മമ്മൂക്കയ്‌ക്കൊപ്പം എത്ര സംസാരിച്ചാലും പിന്നീട് ആ കാരവാനില്‍ കയറാന്‍ പേടി തോന്നും, ആസിഫ് അലി പറയുന്നു...
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി താരങ്ങളുടെ ഇടയിൽ പോലും മമ്മൂട്ടിയ്ക്ക് ആരാധകരുണ്ട്. അത് കിട്ടുന്ന അവസരങ്ങളിൽ എല്ലാം ഇവർ വെളിപ്പടുത്താറുമുണ്ട്. ഇപ്പോഴിത മമ്മൂട്ടിയെ കുറിച്ച് നടൻ ആസിഫ് അലി പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെഗാസ്റ്റാറിനെ കുറിച്ച് നടൻ വാചാലനായത്.

ഒറ്റവാക്കില്‍ പറഞ്ഞ് ഫലിപ്പിക്കാന്‍ സാധിക്കാത്ത ഒരു വ്യക്തിയാണ് മമ്മൂട്ടി എന്നാണ് നടൻ പറയുന്നത്. കൂടാതെ മമ്മൂക്കയോട് എത്ര സംസാരിച്ചാലും പിന്നെ കാണുമ്പോൾ ഉള്ളിലൊരു പേടി കാണുമെന്നും നടൻ അഭിമുഖത്തിൽ പറയുന്നു. കൂടാതെ മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവവും നടൻ പങ്കുവെയ്ക്കുന്നുണ്ട്. ആസിഫ് അലിയുടെ വാക്കുകൾ ഇങ്ങനെ... ജീവിതത്തില്‍ തന്നെപ്പറ്റി നല്ലത് മാത്രം പറയണമെന്ന് താന്‍ ആഗ്രഹിക്കുന്ന വ്യക്തികളിലൊരാളാണ് മമ്മൂക്കയെന്നും എത്രനേരം തന്നെ ഒരുമിച്ചിരുന്നു സംസാരിച്ചാലും പിന്നീട് കാണുമ്പോള്‍ മമ്മൂക്കയോട് അറിയാതെ ഉള്ളിലൊരു പേടി തോന്നാറുണ്ടെന്നും താരം പറഞ്ഞു.
ജീവിതത്തില്‍ തന്നെപ്പറ്റി നല്ലത് മാത്രം പറയണമെന്ന് താന്‍ ആഗ്രഹിക്കുന്ന വ്യക്തികളിലൊരാളാണ് മമ്മൂക്കയെന്നും എത്രനേരം തന്നെ ഒരുമിച്ചിരുന്നു സംസാരിച്ചാലും പിന്നീട് കാണുമ്പോള്‍ മമ്മൂക്കയോട് അറിയാതെ ഉള്ളിലൊരു പേടി തോന്നാറുണ്ടെന്നും താരം പറഞ്ഞു.ജീവിതത്തില്‍ തന്നെപ്പറ്റി നല്ലത് മാത്രം പറയണമെന്ന് താന്‍ ആഗ്രഹിക്കുന്ന വ്യക്തികളിലൊരാളാണ് മമ്മൂക്കയെന്നും എത്രനേരം തന്നെ ഒരുമിച്ചിരുന്നു സംസാരിച്ചാലും പിന്നീട് കാണുമ്പോള്‍ മമ്മൂക്കയോട് അറിയാതെ ഉള്ളിലൊരു പേടി തോന്നാറുണ്ടെന്നും താരം പറഞ്ഞു.
ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രമാണ് ജവാന്‍ ഓഫ് വെള്ളിമല. ഈ സിനിമയുടെ ഷൂട്ടിംഗിനിടയിലുള്ള അനുഭവങ്ങളും ആസിഫ് അലി പങ്കുവെച്ചിരുന്നു. ചിത്രീകരണത്തിനിടയിലെ ഒഴിവുസമയങ്ങള്‍ മമ്മൂട്ടിയുടെ കാരവാനിലാണ് ചെലവഴിച്ചിരുന്നതെന്നും അത്രയ്ക്കും സ്വാതന്ത്ര്യം ലഭിച്ചിരുന്നെങ്കില്‍ പോലും പിറ്റേ ദിവസം കാരവാനില്‍ കയറാന്‍ പേടി തോന്നിയിരുന്നെന്നുമാണ് താരം പറയുന്നത്. 'ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന മനുഷ്യനാണ് മമ്മൂക്ക. ഈ പേടിയാണ് അദ്ദേഹത്തിന് ഞാന്‍ കൊടുക്കുന്ന ബഹുമാനം,' താരം പറഞ്ഞു. ഇതിന് മുന്‍പും മമ്മൂട്ടിയോടുള്ള തന്നെ ബഹുമാനത്തെ കുറിച്ചും ആരാധനയെക്കുറിച്ചും ആസിഫ് അലി വെളിപ്പെടുത്തിയിട്ടുണ്ട്.
