»   » കലിപ്പ് ലുക്കില്‍ ആസിഫ് അലി, പാല്‍കുപ്പി പിള്ളേരല്ല! അഡാര്‍ ഐറ്റമെന്ന് പറഞ്ഞാല്‍ മതി!

കലിപ്പ് ലുക്കില്‍ ആസിഫ് അലി, പാല്‍കുപ്പി പിള്ളേരല്ല! അഡാര്‍ ഐറ്റമെന്ന് പറഞ്ഞാല്‍ മതി!

Written By:
Subscribe to Filmibeat Malayalam

ആസിഫ് അലിയുടെ കഴിഞ്ഞ വര്‍ഷത്തെ സിനിമകളെല്ലാം ഹിറ്റായിരുന്നു. ഇനി വരാനിരിക്കുന്ന സിനിമകളെല്ലാം ഞെട്ടിക്കാനുള്ള വരവായിരിക്കും. ആസിഫ് അലി നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് ബി.ടെക്. സിനിമയില്‍ നിന്നും ഇന്നലെ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ റിലീസ് ചെയ്തത്.

നവാഗതനായ മൃദുല്‍ വാര്യരാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയ്‌ക്കൊപ്പം ശ്രീനാഥ് ഭാസി, അപര്‍ണ ബാലമുരളി, നിരഞ്ജന അനൂപ്, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോള്‍, ഷാനി, സൈജു കുറുപ്പ് തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അഭിനയിക്കുന്നത്. ഈ വര്‍ഷം മെയില്‍ സിനിമ റിലീസിനെത്തും. പുറത്ത് വന്ന ടീസറിനെ കുറിച്ച് എല്ലാവര്‍ക്കും ഒരു കാര്യം മാത്രമെ പറയാനുള്ളു... മച്ചാന്മാരുടെ കൊലകൊല്ലി ഐറ്റം തന്നെയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് പറയുന്നത്. ട്രോളന്മാരും സജീവമാണ്...

ബി ടെക് ലോഡിങ്ങ്..

ടീസര്‍ കണ്ടപ്പോള്‍ ഒരു കാര്യം മനസിലായി. അണിയറിയിലുള്ളത് അഡാര്‍ ഐറ്റം തന്നെയാണ്. ബി ടെക് ലോഡിങ്ങാണ് കാത്തിരിക്കാം.

ഇതേ പറയാനുള്ളു

ബി.ടെകിന്റെ ടീസര്‍ കണ്ട് ചിലര്‍ക്ക് പറയാന്‍ ഈ ഒരു കാര്യം മാത്രമെ ഉള്ളു. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് മാത്രം.

മച്ചാന്മാരുടെ കട്ടകലിപ്പ്

ബി.ടെക്കിന്റെ ടീസര്‍ പുറത്തിറങ്ങി. പടം പൊളിക്കുമെന്ന കാര്യം 100 ശതമാനം ഉറപ്പാണ്. കാരണം മച്ചാന്മാരൂടെ കട്ടകലിപ്പ് ലുക്കാണ് പുറത്ത് വന്നിരിക്കുന്നത്.

ഞാന്‍ കണ്ടത്..

ബി.ടെക്കിന്റെ ടീസറില്‍ എല്ലാവരും കണ്ടത് ആസിഫിനെയും മറ്റ് താരങ്ങളെയുമാണെങ്കില്‍ ഞാന്‍ കണ്ടത് ദീപക് പറമ്പോളിന്റെ കലിപ്പ് ലുക്കാണ്.

വല്ലാപ്പോഴും

ആസിഫലിയോട് അപ്പോള്‍ നിങ്ങള്‍ കൊലകൊല്ലി ഐറ്റം ചെയ്യുമല്ലേ.. ആസിഫിന്റെ മറുപടി വല്ലപ്പോഴും ചെയ്യുമെന്നായിരിക്കും.

ആരാ സിഗരറ്റ് വലിച്ചത്..?

ടീസറില്‍ സിഗരറ്റ് വലിക്കുന്നത് ആസിഫ് അലിയാണ്. പക്ഷെ പുക വന്നത് ശ്രീനാഥ് ഭാസിയുടെ വായില്‍ നിന്നുമാണ്. അതെങ്ങനെ ശരിയാകും.

ടീസര്‍ മിന്നിച്ചു

ആസിഫിക്കയുടെ കിടു ലുക്കും പിന്നെ ആ ബിജിഎം കൂടി ആയപ്പോള്‍ ബി.ടെക്ക് ടീസര്‍ ശരിക്കും മിന്നിച്ചു എന്ന് തന്നെ പറയാം.

കൊലമാസ്

ആസിഫിന്റെ സ്റ്റൈലിഷ് വേഷം കണ്ടപ്പോള്‍ ഇതുവരെ പഴി പറഞ്ഞിരുന്ന ഫാന്‍സ് കൊലമാസ് ടീസറാണെന്ന് തന്നെ തുറന്ന് പറഞ്ഞു.

കാത്തിരുന്നോളു..!

