്ടിന് തിയേറ്ററുകളിൽ എത്തുന്ന സിനിമയിൽ പ്രവാസിയായ മലയാളിയുടെ കഥാപാത്രമാണ് താരത്തിന്റേത്.

Asif Ali

ആയിരത്തൊന്ന് നുണകൾ എന്ന സിനിമ സംവിധാനം ചെയ്ത താമർ ഒരുക്കുന്ന ചിത്രത്തിൽ ദിവ്യ പ്രഭയാണ് നായിക. സർക്കീട്ട് ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയണെന്നാണ് റിപ്പോർട്ടുകൾ. സിനിമയിൽ നടൻ ഏറ്റവും കൂടുതൽ സ്ക്രീൻ ടൈം പങ്കിടുന്നത് ബാലതാരം ഓർഹാനുമായാണ്. ഓർഹാനാണ് ചിത്രത്തിൽ മറ്റൊരു കേന്ദ്രകഥാപാത്രം ചെയ്യുന്നത്.

ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ കൊച്ചുകുട്ടികളെ പരിപാലിക്കുന്നതിനെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. കുട്ടികളുടെ മൂഡ് സ്വിങ്സ് അടക്കം ​ഹാന്റിൽ ചെയ്ത് അവരെ വള​ർത്തുക എന്നത് വളരെ ശ്രമകരമായ ജോലിയാണെന്നാണ് നടൻ പറഞ്ഞത്. ഒപ്പം സുഹൃത്തുക്കൾക്കുണ്ടായ രസകരമായ അനുഭവങ്ങളും നടൻ പ​ങ്കുവെച്ചു. എനിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു.

കോളേജിൽ ഫൈനൽ ഇയർ പഠിക്കുന്ന സമയത്ത് ടീച്ചേഴ്സിന്റെ കുട്ടികളൊക്കെ വന്നാൽ ഭയങ്കര എക്സൈറ്റ്മെന്റാണ് അവൾക്ക്. പിള്ളേരെ എടുത്ത് കൊണ്ട് നടക്കുകയും ഭക്ഷണം വാരി കൊടുക്കുകയും ഒക്കെ ചെയ്യും. പിന്നീട് ഇവളുടെ കല്യാണം ഒക്കെ കഴിഞ്ഞു. കുട്ടികളുമായി. അവർ ഇപ്പോൾ ബാം​ഗ്ലൂർ സെറ്റിൽഡാണ്. ഒരു ദിവസം ഞാൻ അവരുടെ ബാം​ഗ്ലൂരിലെ വീട്ടിൽ ചെല്ലുമ്പോൾ അവൾ കുഞ്ഞിനെ സിങ്കിന്റെ മുകളിൽ ഇരുത്തിയിട്ട് കത്തി കാണിച്ചിട്ട് മിണ്ടിയാൽ ഞാൻ കുത്തും എന്ന് പറയുന്ന രം​ഗമാണ് കണ്ടത്.

അതാണ് ഞാൻ പറഞ്ഞത് പിള്ളേരൊക്കെ ആരുടെ എങ്കിലും കയ്യിൽ ഇരിക്കുമ്പോൾ എടുക്കാനും ഓമനിക്കാനും രസമാണ്. പക്ഷെ സ്വന്തമായി കിട്ടുമ്പോഴെ ഇതിന്റെ യഥാർത്ഥ പ്രശ്നം അറിയുകയുള്ളു. ഒരു കുട്ടിയുടെ മൂഡ് സ്വിങ്സ് മുഴുവൻ ഹാന്റിൽ ചെയ്യുകയെന്ന് പറയുമ്പോഴാണ് റിയാലിറ്റി നമ്മൾ മനസിലാക്കുക.

Asif Ali

അത് ഞാനും എക്സ്പീരിയൻസ് ചെയ്യുന്ന കാര്യമാണ്. കുട്ടികളിൽ കാണുന്ന ഫണ്ണും ക്യൂട്ടനെസ്സുമൊക്കെ മാറിയിട്ട് അവരുടെ റിയലായിട്ടുള്ള ഫെയ്സ് ഡീൽ ചെയ്യുക എന്ന കുറച്ച് ട്രിക്കിയായിട്ടുള്ള പരിപാടിയാണ്. സർക്കീട്ട് സിനിമയുടെ സ്ക്രിപ്റ്റിൽ അതുണ്ട്. അതാണ് എന്നെ ഈ സിനിമയിലേക്ക് ആകർഷിച്ച ഒരു ഘടകമെന്നുമാണ് നടൻ പറഞ്ഞത്.

ആസിഫ് അലിയുടെ മക്കളായ ആഡമും ഹയയും പ്രേക്ഷകർക്ക് സുപരിചിതരാണ്. മക്കളുടെ ചിത്രങ്ങളും അവരുടെ പിറന്നാൾ ആഘോഷത്തിന്റെ ഫോട്ടോകളുമെല്ലാം ആസിഫും ഭാര്യ സമയുമെല്ലാം സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. സിനിമകളുടെ സക്സസ് മീറ്റിനും പ്രീമിയർ ഷോയ്ക്കുമെല്ലാം ആഡമും ഹയയും ഉപ്പയുടെ കൈപിടിച്ച് എത്താറുണ്ട്. തന്റെ സിനിമകളിലെ രം​ഗങ്ങൾ മകൻ അനുകരിച്ച് കാണിച്ച കഥകളും മുമ്പ് നടൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവരാണ് സർക്കീട്ടിൽ ആസിഫിനും ദിവ്യപ്രഭയ്ക്കും പുറമെ മറ്റ് പ്രധാന കഥാപാത്രങ്ങൾ ചെയ്തിരിക്കുന്നത്. സിനിമയുടെ ടീസറിനും ട്രെയിലറിനുമെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

More from Filmibeat

Read more about: asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X