മോഹൻലാലിനെ കുറിച്ചും താരം അഭിമുഖത്തിൽ വാചാലനാവുന്നുണ്ട്. ലാലേട്ടനെ കാണുമ്പോള്‍ കണ്ണെടുക്കാതെ നോക്കിയിരിക്കാന്‍ തോന്നുമെന്നാണ് ആസിഫ് പറയുന്നത്. 'അമ്മ'യുടെ മീറ്റിംഗില്‍ ഉള്‍പ്പെടെ പല പരിപാടികളിലും വെച്ച് അദ്ദേഹത്തെ കാണാറുണ്ടെന്നും ഒരു നോട്ടം കൊണ്ട് നമ്മളെ കംഫര്‍ട്ടബിള്‍ ആക്കാന്‍ കഴിയുന്ന വ്യക്തിയാണ് ലാലേട്ടന്‍ എന്നും അഭിമുഖത്തില്‍ നടൻ പറഞ്ഞു. ലാലേട്ടന്റെ ആ നോട്ടത്തിന്റ അര്‍ത്ഥം ഞാന്‍ നിന്നെയും പരിഗണിക്കുന്നു എന്നാണ്. അത് ഭയങ്കര രസമാണെന്നാണ് താരം പറയുന്നത്,. അതേ സമയം മമ്മൂക്കയോട് തോന്നുന്ന ഒരു പേടി ലാലേട്ടനോടില്ല. അവിടെ എനിക്ക് കുറച്ച് തമാശയൊക്കെ പറയാനുള്ള അവസരവുമുണ്ട്," ആസിഫ് അലി പറയുന്നു.
മോഹൻലാലിനെ കുറിച്ച് ആസിഫ് അലി പറഞ്ഞത്... "ഞാന്‍ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ട്. ലാല്‍ സാര്‍ ആ ടേബിളിന്റെ അറ്റത്തായിരിക്കും ഇരിക്കുന്നത്. സിദ്ദിഖേട്ടന്‍, ഗണേഷേട്ടന്‍ തുടങ്ങി നിരവധി പേരുണ്ട് ഇവരൊക്കെയായിട്ടായിരിക്കും പല സമയത്തും ഇന്ററാക്ഷന്‍സ് ഉണ്ടാവുക. അപ്പോള്‍ ഞാന്‍ ഇദ്ദേഹത്തെ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കും. ലാലേട്ടനാണ്. എത്ര കണ്ടാലും നമുക്ക് മതിയാവില്ലല്ലോ. എന്നാല്‍ ഒരു നോട്ടത്തില്‍ ചിലപ്പോള്‍ ആ കണ്ണ് വന്ന് ഉടക്കിപ്പോകും. അതായത് നിന്നേയും ഞാന്‍ കണ്‍സിഡര്‍ ചെയ്യുന്നുണ്ടെന്നതാണ് അദ്ദേഹം ആ നോട്ടത്തിലൂടെ നമ്മളോട് പറയുന്നത്''.
ഒപ്പം മോഹൻലാലിനോടൊപ്പം ഒന്നിച്ച് അഭിനയിക്കണമെന്നുളള ആഗ്രഹം ആസിഫ് പറയുന്നുണ്ട്. ''ലാലേട്ടനോടൊപ്പം ഒരു മുഴുനീള കഥാപാത്രം ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ട് . റെഡ് വൈനില്‍ ഒരു കോമ്പിനേഷന്‍ സീക്വന്‍സ് എന്ന് പറയുന്നത് ഒരു ബൈക്കില്‍ പാസ് ചെയ്ത് പോകുന്ന രംഗമാണ്. എന്റെ ഉള്ളില്‍ വലിയ ഒരു ആഗ്രഹമുണ്ട്, മോഹന്‍ലാല്‍ എന്ന നടന്‍ കഥപാത്രത്തിലേക്ക് നടത്തുന്ന പരകായ പ്രവേശം എന്ന മാജിക് നേരിട്ട് കാണണം എന്നത്. ഉടനെ അത് സാധിക്കും എന്നാണ് തന്റെ പ്രതീക്ഷയെന്നും, ആസിഫ് അലി പറയുന്നു.
ലോക്ക് ഡൗണിന് ശേഷം സിനിമയിൽ നടൻ സജീവമായിട്ടുണ്ട്. ആര്‍.ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോ, രജിഷ വിജയനൊപ്പമുള്ള എല്ലാം ശരിയാകും, രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്നിവയാണ് റിവീസ് ചെയ്യാനുള്ള ആസിഫ് അലിയുടെ സിനിമകൾ,. നിരവധി ചിത്രങ്ങൾ നടന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
.


Click it and Unblock the Notifications