മോഹന്‍ലാല്‍ വിളിച്ചപ്പോള്‍ സംഭവിച്ചത് ഇതായിരുന്നു! ഫോണ്‍ വിവാദത്തെക്കുറിച്ച് ആസിഫ് അലി!

സൗഹൃദവും നൊസ്റ്റാള്‍ജിയയും ചേര്‍ത്തൊരുക്കിയ സിനിമയായ ഋതുവിലൂടെ നിരവധി പുതുമുഖങ്ങളാണ് മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഈ സിനിമയിലൂടെയാണ് ആസിഫ് അലി വെള്ളിത്തിരയില്‍ അരങ്ങേറിയത്. അപൂര്‍വ്വരാഗം, ട്രാഫിക്, സാള്‍ട്ട് ആന്‍ പെപ്പര്‍, ഒഴിമുറി തുടങ്ങി നിരവധി സിനിമകളിലാണ് പിന്നീട് ആസിഫിനെ കണ്ടത്. ഋതുവിലൂടെ തുടങ്ങിയ സിനിമാജീവിതം ഇപ്പോള്‍ വൈറസില്‍ എത്തി നില്‍ക്കുകയാണ്. മേരാനാം ഷാജി, ഉയരെ, വൈറസ് തുടങ്ങി 3 വ്യത്യസ്തമായ സിനിമകളുമായാണ് താരം എത്തിയത്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഉണ്ടയിലും സുപ്രധാന കഥാപാത്രമായി താരമെത്തുന്നുണ്ട്. നായകവേഷം തന്നെയായിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയൊന്നും തനിക്കില്ലെന്നും അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണോ എന്ന കാര്യത്തെക്കുറിച്ച് മാത്രമോ ചിന്തിക്കാറുള്ളൂവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

പോസിറ്റീവ് കഥാപാത്രങ്ങളെ മാത്രമല്ല നെഗറ്റീവും അവതരിപ്പിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉയരെയിലെ കഥാപാത്രത്തെക്കുറിച്ച് പറയുമ്പോള്‍ തിരക്കഥാകൃത്തുക്കള്‍ നെഗറ്റീവ് ഷേഡിനെക്കുറിച്ചും അതിലൂടെ ലഭിച്ചേക്കാവുന്ന പ്രതികരണങ്ങളെക്കുറിച്ചുമൊക്കെ സൂചിപ്പിച്ചിരുന്നു. ഇക്കയുടെ കട്ട ആരാധകനാണെങ്കില്‍ക്കൂടിയും ഒന്ന് തല്ലാന്‍ തോന്നുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഗോവിന്ദ് എന്ന കഥാപാത്രത്തിന് അത്ര നല്ല പ്രതികരണമായിരുന്നില്ലെങ്കിലും ആസിഫിന്റെ അഭിനയമികവിന് നിറഞ്ഞ കൈയ്യടിയായിരുന്നു. ആ കണ്ണുകളിലെ ഭാവം മനസ്സില്‍ നിറഞ്ഞുനിന്നിരുന്നുവെന്നായിരുന്നു പ്രേക്ഷകരും പറഞ്ഞത്. വൈവിധ്യമാര്‍ന്ന സിനിമകളാണ് താരത്തെ തേടിയെത്തുന്നത്. ഇക്കാര്യത്തില്‍ താന്‍ സന്തോഷവാനാണെന്നും താരം പറഞ്ഞിരുന്നു. ആസിഫിനെ ഫോണില്‍ കിട്ടാത്ത പ്രശ്‌നത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നിരവധി പേരെത്തിയിരുന്നു. മോഹന്‍ലാല്‍ വിളിച്ചിട്ട് എടുക്കാതിരുന്ന സംഭവം വന്‍വിവാദമായിരുന്നു. അന്ന് നടന്ന സംഭവത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍.

ഫോണില്‍ കിട്ടാറില്ല

ഫോണില്‍ കിട്ടാറില്ല

മൊബൈല്‍ ഫോണ്‍ ഇല്ലാതെ ഒരുനിമിഷം പോലും കഴിയാനാവില്ലെന്ന അവസ്ഥയിലാണ് പുതുതലമുറ. താരങ്ങളില്‍ പലരേയും ഫോണില്‍ കിട്ടാറില്ലെന്ന തരത്തിലുള്ള പരാതി വളരെ നേരത്തെ തന്നെ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. താരജാഡയാണ് ഇതിന് കാരണമാണെന്നാണ് പലരും പറയാറുള്ളത്. എന്നാല്‍ ജോലിക്കിടയില്‍ ഫോണ്‍ മാറ്റിവെക്കാനാണ് തങ്ങളില്‍ പലരും ആഗ്രഹിക്കുന്നതെന്നായിരുന്നു താരങ്ങള്‍ പറഞ്ഞത്. ആസിഫ് അലി ഫോണ്‍ ഉപയോഗിക്കാറില്ലെന്നും താരത്തെ ഫോണില്‍ കിട്ടാന്‍ ബുദ്ദിമുട്ടാണെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചത്. വളരെ മുന്‍പ് നടന്ന ഒരു സംഭവമായിരുന്നു ഇതിന് കാരണം.

