വിവാഹനിശ്ചയത്തിന് ശേഷം അമ്മായിയപ്പന്‍ പറഞ്ഞത് മനസിലായില്ല; അന്തംവിട്ട് നിന്ന നിമിഷത്തെ കുറിച്ച് ആസിഫ് അലി

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ആസിഫ് അലിയെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഭാര്യ സമയുടെയും മക്കളുടെയും കൂടെ സന്തുഷ്ടനായി കഴിയുകയാണ് നടനിപ്പോള്‍. നായകനായും വില്ലനായും കൈനിറയെ സിനിമകളുമായി തിരക്കിലാണെങ്കിലും കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താന്‍ ആസിഫിന് സാധിക്കാറുണ്ട്.

വീട്ടിലുണ്ടെങ്കില്‍ കുളിപ്പിക്കുന്നത് മുതല്‍ എല്ലാ കാര്യത്തിനും പിള്ളേര്‍ക്ക് ഡാഡ മതിയെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ആസിഫിന്റെ ഭാര്യ സമ പറയുന്നത്. സിനിമാ ചിത്രീകരണത്തിനിടയിലും നോമ്പെടുത്ത് റംസാന്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് താരകുടുംബം. ഭാര്യയുടെ പിന്തുണയെ പറ്റി ആസിഫും പറയുന്നു.

 സമ ജീവിതത്തിലേക്ക് വന്ന ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് ആസിഫ് അലി പറയുന്നതിങ്ങനെ

സമ ജീവിതത്തിലേക്ക് വന്ന ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് ആസിഫ് അലി പറയുന്നതിങ്ങനെ..

രണ്ട് ആണ്‍കുട്ടികളുടെ ഇടയിലേക്കല്ല, രണ്ട് തെമ്മാടികളുടെ ഇടയിലേക്കാണ് സമ വന്നതെന്ന് വാപ്പ പറയാറുള്ളത്. ഞാനും അനിയനും പുറത്ത് പോയാല്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നത് വളരെ കുറവാണ്. ഇപ്പോള്‍ എന്നെ കൃത്യമായി ലൊക്കേറ്റ് ചെയ്യുന്നത് സമയാണ്. അവളറിയാതെ ഞാന്‍ എവിടെയും പോകില്ല.

എന്നോട് ചോദിക്കാന്‍ മടിയാണെങ്കില്‍ അനിയന്‍ പോക്കറ്റ് മണി ചോദിക്കുന്നത് ഇത്താത്തയോടാണ്. അഷ്‌കറിന് വേണ്ടി പെണ്ണ് നോക്കുകയാണ് അവളിപ്പോള്‍. അതിലും ചേട്ടത്തിയുടെ പവര്‍ വിനിയോഗിക്കുന്നുണ്ട്. എന്റെ പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയുമെല്ലാം കൂടെ നിര്‍ത്തുന്നത് സമയാണെന്നും ആസിഫ് വ്യക്തമാക്കുന്നു.

 ഭാര്യ വീട്ടുകാരുടെ സംസാരം മനസിലാവാതെ പോയതിനെ പറ്റി നടന്റെ വാക്കുകള്‍..

ഭാര്യ വീട്ടുകാരുടെ സംസാരം മനസിലാവാതെ പോയതിനെ പറ്റി നടന്റെ വാക്കുകള്‍..

ഇത്രയൊക്കെ സിങ്ക് ആയിട്ടും മലബാറിലെ ചില വാക്കുകള്‍ എന്നെ ഇപ്പോഴും കുഴപ്പിക്കും. വിവാഹനിശ്ചയത്തിന് സമയുടെ പപ്പ എനിക്കൊരു വാച്ച് തന്നു. എന്നിട്ട് കൈയ്യിലേക്ക് നോക്കി 'വാച്ച് കയ്ക്ക്' എന്നൊരു ഡയലോഗ്. വാച്ച് കഴിക്കാനോ, സത്യത്തില്‍ കൈയ്യില്‍ കിടക്കുന്ന വാച്ച് ഊരാനാണ് അദ്ദേഹം പറഞ്ഞതെന്ന് ആസിഫ് വ്യക്തമാക്കുന്നു.

Recommended Video

സത്യരാജ്,ആസിഫ് അലി, ശോഭന..Resool pookutty Otta Movie Launch| Filmibeat Malayalam
നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ആസിഫിന്റെ വെളിപ്പെടുത്തലിങ്ങനെ

നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ആസിഫിന്റെ വെളിപ്പെടുത്തലിങ്ങനെ

ഹണിബീ ടു വില്‍ അഭിനയിക്കുമ്പോഴാണ് അതുണ്ടാവുന്നത്. 'കേട്ടതൊന്നും സത്യമാകല്ലേ എന്നാണ് ആദ്യം പ്രാര്‍ഥിച്ചത്. അച്ഛന്‍ മരിച്ചതിന്റെ വിഷമം മാറുന്നതിന് മുന്‍പാണ് അവള്‍ക്ക് ഈ അനുഭവം നേരിടേണ്ടതായി വന്നത്. വളരെ അടുത്ത് നിന്ന് ആ വേദന അറിഞ്ഞിട്ടുണ്ട്.

നമുക്ക് അടുത്ത് അറിയാവുന്ന ഒരാള്‍ക്ക് സംഭവിക്കുന്നത് വരെ എല്ലാം വെറും വാര്‍ത്തകള്‍ മാത്രമായിരുന്നു. ഇതൊക്കെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. നമ്മളൊക്കെ കരുതലെടുക്കണമെന്ന് ചിന്തിച്ച് തുടങ്ങിയത് അതിന് ശേഷമാണെന്നാണ് ആസിഫ് അലി പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X