twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വെപ്രാളം അഭിനയമാണെന്ന് കരുതി, എന്‍റെ കണ്ണൊക്കെ തള്ളി, മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെ കുറിച്ച് ആസിഫ് അലി

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആസിഫ് അലി. 2000 ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് വെളളിത്തിരയിൽ എത്തുന്നത്. അൽപം നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രത്തെയായിരുന്നു. നടൻ അവതരിപ്പിച്ചത്. ഇന്നും മലയാളി പ്രേക്ഷകർ ഓർമിച്ചിരിക്കുന്ന ആസിഫ് അലിയുടെ കഥാപാത്രമാണ് ഋതുവിലെ സണ്ണി ഇമ്മട്ടി. നെഗറ്റീവ് കഥാപാത്രമാണെങ്കിലും ആസിഫ് അലി ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം കണ്ടെത്തുകയായിരുന്നു. നായകനായി സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും നെഗറ്റീവ് വേഷങ്ങൾ ചെയ്യാൻ ഒരു മടിയും കാണിച്ചിരുന്നില്ല.

    തനി നാടന്‍ സുന്ദരിയായി രസ്‌ന; പുത്തന്‍ ചിത്രങ്ങളിതാതനി നാടന്‍ സുന്ദരിയായി രസ്‌ന; പുത്തന്‍ ചിത്രങ്ങളിതാ

    പുരുഷന്മാരെ ധാർമ്മികമായി ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടെന്ന് സാമന്ത, നടിക്ക് ഉപദേശവുമായി വനിത വിജയകുമാർപുരുഷന്മാരെ ധാർമ്മികമായി ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടെന്ന് സാമന്ത, നടിക്ക് ഉപദേശവുമായി വനിത വിജയകുമാർ

    വ്യത്യസ്തമായ കഥാപാത്രങ്ങളുമായിട്ടാണ് ആസിഫ് അലി ഓരോ തവണയും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. കോമഡിയും സീരിയസ് വേഷങ്ങളും വില്ലൻ കഥാപാത്രങ്ങളുമെല്ലാം നടന്റെ കൈകളിൽ സുരക്ഷിതമാണെന്ന് ചെറിയ സമയം കൊണ്ട് തന്നെ തെളിയിക്കുകയായിരുന്നു കഥാപാത്രം ഏതും ആയിക്കൊള്ളട്ടെ ഇത് ആസിഫ് അലിയുടെ കൈകളിൽ ഭഭ്രമാണ് കൂടാതെ കഥാപാത്രത്തിന് വേണ്ടി എന്ത് റിസ്ക്കും എടുക്കാൻ ആസിഫ് അലി തയ്യാറാണ്. ഇപ്പോഴിത അത്തരത്തിലുള്ള സംഭവത്ത കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഡ്യൂപ്പില്ലാതെ അഭിനയിച്ചപ്പോഴുണ്ടായ അപകടത്തെ കുറിച്ചാണ് നടൻ പറയുന്നത് നിർണ്ണയ എന്ന സിനിമയിൽ ഉണ്ടായ സംഭവത്തെ കുറിച്ചാണ് പറയുന്നത്. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടന്റെ വാക്കുകൾ ഇങ്ങനെ...

    അപ്രതീക്ഷിതമായി കവിളിൽ പിടിച്ചു, ആകെ ഭയന്നു, റിയാലിറ്റി ഷോയിൽ സംഭവിച്ചതിനെ കുറിച്ച് മലൈക അറോറഅപ്രതീക്ഷിതമായി കവിളിൽ പിടിച്ചു, ആകെ ഭയന്നു, റിയാലിറ്റി ഷോയിൽ സംഭവിച്ചതിനെ കുറിച്ച് മലൈക അറോറ

     ഡ്യൂപ്പില്ലാതെ പൂളിൽ ചാടി

    നിർണ്ണയും സിനിമയിൽ പൂളിൽ നിന്ന് ചാടുന്ന ഒരു സീൻ ഉണ്ട്. അന്ന് വികെപി സാർ പൂള്‍ സീൻ എടുക്കാൻ ഡ്യൂപ് വേണോ എന്ന് ചോദിച്ചിരുന്നു. ഒരു സ്വിമ്മിങ് പൂളിൽ ചാടാൻ എനിക്കെന്തിനാണ് ഡ്യൂപ് എന്നാണ് അന്ന് ഞാൻ ചിന്തിച്ചത്. അങ്ങനെ ഷൂട്ടിനായി പൂനെ ഡിഫൻസ് അക്കാദമിയിൽ ഷൂട്ടിനെത്തി. സ്വമ്മിങ് പൂളിലേക്ക് ചാടേണ്ടത് മൂന്ന് നില പൊക്കമുള്ള കെട്ടിടത്തിന് പാരലൽ ആയുള്ള റാമ്പിൽ നിന്നാണ്. താഴെ കൂടി നിന്നവർ കയ്യടി തുടങ്ങി. ക്യാമറമാൻ ഷെഹ്നാദ് എന്നോട് പറഞ്ഞു, ക്യാമറ റോള്‍ചെയ്ത് വയ്ക്കാം കംഫര്‍ട്ടബിള്‍ ആയെന്ന് തോന്നുമ്പോള്‍ ചാടിക്കോളാൻ പറഞ്ഞു. നമ്മള്‍ പുഴയിലോ നീന്തൽക്കുളത്തിലോ ചാടുന്ന പോലെ ചാടാമെന്ന ചിന്തയിലായിരുന്നു. മുകളിലെത്തിയപ്പോഴാണ് ഇൻസ്ട്രക്ടര്‍ എന്താണ് ചെയ്യാൻ പോകുന്നത്, പ്രിപ്പയേര്‍ഡ് ആണോയെന്നൊക്കെ എന്നോട് ചോദിച്ചത്.