അന്ന് സംഭവിച്ചത്

അന്ന് സംഭവിച്ചത്

മോഹന്‍ലാല്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്നായിരുന്നു അന്ന് താരത്തിന് നേരെ ഉയര്‍ന്നുവന്ന പ്രധാന വിമര്‍ശനം. ഫോണ്‍ എടുക്കാത്തതുമായി ബന്ധപ്പെട്ട് തനിക്ക് അവസരങ്ങളും നഷ്ടമായിരുന്നുവെന്നും താരം പറഞ്ഞത്. മോഹന്‍ലാല്‍ വിളിച്ച സമയത്ത് ഫോണ്‍ കൈയ്യിലുണ്ടായിരുന്നില്ല, ഹോട്ടലില്‍ വെച്ചേക്കുകയായിരുന്നു. അത് വലിയ പ്രശ്‌നമായി മാറുകയായിരുന്നു. സിസിഎല്ലിന്റെ സമയത്തായിരുന്നു അത്. തുടക്കത്തില്‍ താന്‍ കളിക്കാമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ബാച്ചിലര്‍ പാര്‍ട്ടിയുടെ ചിത്രീകരണമുള്ളതിനാല്‍ പോവാനായിരുന്നില്ല.

പഴയ സുഹൃത്തുക്കളെ തിരികെക്കിട്ടി

പഴയ സുഹൃത്തുക്കളെ തിരികെക്കിട്ടി

മോഹന്‍ലാല്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാതിരുന്നതിന് ശേഷമാണ് പഴയ പല സുഹൃത്തുക്കളും തനിക്കരികിലേക്ക് തിരിച്ചെത്തിയത്. മോഹന്‍ലാല്‍ വിളിച്ചിട്ട് പോലും നീ ഫോണ്‍ എടുത്തില്ലല്ലോ, പിന്നെ ഞങ്ങളുടെ കാര്യം പറയാനുണ്ടോയെന്നായിരുന്നു അവരുടെ ചോദ്യം. ഷൂട്ടിനിടയില്‍ കഥാപാത്രമായി മാറിയാല്‍ പിന്നീട് ഫോണിലേക്കോ മറ്റ് കാര്യങ്ങളിലേക്കോ ശ്രദ്ധിക്കുന്നതിനോട് താല്‍പര്യമില്ലെന്നായിരുന്നു താരം പറഞ്ഞത്. വിവാഹ ശേഷമാണ് ഈ നിലപാടില്‍ മാറ്റം വന്നതെന്നും താരം പറഞ്ഞിരുന്നു.

ആ ശീലം മാറ്റി

ആ ശീലം മാറ്റി

ഫോണ്‍ ഉപയോഗിക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും ഇപ്പോള്‍ താരത്തെക്കുറിച്ച് കേള്‍ക്കാറില്ല. സമ വന്നതിന് ശേഷമാണ് ഫോണ്‍ ഉപയോഗിച്ച് തുടങ്ങിയത്. വീട്ടിലെ കാര്യങ്ങളും മക്കളുടെ വിശേഷവുമൊക്കെ അറിയാനായി വേറെ മാര്‍ഗമില്ലല്ലോയെന്നും താരം നേരത്തെ പറഞ്ഞിരുന്നു. വീട്ടിലെത്തിയാല്‍ മകളും മകനും തനിക്കൊപ്പമായിരിക്കുമെന്നും മക്കളുടെ ബെസ്റ്റ് ഫ്രണ്ടാണ് താനെന്നുമായിരുന്നു ആസിഫ് പറഞ്ഞത്. വിജയ് സൂപ്പറും പൗര്‍ണ്ണമിയും സിനിമയുടെ 100ാം ദിനാഘോഷത്തില്‍ തിളങ്ങിയത് ആദമും ഹയയുമായിരുന്നു.

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍

ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളുമായെത്താനാണ് ഓരോ താരവും ശ്രമിക്കാറുള്ളത്. ഇക്കാര്യത്തില്‍ ഭാഗ്യവാനാണ് ആസിഫ് അലി. വില്ലനായും നായകനായും ഒരേ സമയം നിറഞ്ഞുനില്‍ക്കാനുള്ള അവസരമാണ് താരത്തിന് ലഭിച്ചത്. താനിപ്പോഴും സംവിധായകരോട് അവസരം ചോദിക്കാറുണ്ടെന്ന് താരം അടുത്തിടെ പറഞ്ഞിരുന്നു. കക്ഷി അമ്മിണിപ്പിള്ളയും അണ്ടര്‍വേള്‍ഡുമാണ് താരത്തിന്റേതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X