13 വര്‍ഷമെടുത്തു അദ്ദേഹം എന്നെ അഭിനന്ദിക്കാന്‍; ചെയ്തുവെച്ച സിനിമകളെ ഞാന്‍ ഓര്‍ക്കാറുണ്ട്

ജിസ് ജോയ് സംവിധാനം ചെയ്ത് ആസിഫ് അലിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തലവന്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ രണ്ട് പൊലീസുകാരുടെ വേഷത്തിലാണ് ആസിഫ് അലിയും ബിജു മേനോനും അഭിനയിച്ചത്. ത്രില്ലര്‍ സ്വഭാവത്തില്‍ പുറത്തിറങ്ങിയ ചിത്രം കൂടിയാണ് തലവന്‍.

ഫീല്‍ഗുഡ് സിനിമകള്‍ ചെയ്യുന്ന ജിസ് ജോയ് വളരെ വ്യത്യസ്തമായ കാറ്റഗറി പിടിച്ച ചിത്രം കൂടിയാണ് തലവന്‍. മാത്രമല്ല, ആസിഫ് അലിയുടെ കരിയറിലെ മികച്ച പെര്‍ഫോര്‍മന്‍സുകളില്‍ ഒന്നായിട്ടും ചിത്രം വിലയിരുത്തപ്പെടുന്നു. ആസിഫ് അലിയും താന്‍ ഒത്തിരി സന്തോഷത്തിലാണെന്ന് പറയുന്നുണ്ട്.

asif

എന്നാല്‍ ഒരു സിനിമയുടെ ഷൂട്ടിന് ചേരുമ്പോഴും റിലീസിന്റെ തലേദിവസവും വലിയ ടെന്‍ഷന്‍ ആണ് അനുഭവിക്കാറുള്ളതെന്നും ആസിഫ് പറഞ്ഞു. ദ ക്യു സ്റ്റുഡിയോക്ക്് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'ഇപ്പോള്‍ എനിക്ക് ഭയങ്കര കോണ്‍ഫിഡന്‍സ് തോന്നുന്നുണ്ട്. കുറ്റവും ശിക്ഷയും കമ്മിറ്റ് ചെയ്യുമ്പോള്‍ പോലും ഒരു വലിയ ആനകേറാമല ഫീല്‍ എനിക്ക് ഉണ്ടായിരുന്നു. കുറ്റവും ശിക്ഷയും കണ്ടിട്ട്, ശ്യാം സര്‍ (ശ്യാമപ്രസാദ്) 13 വര്‍ഷമെടുത്തു ശ്യാം സാറിന്റെ കയ്യില്‍ നിന്ന് ഒരു അപ്രിസിയേഷന്‍ കിട്ടാന്‍,' ആസിഫ് പറയുന്നു.

എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണ്. ഋതു മുതല്‍ ഇങ്ങോട്ടുള്ള യാത്രയില്‍ അത്രയും സമയമെടുത്തു. ശ്യാം സര്‍ ഒരിക്കല്‍ എന്റെ സിനിമ കണ്ടിട്ട് കാരക്ടറൈസേഷനെക്കുറിച്ചൊക്കെ എന്നോട് സംസാരിച്ചു. അതെനിക്ക് ഭയങ്കര കോണ്‍ഫിഡന്‍സ് തന്നു. ശേഷം കൂമന്‍ ചെയ്തപ്പോഴും അതില്‍ ഒരു നാട്ടിന്‍പുറത്തുകാരനായ കോണ്‍സ്റ്റബിള്‍ ആണ്.

രണ്ട് രീതിയിലുള്ള പൊലീസ് വേഷങ്ങളാണ് അതുവരെ ചെയ്തത്. അപ്പോള്‍ വീണ്ടും ഒരു പൊലീസ് വേഷം ചെയ്യുക എന്നത് വലിയ ചലഞ്ചിംഗ് ആയിരുന്നു. ഈ സിനിമയിലേക്ക് വരുമ്പോള്‍ ആനയ്ക്ക് നെറ്റിപ്പട്ടമിട്ടപോലായിരുന്നു ബിജുമേനോന്റെ പൊലീസ് വേഷം. അത് കാണുമ്പോള്‍ തന്നെ ഒരു വലുപ്പമുണ്ട്. അതിന് ഒരുപാട് കാരണങ്ങള്‍ ഉണ്ട്.

അദ്ദേഹത്തിന്റെ അച്ഛന്‍ പൊലീസായിരുന്നു. പൊലീസുകാരുടെ എല്ലാ രീതിയും അറിയാം. യൂനിഫോം ഇട്ട് നിന്നാല്‍ ബിജു ചേട്ടന്‍ നല്ല പൊലീസുകാരനാണ് എന്നും ആസിഫ് അലി പറഞ്ഞു. കാര്‍ത്തിക് എന്ന് പറയുന്ന കാരക്ടര്‍ സ്‌ട്രോങ്ങ് ആയാല്‍ മാത്രമേ ഇവര്‍ തമ്മിലുള്ള തര്‍ക്കം സ്‌ട്രോങ്ങ് ആവുകയുള്ളു. പക്ഷെ തിരക്കഥയില്‍ എല്ലാം കൃത്യമായിരുന്നു എന്നും ആസിഫ് പറയുന്നു.

asif

എല്ലാ സിനിമയുടെയും ഷൂട്ടിംഗിന് വരുന്ന ദിവസവും റിലീസിന്റെ തലേദിവസവും ഞാന്‍ വല്ലാതെ പാനിക്ക് ആകും. പല സമയത്തും ആബ്‌സന്റ് മൈന്‍ഡഡ് ആയി ഇരിക്കും. ഒരുപാട് ചിന്തിച്ചു കൂട്ടും. ചെയ്തതിനെക്കുറിച്ചൊക്കെ ആലോചിച്ച് കൂട്ടും. അപ്പോഴൊക്കെ ജിസ് സൈഡില്‍ ഇരുന്നിട്ട് ഫീല്‍ ഗുഡ് അടിക്കും.

എടാ നമുക്ക് ചെയ്യാനുള്ളത് നമ്മള്‍ ചെയ്തു കഴിഞ്ഞു. ഇനി ടെന്‍ഷനടിച്ചിട്ട് ഒരു മാറ്റവും ഉണ്ടാവാന്‍ പോകുന്നില്ല, പിന്നെ എന്തിനാണ് ടെന്‍ഷന്‍ അടിക്കുന്നത് എന്ന് ചോദിക്കും. ഇതൊക്കെ പറഞ്ഞിട്ട് അന്ന് രാത്രി ജിസ് ഒരു ഇരിപ്പ് ഇരുന്നത് ഞാന്‍ കണ്ടതാണെന്നും ആസിഫ് പറഞ്ഞു.

Read more about: asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X