    രക്ഷപ്പെട്ടത്

    എന്നിട്ട് അദ്ദേഹം ഹൈറ്റിനെ പറ്റിയും ഈ ചാട്ടത്തിന്‍റെ അപകടത്തെ പറ്റിയുമൊക്കെ പറഞ്ഞു തന്നു. റാമ്പിന്‍റെ അറ്റത്തു പോയി താഴേക്ക് നോക്കാതെ സ്ട്രെയിറ്റായിട്ട് നിന്നിട്ട് താഴേക്ക് ചാടണമെന്ന് അദ്ദേഹം പറഞ്ഞു. റാമ്പിൽ നിന്ന് അറ്റത്തേക്ക് നടന്നെത്താൻ തന്നെ എനിക്ക് 15 മിനിറ്റെടുത്തു. റാമ്പീന്ന് ചാടിയാൽ പൂളിലേക്ക് വീഴുമെന്ന് പോലും ഉറപ്പില്ല. ഏതോ ഒരു പോയിന്‍റിൽ ഞാൻ ചാടി. പക്ഷേ പൂളിന്‍റെ ആഴമറിയില്ലായിരുന്നു, വെള്ളത്തിൽ ചാടി താഴേക്ക് പോയി. ചാടിയ അത്രയും ഹൈറ്റ് വെള്ളത്തിന് താഴേക്കുമുണ്ടായിരുന്നു. താഴെ ചെന്ന് കിട്ടിയ ഒരുസ്ഥലത്ത് കാല് ചവിട്ടി മേലിലേക്ക് പൊങ്ങുകയായിരുന്നു. മേലേക്ക് ചെല്ലുമ്പോള്‍ ഇൻസ്ട്രക്ടര്‍ അവിടെ നിൽക്കുയായിരുന്നു. അദ്ദേഹം തന്ന റോപ്പിൽ പിടിച്ചു, പിന്നെ ആരൊക്കെയോ എന്നെ വലിച്ച് കയറ്റുകയായിരുന്നുവെന്ന് ആസിഫ് പറഞ്ഞു

     'ഹണീ ബീ' സിനിമയിൽ

    ഇതുപോലെ തന്നെ 'ഹണീ ബീ' സിനിമയുടെ സമയത്തും ഇതുപോലെയൊരു സീൻ ഉണ്ടായിരുന്നു. സിനിമയുടെ സമയത്ത് ഓപ്പണിംഗ് സീനിൽ വെള്ളത്തിൽ മുങ്ങുന്നതായിരുന്നു ഷൂട്ട് ചെയ്യാനുണ്ടായിരുന്നത്. ലക്ഷദ്വീപിലാണ് ഷൂട്ട്ചെയ്തത്. ഞാനും ഭാവനയും ഒരുമിച്ച് വെള്ളത്തിലേക്ക് ചാടുന്നതാണ് എടുക്കേണ്ടത്. ഭാവന ചാടില്ലെന്ന് പറഞ്ഞു. ഞാൻ ചാടാമെന്ന് പറഞ്ഞു. അങ്ങനെ ലക്ഷദ്വീപിലെ ഡൈവറായുള്ള ഒരു യുവതിയെ കൊണ്ടുവന്നു. വിഗൊക്കെ വെച്ച് ഭാവനയുടെ ഡ്യൂപ്പാക്കി എന്നോടൊപ്പം ചാടാനായി ഒരുക്കി.

