ആസിഫ് അലിയുടെ മകളായിരുന്നു താരം! വാപ്പച്ചിക്കൊപ്പം മക്കളും വേദിയില്‍! വീഡിയോ വൈറല്‍! കാണൂ!
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ആസിഫ് അലി. നായകവേഷം തന്നെ ലഭിക്കണമെന്ന നിര്‍ബന്ധമൊന്നും ഈ താരത്തിനില്ല. അഭിനയപ്രാധാന്യമുള്ള ഏത് കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചാണ് അദ്ദേഹം മുന്നേറുന്നത്. ജിസ് ജോയ് ചിത്രമായ വിജയ് സൂപ്പറും പൗര്‍ണ്ണിമയുടെ 100ാം ദിനാഘോഷമായിരുന്നു കഴിഞ്ഞ ദിവസം. കുഞ്ചാക്കോ ബോബന്‍, സിദ്ദിഖ്, ദേവന്‍, രമേഷ് പിഷാരടി തുടങ്ങി നിരവധിപേരാണ് വിജയാഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയത്. സമയ്ക്കും മക്കള്‍ക്കൊപ്പമായാണ് ആസിഫ് എത്തിയത്. വേദിയില്‍ വാപ്പച്ചിക്ക് ഇരുവശവുമായി നില്‍ക്കുകയും ഓടിക്കളിക്കുകയുമൊക്കെ ചെയ്ത മക്കളായിരുന്നു ശരിക്കും പരിപാടിയില്‍ നിറഞ്ഞുനിന്നത്.
ഹയ മസ്രീന്‍ അലിയുടെ കൈയ്യിലായിരുന്നു കുഞ്ചാക്കോ ബോബന്‍ ആസിഫിനുള്ള മൊമന്റോ നല്‍കിയത്. അപ്പനെപ്പോലെയല്ല മകള്‍ കുറച്ചുകൂടി ഡീസന്റാണെന്നായിരുന്നു ചാക്കോച്ചന്റെ കമന്റ്. ഇതാദ്യമായാണ് ഹയയുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവരുന്നത്. ആദം അലിക്ക് കൂട്ടായി ഹയ എത്തിയ വിവരം പങ്കുവെച്ച് താരമെത്തിയിരുന്നുവെങ്കിലും വലുതായതിന് ശേഷമുള്ള താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവന്നത് ഇപ്പോഴാണ്. സമയക്കരികില്‍ ഇരിക്കാതെ ആസിഫിനൊപ്പം വേദിയിലായിരുന്നു ഹയ.

ഒരുപാട് സന്തോഷം നിറഞ്ഞ രണ്ട് കാരണങ്ങള്‍ ഇവിടെയുണ്ടെന്നും അതില്‍ മൂന്നാമത്തെ കാര്യമാണ് ഇതെന്നായിരുന്നു മൊമന്റോയെക്കുറിച്ച് ആസിഫ് പറഞ്ഞത്. ജിസ് ജോയിയുമായുള്ള പരിചയം തുടങ്ങിയിട്ട് 6 വര്‍ഷമായെന്നും 3 സിനിമകള്‍ ഇതുവരെ ചെയ്തുവെന്നും പക്ഷേ ഇതാദ്യമായാണ് ഇങ്ങനെയൊരു സാധനം കൈയ്യിലെത്തിയത്. അതിന് ഇത്രയുമധികം സമയമെടുത്തു. 100ാം ദിനാഘോഷത്തില്‍ പങ്കെടുക്കാനായതില്‍ സന്തോഷമുണ്ട്. സിനിമയുമായി സഹകരിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications