ആദമിന്‍റെയും ഹയയുടേയും പരാതി തീര്‍ത്ത് ആസിഫ് അലി! സമ പങ്കുവെച്ച വീഡിയോ വൈറല്‍!

ഋതുവിലൂടെ തുടക്കം കുറിച്ച താരങ്ങളിലൊരാളാണ് ആസിഫ് അലി. വിജെ ജോലിക്കിടയിലായിരുന്നു അഭിനയത്തിലേക്ക് അവസരം ലഭിച്ചത്. നിഷാന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു ആസിഫ് എത്തിയത്. തിയേറ്ററുകളില്‍ വന്‍വിജമായിരുന്നില്ലെങ്കിലും മികച്ച നിരൂപക പ്രശംസ സ്വന്തമാക്കിയ ചിത്രമാണ് ഋതു. സണ്ണി ഇമ്മട്ടിയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്്. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. സഹനടനായി മുന്നേറുന്നതിനിടയിലായിരുന്നു നായകനാവാനുള്ള അവസരവും ലഭിച്ചത്. നായകനായി അഭിനയിക്കുമ്പോള്‍ത്തന്നെ അതിഥി താരമായും ആസിഫ് എത്തിയിരുന്നു.

ആസിഫിനെ മാത്രമല്ല പ്രിയതമ സമയും മക്കളായ ആദമു ഹയയുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സമ പങ്കുവെക്കുന്ന വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്. ലോക് ഡൗണ്‍ സമയത്ത് മക്കള്‍ക്കൊപ്പം കളിക്കുന്ന ആസിഫിന്റെ വീഡിയോ പങ്കുവെച്ച് ത്തെിയിരിക്കുകയാണ് സമ ഇപ്പോള്‍. ക്യൂട്ട് വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ക്ലേ ഉപയോഗിച്ച് പാത്രമുണ്ടാക്കുന്ന തിരക്കിലാണ് മൂവരും. ഈ വീഡിയോയിരുന്നു സമ പോസ്റ്റ് ചെയ്തത്.

Asif Ali

ലോക് ഡൗണ്‍ സമയമായതോടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചതിനെത്തുടര്‍ന്നായിരുന്നു ആസിഫ് അലി കൊച്ചിയിലേക്ക് തിരിച്ചെത്തിയത്. മറ്റൊരു ഫ്‌ളാറ്റില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷമായാണ് താരം സമയ്ക്കും മക്കള്‍ക്കും അരികിലേക്ക് എത്തിയത്. കൊച്ചുമക്കളെ കാണാനാവാത്തതിന്റെ വിഷമം പറഞ്ഞ് നേരത്തെ ആസിഫിന്റെ മാതാപിതാക്കള്‍ എത്തിയിരുന്നു. വിളിക്കുമ്പോഴൊക്കെ വാപ്പിയും ഉമ്മയും എന്താണ് വരാത്തതെന്നാണ് അവരുടെ ചോദ്യം. ആദ്യമായാണ് ഇത്രയും നാള്‍ അവരെക്കാണാതെ ഇരിക്കുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു.

രാജീവ് രവി ചിത്രമായ കുറ്റവും ശിക്ഷയിലും അഭിനയിച്ച് വരികയാണ് ആസിഫ് അലി. ഈ ചിത്രത്തിനായി വേറിട്ട മേക്കോവറും നടത്തിയിരുന്നു. പുതിയ ചിത്രം പോസ്റ്റ് ചെയ്തപ്പോഴായിരുന്നു ആസിഫ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഗീതുമോഹന്‍ദാസ് ലുക്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതിന് കാരണം നിങ്ങളുടെ ഭര്‍ത്താവാണെന്ന മറുപടിയായിരുന്നു താരം നല്‍കിയത്.

ആസിഫിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്നുള്ള പരാതിയുമായി കുഞ്ചാക്കോ ബോബനും എത്തിയിരുന്നു. ജോര്‍ദാനിലുള്ള രാജുമോന്‍ വരെ ഫോണെടുത്തുവെന്നായിരുന്നു താരം പറഞ്ഞത്. സിനിമയിലെത്തിയ കാലം മുതല്‍ ആസിഫിനെക്കുറിച്ചുള്ള പ്രധാന പരാതികളിലൊന്ന് കൂടിയായിരുന്നു ഫോണ്‍ ഉപയോഗിക്കാത്തത്. ഫോണെടുക്കാതിരുന്നതിനാല്‍ മികച്ച അവസരം പോലും തനിക്ക് നഷ്ടമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X