    കണ്ണ് തള്ളിപ്പോയി

    ഞങ്ങള്‍ ബോട്ടിൽ നിന്ന് താഴെക്ക് ചാടി. പക്ഷേ ചാട്ടത്തിൽ വിഗ് ഊരി ആ യുവതിയുടെ മുഖത്ത് കുടുങ്ങി. അതോടെ അവർ പാനിക്കായി. വെള്ളത്തിൽ ഞങ്ങൾ സ്ട്രഗിള്‍ ചെയ്യുന്ന ഷോട്ടാണ് ശരിക്കും എടുക്കേണ്ടത്. അതിനാൽ ഞങ്ങളുടെ വെപ്രാളം അഭിനയമാണെന്ന് കരുതി, ആര്‍ക്കും അതിനാൽ മനസ്സിലായില്ല. കൈകൊണ്ടൊക്കെ എന്തൊക്കെയോ കാണിച്ചിട്ടും ആര്‍ക്കും മനസ്സിലാകുന്നില്ല. എന്‍റെ കണ്ണൊക്കെ തള്ളി, ഞാൻ ആ കൂട്ടിയെ മുറുക്കെ പിടിച്ചു. ഇതിനിടയിൽ ചിലർക്ക് ഞങ്ങളുടെ പ്രശ്നം മനസ്സിലായി, അവർ വെള്ളത്തിനടിയിലേക്ക് വന്ന് ഓക്സിജൻ തന്ന് ഞങ്ങളെ മേലിലേക്ക് കയറ്റി. അതിന് ശേഷം ഞാൻ സംവിധായകൻ ജീനിനെ 15 മിനിറ്റ് ചീത്ത വിളിച്ചു, ആസിഫ് അലി പറയുന്നു.

    ബുദ്ധിമുട്ടായ ചിത്രം

    അഭിനയിക്കാൻ ഏറെ ബുദ്ധിമുട്ടായ സിനിമകളെ കുറിച്ചും ആസിഫ് അലി പറയുന്നുണ്ട‍്. കുഞ്ഞ് എൽദോ ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു എന്നും ആസിഫ് അലി പറയുന്നു. 20 വയസ്സുള്ള കോളേജ് കുട്ടിയായി അഭിനയിക്കണമായിരുന്നു. സ്ലീവാച്ചനായതിന് ശേഷമാണ് കുഞ്ഞ് എൽദോ ആയത്. അത് ഏറെ ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് ആസിഫ് പറയുന്നു. കൂടാതെ പുലിമുരുകൻ, ഛോട്ടാമുംബൈയൊക്കെ പോലെയുള്ള ഒരു മസാല പടം ചെയ്യണമെന്ന ആഗ്രഹവും ആസിഫ് അലി പറയുന്നുണ്ട്.

    മിസായ സിനിമകൾ

    ഒരു കഥാപാത്രം ചെയ്യുമ്പോൾ ആ സമയത്ത് റിയൽ ലൈഫിലും ആ മൂഡ് വരാറുണ്ടെന്നും ആസിഫ് അലി അഭിമുഖത്തിൽ പറയുന്നു. സ്ലീവാച്ചൻ ചെയ്യുമ്പോള്‍ സുഹൃത്തുക്കള്‍ക്ക് ഭയങ്കര ഇറിറ്റേറ്റിങ് ആയിരുന്നു. ഇപ്പോള്‍ കുറ്റവും ശിക്ഷയും ചെയ്യുമ്പോൾ ഭയങ്കര സീരിയസായിരുന്നു. കൂടാതെ നോ പറഞ്ഞ സിനിമയെ കുറിച്ച് ഓർത്ത് വിഷമിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. തന്റെ ഒരു മോശസ്വഭാവം കാരണം ഒരുപാട് സിനിമകൾ നഷ്ടപ്പെട്ട് പോയിട്ടുണ്ടെന്നും താരം പറയുന്നുണ്ട്. എന്‍റെ ഏറ്റവും വലിയ മോശം സ്വഭാവമാണ് ഫോൺ എടുക്കാത്തത്. ആ കാരണത്താൽ കുറെ സിനിമകള്‍ മിസ്സായിട്ടുണ്ടെന്നും നടൻ അഭിമുഖത്തിൽ പറഞ്ഞു.

    Recommended Video

    മൊഞ്ചത്തി ലുക്കില്‍ ആസിഫ് അലിയുടെ ഭാര്യ..പൂജാ ദൃശ്യങ്ങള്‍ | Asif Ali | Jis Joy | FilmiBeat Malayalam
    അഭിനയിക്കാൻ ആഗ്രഹം

    ദുൽഖര്‍, ഫഹദ് ഇവരുടെയൊക്കെ കൂടെ കോമ്പിനേഷൻ ചെയ്യണമെന്നുള്ള ആഗ്രഹവും നടൻ പറയുന്നുണ്ട്. കൂടാതെ ലീഡിങ് സംവിധായകരുടെയൊക്കെ കൂടെ വർക്ക് ചെയ്യണമെന്നുണ്ടെന്നും താരം പറയുന്നു. കമൽ ഹാസന്റെ വലിയ ആരാധകനാണ് ആസിഫ് അലി. ആണും പെണ്ണുമാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന ആസിഫ് അലി ചിത്രം. കുഞ്ഞെൽദോ, കൊത്ത്, കുറ്റവും ശിക്ഷയും, എല്ലാം ശരിയാകും, കാപ്പ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ നടന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

    English summary
    Asif Ali Opens Up About Risky Incident In Shooting Time,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X