ബി.ടെക് ടീസര്‍ കണ്ടു ഒന്ന് ഉറപ്പിച്ചോളു.. ആസിഫ് അലിയുടെ വക ഒരു അടാര്‍ സ്റ്റൈലിഷ് സിനിമ വരുന്നുണ്ട്.. കാത്തിരിക്കാം.

കൊലമാസ് എന്ന് വിളിക്കാം..

ഇതാണ് കൊലമാസ് ഐറ്റം എന്ന് പറയുന്നത്. കട്ട കലിപ്പ് തന്നെയായിട്ടാണ് ബി.ടെകിന്റെ ടീസര്‍ എത്തിയിരിക്കുന്നത്.

എല്ലാവരും പറയുന്നത് ഒന്ന് തന്നെ...

ബി ടെക് മൂവിയുടെ ആദ്യ ഓഫീഷ്യല് ടീസര്‍ എത്തിയിട്ടുണ്ട്. ആസിഫ് അലിയും ടീമും കട്ട കലിപ്പും കൂടെ മാസ് ലുക്കിലുമാണ്. ഇതു പൊളിക്കുമെന്ന് കൂടുതല്‍ പറയണ്ടല്ലോ?

യൂത്തന്മാര്‍ക്ക് ആഘോഷിക്കാം

ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമയ്ക്ക് ശേഷം യൂത്തന്മാര്‍ക്ക് ആഘോഷമാക്കാന്‍ ആസിഫ് അലി വീണ്ടുമെത്തുന്നു.

പഴയ ആസിഫ്

ബി ടെക്കിന്റെ ടീസര്‍ കണ്ടതോടെ പ്രേക്ഷകര്‍ക്ക് തോന്നിയ ഒരു കാര്യം കണ്ടിട്ട് ഓന്‍ പഴയ ആസിഫ് ആയ പോലെയുണ്ടെന്നായിരിക്കും.

കൊല കൊല്ലി ഐറ്റം

ഒരു ടീസര്‍ വരാനുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല. ശരിക്കും കൊലകൊല്ലി ഐറ്റം തന്നെയാണ് വരുന്നത്.

ആ ബി.ടെക് ലൈഫ് അല്ല

പഞ്ചാരയടിച്ച് പിള്ളേര് കളിച്ച് നടക്കുന്ന പാല്‍കുപ്പി പിള്ളേരുടെ കണ്ടുമടുത്ത ബിടെക് ലൈഫ് അല്ല. ബി.ടെകിന്റെ റഫ്‌നസും ടഫ്‌നസും അതിന്റെ പൂര്‍ണതയില്‍ കാണാന്‍ പോവുകയാണ്.

രോമാഞ്ചിഫിക്കേഷന്‍

ബി.ടെക് ടീസര്‍ കണ്ട ആസിഫ് അലി ആരാധകര്‍. പൊളിച്ച്... എല്ലാവര്‍ക്കും രോമാഞ്ചിഫിക്കേഷന്‍ വന്ന് പോയി.

മച്ചാന്‍ തകര്‍ക്കും

പറവയ്ക്ക് ശേഷം ശ്രീനാഥ് ഭാസിയുടെ മറ്റൊരു കട്ടകലിപ്പന്‍ വേഷം. മച്ചാന്‍ ഇത്തവണയും തകര്‍ത്ത് വാരും.

ടീസര്‍ പൊളിച്ചു

ഒരു ടീസറിന് ഇത്രയും പോസ്റ്റീവ് റിവ്യൂ കിട്ടുന്നത് ആദ്യമായിരിക്കും. ബിടെക് ടീസര്‍ പൊളിച്ചു. ഇനി വരാനിരിക്കുന്നത് ഒരൊന്നൊന്നര ഐറ്റം തന്നെയാണ്.

ആരാധകരുടെ സന്തോഷം

ബി.ടെക് ടീസര്‍ വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ കര്‍ത്താവേ നല്ലതായിരിക്കണമെന്നേ ആരാധകര്‍ പ്രാര്‍ത്ഥിച്ചുള്ളു. ഒടുവില്‍ കൊലമാസ് ആക്കി കളഞ്ഞു.

ആസിഫിന്റേത് മാത്രമല്ല

ടീസറിലുള്ളവരുടെ ഫോട്ട നോക്കുകയാണെങ്കില്‍ ബി.ടെക് ആസിഫ് അലിയുടെ മാത്രം തിരിച്ച് വരവാണെന്ന് പറയാന്‍ പറ്റില്ല.

വരുന്നുണ്ടെന്ന് പറഞ്ഞേക്ക്

ആസിഫ് അലിയുടെ ഒരു അടാര്‍ ക്യാംപസ് ത്രില്ലര്‍ സിനിമ വരുന്നുണ്ടെന്ന് പറയാന്‍ പറഞ്ഞു.

കളർഫുള്ളായ വളിപ്പുകൾ... രസിപ്പിക്കാനുള്ള പരാക്രമങ്ങൾ.. ശൈലന്റെ റിവ്യൂ!!

പ്രണവിന്റെ സ്വപ്‌നം തുറന്ന് പറഞ്ഞ് കല്യാണി! കൊച്ചിന്റെ ചാട്ടം കണ്ടുപിടിച്ച് ട്രോളന്മാര്‍!!

English summary
Asif Ali's BTech teaser trolls viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam