അന്ന് വരെ സുരേഷ് ഗോപി എനിക്കൊരു നടന്‍ മാത്രമായിരുന്നു! തുറന്നുപറഞ്ഞ് ആസിഫ് അലി

By Midhun Raj

ഇക്കൊല്ലം തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് ആസിഫ് അലി. നടന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.വിജയ് സൂപ്പറും പൗര്‍ണമിയും, ഉയരെ,വൈറസ്, തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധേയ പ്രകടനമായിരുന്നു താരം നടത്തിയത്. ആസിഫ് അലിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രവും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.

ചിത്രം ഇപ്പോഴും നിറഞ്ഞ സദസുകളിലാണ് തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം അടുത്തിടെ സുരേഷ് ഗോപിയെക്കുറിച്ച് ആസിഫ് അലി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഒരഭിമുഖത്തില്‍ സംസാരിക്കവേയാണ് നടന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ആ ഒരു സംഭവത്തിന്

ആ ഒരു സംഭവത്തിന് സാക്ഷിയാവുന്നത് വരെ സുരേഷ് ഗോപി തനിക്കൊരു നടന്‍ മാത്രം ആയിരുന്നുവെന്ന് ആസിഫ് അലി പറയുന്നു, എന്നാല്‍ ആ സംഭവത്തിന് ശേഷം സുരേഷ് ഗോപിയെന്ന വ്യക്തിയോട് ആരാധന തോന്നിയെന്നും നടന്‍ പറയുന്നു. ഒരിക്കല്‍ ഇടപ്പളളി ട്രാഫിക്ക് ജംഗ്ഷനില്‍ നില്‍ക്കുമ്പോള്‍ ഒരു ബസ് ട്രാഫിക്ക് സിഗ്നല്‍ തെറ്റിച്ചു കയറിവന്നു, ആ സമയത്ത് ആണ് സുരേഷ് ഗോപി അവിടെ എത്തിയത്.

ബസ് ട്രാഫിക്ക് സിഗ്നല്‍

ബസ് ട്രാഫിക്ക് സിഗ്നല്‍ തെറ്റിക്കുന്നത് കണ്ട നടന്‍ ഉടനെ തന്നെ തന്റെ വണ്ടി നിര്‍ത്തി പുറത്തേക്ക് ഇറങ്ങി ചെല്ലുകയും ആ ബസ് ഡ്രൈവറെ വിളിച്ചു പുറത്തു ഇറക്കി വഴക്കു പറഞ്ഞ് ഉപദേശിക്കുകയും ചെയ്തും, ഇനി മേലാല്‍ അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞിട്ടാണ് അദ്ദേഹം അവരെ ബസ് എടുത്തുപോകാന്‍ അനുവദിച്ചത്. ആസിഫ് അലി പറഞ്ഞു.

ഒരു നടന്നെതിലുപരി

ഒരു നടന്നെതിലുപരി എംപിയായും സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയിലും ജനങ്ങളുടെ ഇഷ്ടം നേടിയെടുത്ത ആളാണ് സുരേഷ് ഗോപി. മുന്‍പ് ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം പലപ്പോഴായി ചെയ്തിരുന്നു. അടുത്തിടെയാണ് നടന്‍ സിനിമാ രംഗത്തേക്കും തിരിച്ചെത്തിയിരുന്നത്. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി വീണ്ടും എത്തുന്നത്.

അനൂപ് സത്യന്‍ ചിത്രത്തില്‍

അനൂപ് സത്യന്‍ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം നടന്‍ എത്തുന്നു. ശോഭന, ഉര്‍വ്വശി ,കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അനൂപ് സത്യന്‍ ചിത്രത്തിന് പുറമെ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും സുരേഷ് ഗോപിയാണ് നായകന്‍. മലയാളത്തിന് പുറമെ തമിഴിലും അടുത്തിടെ സുരേഷ് ഗോപി അഭിനയിച്ചിരുന്നു.

Read more about: suresh gopi asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X