എന്റെ സിനിമയും പേഴ്‌സണല്‍ ലൈഫും തമ്മില്‍ യാതൊരു ബന്ധവുമില്ല; സിനിമയെ സിനിമയായി കാണുന്നുവെന്ന് ആസിഫ് അലി
മലയാള സിനിമയിലെ യുവതാരങ്ങളില്‍ മുന്‍നിരയിലാണ് ആസിഫ് അലിയുടെ സ്ഥാനം. കരിയറിന്റെ തുടക്കത്തില്‍ പരാജയ സിനിമകള്‍ വന്നെങ്കിലും ഇപ്പോള്‍ കഥാപാത്രങ്ങളെല്ലാം മികച്ചതാക്കി മിന്നുന്ന പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. കഥ തുടരുന്നു എന്ന സിനിമയില്‍ നായകനായി അഭിനയിച്ചതിനെ പറ്റിയാണ് പലപ്പോഴും ആസിഫ് തുറന്ന് സംസാരിക്കാറുള്ളത്.
സിനിമയിലേക്കെത്തി അധികം വൈകാതെ ആസിഫ് അഭിനയിച്ച സിനിമയാണിത്. അന്ന് കൂടെ നായികയായി അഭിനയിച്ച മംമ്ത മോഹന്‍ദാസിനോട് ഒരു ക്രഷ് തോന്നിയിരുന്നതായിട്ടാണ് നടന്‍ വെളിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്കിപ്പുറും വീണ്ടും മംമ്തയുടെ നായകനായി ആസിഫ് വീണ്ടും അഭിനയിച്ചിരിക്കുകയാണ്.
മഹേഷും മാരുതിയും എന്ന സിനിമയിലൂടെയാണ് ആസിഫ് അലിയും മംമ്തയും വീണ്ടും ഒരുമിക്കുന്നത്. അതേ സമയം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അടുത്തിടെ പല അഭിമുഖങ്ങളിലൂടെയും താരങ്ങള്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇതിനിടെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമ പൊളിറ്റിക്കലി കറക്ടാണോ എന്ന് എനിക്കറിയില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആസിഫ്.

'എന്റെ സിനിമയും പേഴ്‌സണല്‍ ലൈഫും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത് പോലെ സിനിമ പൊളിറ്റിക്കലി കറക്ടാണോ ഇന്‍കറക്ടാണോ എന്നൊന്നും എനിക്കറിയില്ല. അതുകൊണ്ട് തന്നെ ഉയരെയുടെ ഒരു പ്രൊമോഷനും ഞാന്‍ പോയിട്ടില്ല.
ഗോവിന്ദ് എന്തുകൊണ്ട് പല്ലവിയോട് അതു ചെയ്തു എന്നതിന്റെ ഉത്തരം എന്റെ കയ്യില്‍ ഉണ്ട്. പക്ഷേ പബ്ലിക്കായി അതെനിക്കു പറയാന്‍ പറ്റില്ല. സിനിമയെ സിനിമയായി മാത്രമാണ് ഞാന്‍ കാണുന്നതെന്ന്,' ആസിഫ് അലി പറയുന്നു.
'അതുപോലെ സിനിമ കാണാന്‍ ആളുകള്‍ തിയറ്ററില്‍ വരാത്തതില്‍ ഓഡിയന്‍സിനെ മാത്രം കുറ്റം പറയാന്‍ പറ്റില്ല. നമ്മുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ തന്നെ സ്‌ക്രീനില്‍ കണ്ടാല്‍ ആളുകള്‍ക്കു ബോറടിക്കും. ആ ഒരു സാച്ചുറേഷന്‍ പോയിന്റ് കഴിഞ്ഞു.
ഇനി കുറച്ച് 'ലാര്‍ജര്‍ ദന്‍ ലൈഫ്' സിനിമകള്‍ വരണം. പണ്ടൊക്കെ സിനിമയും റിയല്‍ ലൈഫും തമ്മില്‍ വ്യത്യാസം ഉണ്ടായിരുന്നു. ആര്‍ട്ടിന്റെ മിസ്റ്ററി തന്നെ അതായിരുന്നു. ഇപ്പോള്‍ അതില്ല. അത്തരം സിനിമകള്‍ വരണമെന്നാണ്' ആസിഫ് അലിയുടെ അഭിപ്രായം.
സമാനമായ രീതിയില്‍ സിനിമയിലെ സ്ത്രീകള്‍ കേന്ദ്രീകൃക കഥാപാത്രങ്ങളെ പറ്റി മംമ്ത മോഹന്‍ദാസും സംസാരിച്ചിരുന്നു. 'സ്ത്രീകള്‍ കേന്ദ്രകഥാപാത്രങ്ങളായ ആങ*ന്‍ സിനിമകള്‍ക്ക് ഒരു സ്‌പേസ് വരുന്നുണ്ട്. പണ്ടൊക്കെ മലയാളത്തില്‍ ആക്ഷന്‍ ചെയ്യുന്ന സ്ത്രീ പൊലീസ് കഥാപാത്രങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. അതുപോലെ അല്ലാതെ പ്രോപ്പര്‍ ആക്ഷന്‍ കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടണം.

അത്തരം സിനിമകള്‍ ഉണ്ടാകുമ്പോള്‍ അതനുസരിച്ച് ബജറ്റും വേണം. ഈയടുത്ത് ഞാന്‍ കണ്ട സിനിമകളില്‍ വിഎഫ്എക്‌സിനൊക്കെ ഭയങ്കര പ്രശ്‌നങ്ങളുണ്ട്. നമ്മള്‍ മാത്രമല്ല കണ്ടന്റ് ഉണ്ടാക്കുന്നത്. വേള്‍ഡ് സിനിമകളോട് നമ്മുടെ കോമ്പറ്റീഷന്‍. ആളുകള്‍ വിവിധ തരം സിനിമകള്‍ കണ്ട്, താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ സിനിമ ടോപ് ആയിരിക്കണമെന്ന്,' മംമ്ത പറയുന്നു.
ആസിഫ് അലിയും മംമ്തയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുത്തന്‍ ചിത്രമാണ് മഹേഷും മാരുതിയും. സേതു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് പത്തിനാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. എണ്‍പതുകളിലെ ഒരു മാരുതി കാറിനെയും ഗൗരി എന്ന പെണ്‍കുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ ത്രികോണ പ്രണയകഥയാണ് സിനിമ പറയുന്നത്.
മംമ്തയ്ക്കും ആസിഫിനും പുറമേ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മണിയന്‍ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരന്‍, വിജയ് നെല്ലീസ്, വരുണ്‍ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാര്‍ വിജയകുമാര്‍, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്‌സാണ്ടര്‍, കുഞ്ചന്‍ ,കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിങ്ങനെ നിരവധി താരങ്ങളാണ് സിനിമയിലുള്ളത്.
മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സും വി.എസ്.എല്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ ഈണം പകര്‍ന്നിരിക്കുന്നു.


Click it and Unblock the Notifications











