ഐശ്വര്യ ലക്ഷ്മിയും ആസിഫ് അലിയും ചേര്‍ന്നാല്‍ ഇതാണ് അവസ്ഥ! ആസിഫിന്റെ വ്യത്യസ്ത പിറന്നാള്‍ ആശംസ
നിവിന്‍ പോളിയുടെ നായികയായി വെള്ളിത്തിരയിലെത്തിയ ഐശ്വര്യ ലക്ഷ്മി ഇന്ന് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. ഐശ്വര്യ അഭിനയിച്ച എല്ലാ സിനിമകളും വിജയത്തിലെത്തിയതോടെ സിനിമിയില്‍ രാശിയുള്ള നടിയായിട്ടാണ് ഐശ്വര്യയെ എല്ലാവരും കണക്കാക്കുന്നത്. കേരളത്തിലെ യൂത്തന്മാരായ എല്ലാ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച് നടി പ്രശസ്തിയിലേക്ക് എത്തിയിരുന്നു.
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഐശ്വര്യയ്ക്ക് ആശംസകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. അതിനൊപ്പം നടന്‍ ആസിഫ് അലിയുടെ പിറന്നാള്‍ ആശംസ നേര്‍ന്ന് കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ശദ്ധേയമാവുകയാണ്. ഫ്‌ളൈറ്റ് ഡിലൈ ആയപ്പോള്‍ നിങ്ങളുടെ മികച്ച ഫ്രണ്ട് കൂടെ ഉണ്ടെങ്കില്‍ ഇങ്ങനെയായിരിക്കും എന്നും പറഞ്ഞായിരുന്നു എയര്‍പോര്‍ട്ടില്‍ നിന്നുള്ള വീഡിയോ ആസിഫ് പങ്കുവെച്ചത്.

ഈ വര്‍ഷം റിലീസിനെത്തിയ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന സിനിമയിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചത്. എന്റര്‍ടെയിനറായി ഒരുക്കിയ സിനിമ തിയറ്ററുകളില്‍ ഗംഭീര അഭിപ്രായം സ്വന്തമാക്കിയിരുന്നു. ജിസ് ജോയി ആയിരുന്നു സംവിധാനം. ബാലു വര്‍ഗീസ്, ജോസഫ് അന്നകുട്ടി ജോസ്, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.
ഐശ്വര്യയുടെ പിറന്നാള്‍ ദിനത്തില്‍ നായികയായി അഭിനയിച്ച സിനിമ റിലീസിനെത്തി എന്നുള്ളതും രസകരമാണ്. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി അഭിനയിച്ച ബ്രദേഴ്‌സ് ഡേ ആണ് ഇന്ന് തിയറ്ററുകളിലേക്ക് എത്തിയത്. ഐശ്വര്യ ലക്ഷ്മി ഉള്‍പ്പെടെ നാല് നടിമാരാണ് ചിത്രത്തിലുള്ളത്.


Click it and Unblock the Notifications