ഭാര്യയുടെ വീട്ടുകാര്‍ സ്‌നേഹം പ്രകടിപ്പിക്കുന്ന രീതി ഇതാണ്; സമയുമായിട്ടുള്ള വിവാഹത്തെ കുറിച്ച് ആസിഫ് അലി

മലയാളത്തിലെ പ്രമുഖ യുവനടനായ ആസിഫ് അലി കെട്ടിയോളാണെന്റെ മാലാഖയിലെ സ്ലീവാച്ചനായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചത്. ആസിഫിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രം കൂടിയായിരുന്നു അത്. പിന്നീട് കൊവിഡ് കാലം ആയത് കൊണ്ട് വളരെ കുറച്ച് സിനിമകളെ വന്നിരുള്ളു. ഏറ്റവുമൊടുവില്‍ രജിഷ വിജയനൊപ്പം വീണ്ടും ഒരുമിച്ച എല്ലാം ശരിയാകും എന്ന സിനിമയാണ് തിയറ്ററുകളില്‍ നിറഞ്ഞ് നിന്നിരുന്നത്.

പിന്നാലെ ക്രിസ്തുമസ് റിലീസായി കുഞ്ഞെല്‍ദോ എന്ന ചിത്രവുമെത്തി. ഇതിനിടെ തന്റെ സിനിമാ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കുകയാണ് ആസിഫ് അലി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലൂടെയാണ് താരം മനസ് തുറന്നത്. ഒപ്പം തനിക്കേറ്റവും ഇഷ്ടപ്പെട്ട കോഴിക്കോട് എന്ന സ്ഥലത്തെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.

ആസിഫ് അലി ഏതു നടന്റെ ആരാധകനാണെന്ന ചോദ്യത്തിനുള്ള ഉത്തരം

ആസിഫ് അലി ഏതു നടന്റെ ആരാധകനാണെന്ന് ചോദിച്ചാല്‍ ഈ ചോദ്യത്തിന് ഡിപ്ലോമാറ്റിക് അല്ലാത്ത രീതിയില്‍ മറുപടി പറയാന്‍ പറ്റില്ല എന്നാണ് താരം പറയുന്നത്. നല്ല മോഹന്‍ലാല്‍ സിനിമകള്‍ കണ്ടാല്‍ ഞാന്‍ മോഹന്‍ലാല്‍ ഫാന്‍ ആണ്. നല്ല മമ്മൂട്ടി സിനിമ കണ്ടാല്‍ ഞാന്‍ മമ്മൂട്ടി ഫാനാകും. പക്ഷേ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് കമല്‍ ഹാസന്‍ സാറാണ്. അദ്ദേഹത്തിന്റെ കട്ട ഫാന്‍ ആണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് സിനിമ കാണാനുള്ള ആഗ്രഹം തന്നെ എനിക്ക് തോന്നി തുടങ്ങിയത്. ചെറുപ്പത്തിലെ അഭിനയിക്കണം എന്നൊക്കെയുള്ള മോഹം ഉള്ളില്‍ ഉണ്ടാകുന്നത് അങ്ങനെയാണ് എന്നാണ് നടന്‍ പറയുന്നത്.

കൊവിഡ് കാലത്ത് വന്ന നഷ്ടത്തെ കുറിച്ച് ആസിഫ് അലി

കൊവിഡ് കാലത്ത് എല്ലാവരെയും പോലെ എനിക്കും കടുപ്പമുള്ള ദിവസങ്ങളായിരുന്നു. എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ ഇറങ്ങി കഴിഞ്ഞ സമയത്താണ് കൊവിഡ് വരുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലെ കഥാപാത്രത്തിന് ഒരുപാട് അഭിനന്ദനങ്ങള്‍ കിട്ടിയിരുന്നു. പക്ഷേ ആ സന്തോഷത്തിന്റെ തുടര്‍ച്ചകളെ കൊവിഡ് കാലം ഇല്ലാതാക്കി. കൊവിഡ് വന്നതിനു ശേഷം നിയന്ത്രണങ്ങള്‍ വന്നു. പിന്നീട് ഒരു ഫ്‌ലാറ്റില്‍ വെച്ച് ഷൂട്ട് ചെയ്യുന്ന സിനിമകള്‍ വന്നു. അതിലും പരിമിതികള്‍ ഉണ്ടല്ലോ എന്നാണ് ആസിഫ് ചോദിക്കുന്നത്.

ഭാര്യയുടെ വീട്ടുകാരുടെ സ്നേഹ പ്രകടനം ഇങ്ങനെയാണ്

കൊവിഡിന് മുന്‍പ് ഷൂട്ടിങ്ങിനായി പോയാല്‍ മാസത്തില്‍ വല്ലപ്പോഴുമാണ് വീട്ടില്‍ എത്താറുള്ളത്. ലോക്ഡൗണ്‍ കാലത്താണ് അത്രയും ദിവസം വീട്ടില്‍ വരുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഷൂട്ടിങ്ങിനു പോവുമ്പോള്‍ വിഷമം ആണെന്നാണ് ആസിഫ് പറയുന്നത്. കോഴിക്കോട് വന്നപ്പോഴും മക്കളെ വല്ലാതെ മിസ്സ് ചെയ്തിരുന്നു. അപ്പോള്‍ തന്നെ അവരെ വിളിച്ചു വരുത്തി കുറച്ചു ദിവസം കൂടെ നിര്‍ത്തും. ഭാര്യ സമ നന്നായി പാചകം ചെയ്യുന്ന ആളാണെന്നാണ് താരം പറയുന്നത്. ആ വിഭവങ്ങളില്‍ കണ്ണൂര്‍ ടച്ചാണ് കൂടുതല്‍.

പഠിക്കുന്ന സമയത്താണ് സമയെ വിവാഹം കഴിക്കുന്നത്

എന്നാല്‍ സമയുമായിട്ടുള്ള വിവാഹത്തിനും പ്രണയത്തിനും കോഴിക്കോടിനും ചെറിയ ബന്ധമുണ്ട്. കണ്ണൂരുകാരിയായ സമ കോഴിക്കോട് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞാനുമായി കല്യാണം കഴിക്കുന്നത്. എന്റെ നാട് തൊടുപുഴയാണ്. ഈ രണ്ട് സ്ഥലങ്ങളുടെയും സംസ്‌കാരങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അവര്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത് ഭക്ഷണത്തില്‍ കൂടിയാണ്. ഒരു നേരത്തെ ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ടാണ് അവര്‍ സ്‌നേഹം പ്രകടിപ്പിക്കുക എന്നും ആസിഫ് വ്യക്തമാക്കുന്നു.

Recommended Video

Neymar Malayalam Movie Pooja Visuals | Naslen | Filmibeat Malayalam
പത്തോളം സിനിമകൾ ആസിഫിൻ്റേതായി വരുന്നു

കുഞ്ഞെല്‍ദോയ്ക്ക് ശേഷം ഇനി കൊത്ത് എന്ന സിനിമയുമായി എത്തുകയാണ് താരം. ഇത് കൂടാതെ പത്തോളം സിനിമകളാണ് ആസിഫ് അലിയുടേതായി വരാനിരിക്കുന്നത്. ചില സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായെങ്കില്‍ മറ്റ് ചിലത് പ്രൊഡക്ഷന്‍ ആരംഭിക്കാന്‍ പോവുന്നതേയുള്ളു. എന്തായാലും വേറിട്ട വേഷങ്ങളിലൂടെ ആസിഫിന്റെ നിരവധി സിനിമകള്‍ കാണാമെന്നുള്ള കാര്യം വ്യക്തമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X