For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാവനയെ തിരിച്ചറിഞ്ഞു, തന്നെ കണ്ടപ്പോൾ ഇവൻ ആരാണെന്ന് ചോദിച്ചു, ആ അനുഭവം പറഞ്ഞ് ആസിഫ് അലി

  |

  യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ആസിഫ് അലി. 2009 ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ വെളളിത്തിരയിൽ എത്തിയ താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. വില്ലൻ വേഷത്തിലൂടെയാണ് ആസിഫ് അലിയുടെ സിനിമാ പ്രവേശനം. എന്നാൽ പിന്നീട് നായക വേഷങ്ങൾ നടനെ തേടി എത്തുകയായിരുന്നു. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാത്ത നടനായിരുന്നു ആസിഫ് അലി. നായകനായി തിളങ്ങുമ്പോൾ തന്നെ നെഗറ്റീവ് വേഷങ്ങളും നടൻ ധൈര്യപൂർവ്വം ഏറ്റെടുക്കുകയായിരുന്നു.

  ഗോസിപ്പ് വാർത്തകൾ പൊടി പൊടിക്കുമ്പോൾ ക്രിസ്തുമസ് പ്ലാനുമായി പ്രിയങ്ക, ഇതാണ് വലിയ പാരമ്പര്യം

  ആസിഫ് അലിയുടെ പുറത്ത് ഇറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് കുഞ്ഞെൽദോ. ആർജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 24 ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. എല്ലാം ശരിയാകും ആണ് ഏറ്റവും ഒടുവിൽ പുറത്ത് എത്തിയ ആസിഫ് അലി ചിത്രം. രജിഷ വിജയനായിരുന്നു ചിത്രത്തിലെ നായിക. തിയേറ്റർ തുറന്നതിന് ശേഷം പുറത്ത് വന്ന ആദ്യത്തെ ആസിഫ് അലി ചിത്രമായിരുന്നു ഇത്. നിരവധി ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

  ഇത് തുടക്കം, ആൾ ഇതിന് മുകളിലേക്ക് പോകും, പ്രണവ് മോഹൻലാലിനെക്കുറിച്ച് വിനീത് ശ്രീനിവാസൻ

  ആസിഫ് അലിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഭാവന. പല അഭിമുഖങ്ങളിലും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച താരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആസിഫ് അലിയുടെ ഏറ്റവും പുതിയ അഭിമുഖമാണ്. ഭാവനയ്ക്കൊപ്പമുളള ഷൂട്ടിംഗ് അനഭവമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. അഡ്വഞ്ചേഴ്സ് ഓമനക്കുട്ടൻ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഭാവനയെ എല്ലാവരും തിരിച്ചറിയുകയും തന്നെ ആർക്കും മനസ്സിലായില്ലെന്നുമാണ് ആസിഫ് അലി പറയുന്നത്.

  ഇഷ്ടപ്പെട്ട കഥാപത്രത്തെ കുറിച്ച് പറയുമ്പോഴാണ് നടൻ ഈ സംഭവം വെളിപ്പെടുത്തുന്നത്. മൈസൂരിലാണ് അഡ്വഞ്ചേഴ്സ് ഓമനക്കുട്ടൻ എന്ന ചിത്രം ഷൂട്ട് ചെയ്യുന്നത്. ഭാവന കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമാണ്. അതുകൊണ്ട് തന്നെ അവിടെയുള്ള ആളുകൾ അവളെ തിരിച്ചറിയും. ഈ ഓമനക്കുട്ടൻ എന്ന കഥാപാത്രം ഒരു സാധാരണക്കാരനാണ്. ആ ഒരു ഗെറ്റപ്പിലാണ ആ സിനിമയിൽ എത്തിയതും. ഈ ഭാവനയോടൊപ്പം വരുന്ന നടന്മാരൊക്കെ ആ സിനിമ മേഖലയില സൂപ്പർസ്റ്റാർ ആണ്. തന്നെ കണ്ടിട്ട് അവർ പറയുമായിരുന്നു ഇവനെ ആരാണ് ഹീറോ ആക്കിയതെന്ന്, പല ഷോട്ടുകൾ എടുക്കുമ്പോഴും ആളുകൾ പറയുന്നത് കേൾക്കാമായിരുന്നു എന്ന് ആസിഫ് അലി അഭിമുഖത്തിൽ പറയുന്നു. കൈരളിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

  തന്റെ കരിയർ മാറ്റിയ ചിത്രമാണ് അഡ്വഞ്ചേഴ്സ് ഓമനക്കുട്ടൻ എന്നും ആസിഫ് അലി പറയുന്നു. എനിക്ക് ഏറ്റുവും ഇഷ്ടപ്പെട്ട സിനിമയാണ്. ഒരു കഥാപാത്രത്തിന് വേണ്ടി ആദ്യമായി എഫേർട്ട് ഇട്ട ചിത്രമായിരുന്നു അത്. അഡ്വഞ്ചേഴ്സ് ഓമനക്കുട്ടന് ശേഷം റോഹിത്തിനോടൊപ്പം ഇബിലീസ് എന്നൊരു ചിത്രവും കൂടി ചെയ്തുവെന്നും ആസിഫ് അലി പറയിന്നു. അസുരവിത്താണ് തന്റെ പ്രിയപ്പെട്ട ചിത്രമെന്ന് അവതാരകയും പറയുന്നു.നിരവധി ചിത്രങ്ങൾ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടെന്നും നടൻ പറയുന്നു. കൂടാതെ പല സിനിമകളും ഇനിയും നന്നായി ചെയ്യാമെന്ന് തോന്നിയിട്ടുണ്ടെന്നും താരം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

  Recommended Video

  മൊഞ്ചത്തി ലുക്കില്‍ ആസിഫ് അലിയുടെ ഭാര്യ..പൂജാ ദൃശ്യങ്ങള്‍ | Asif Ali | Jis Joy | FilmiBeat Malayalam

  ക്രഷിനെ കുറിച്ചും ആസിഫ് അലി പറയുന്നു. നിരവധി ഗേൾഫ് ഫ്രണ്ട് ഉണ്ടായിരുന്നു എന്നാണ് നടൻ പറയുന്നത്. നിരവധി ഗേൾ ഫ്രണ്ട് ഉണ്ടായിരുന്നു എന്നു എന്നാണ് ആസിഫ് അലി പറയുന്നത്. തേപ്പ് കിട്ടിയിട്ടില്ലെന്നും പരസ്പരധാരണയോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് നടൻ ചോദ്യത്തിന് ഉത്തരം നൽകിയത്. ആസിഫ് അലിയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  English summary
  Asif Ali Opens Up About An incident From Adventures of Omanakuttan Movie Location
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X