എന്റെ ശരീരം നിങ്ങളുടേത് അല്ല; വിമര്‍ശിക്കാനും ചര്‍ച്ച ചെയ്യാനും വരുന്നവരോട് നടി ഫറ ഷിബ്‌ലയുടെ മാസ് മറുപടി
നടന്മാരാണ് വളരെ വേഗം ശരീരഭാരം നിയന്ത്രിച്ച് മേക്കോവര്‍ നടത്തി സിനിമയില്‍ അഭിനയിക്കാറുള്ളു. എന്നാല്‍ അത്തരത്തില്‍ മേക്കോവര്‍ നടത്തി ഞെട്ടിച്ച നടിയാണ് ഫറ ഷിബ്‌ല. കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിലൂടെ ആസിഫ് അലിയുടെ നായികയായിട്ടാണ് ഫറ എത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ഗംഭീര പ്രകടനം കാഴ്ച വെച്ച ഫറ ഷിബ്‌ലയെ പറ്റി അന്നേ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോഴിതാ ലേശം ഗ്ലാമറസ് ലുക്കില്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് നടി.
അതേ സമയം സ്വിം സ്യൂട്ടിലുള്ള ചിത്രത്തേക്കാളും അതിന് നല്‍കിയ ക്യാപ്ഷനിലൂടെയാണ് ഫറ ആരാധകരുടെ മനം കവര്‍ന്നത്. ശരീരത്തെ കുറിച്ച് മോശമായി വിമര്‍ശിക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടിയുമായിട്ടാണ് നടി എത്തിയത്. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

''വിമര്‍ശിക്കാനും ചര്‍ച്ച ചെയ്യാനും എന്റെ ശരീരം നിങ്ങളുടേതല്ല. എന്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്തുവല്ല. എന്റെ യാനപാത്രവും അനുഭവങ്ങളുടെ ശേഖരവുമാണ് എന്റെ ശരീരം. എന്റെ ശരീരം നേരിട്ട യുദ്ധങ്ങളെക്കുറിച്ച് എനിക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ. സ്‌നേഹത്തിന്റെയും വേദനയുടെയും പോരാട്ടത്തിന്റെയും വിജയത്തിന്റെയും നിഗൂഢതയുടെയും ഒരു ഗ്രന്ഥശാലയാണ്. എന്റെ ശരീരത്തിന് വിലയിടാന്‍ വരരുത്. അതിനെ എനിക്ക് വിട്ടേക്കുക എന്ന സോഫി ലൂയിസിന്റെ വാക്കുകളായിരുന്നു താരം ഫോട്ടോയ്‌ക്കൊപ്പം പങ്കുവെച്ചത്. സ്വയം സ്‌നേഹിക്കുക എന്നതാണ് ഏറ്റവും വലിയ വിപ്ലവം. നിങ്ങളുടെ ശരീരവും ആരോഗ്യവും നിങ്ങളുടെ തിരഞ്ഞെടുപ്പാണെന്നും നടി സൂചിപ്പിച്ചിരിക്കുന്നു.

വിമര്‍ശകരുടെ വായടപ്പിച്ച് കൊണ്ടാണ് സ്വിം സ്യൂട്ടിലുള്ള വസ്ത്രം ധരിച്ച് നടി രംഗത്ത് വന്നത്. ബ്രിമിങ്ങ് ഫറ എന്ന തലക്കെട്ടോട് കൂടിയാണ് മഞ്ഞ നിറത്തിലുള്ള സ്വിം സ്യൂട്ട് ധരിച്ചുള്ള ചിത്രങ്ങളുമായി ഷിബില ഫറ പ്രത്യക്ഷപ്പെട്ടത്. ബോഡി പോസിറ്റീവിറ്റി, സ്‌റ്റോപ്പ് ഫിസിക്കല്‍ കമന്റ്‌സ് എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും ചിത്രങ്ങള്‍ക്ക് താഴെയായി നടി നല്‍കിയിട്ടുണ്ട്. നമ്മുടെ ഏറ്റവും വലിയ വിപ്ലവം ശരീരവും ആരോഗ്യവും മാത്രമാണെന്ന നടിയുടെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

പൃഥ്വിരാജ്, നിവിന്‍ പോളി, ഫഹദ് ഫാസില്‍ തുടങ്ങിയ നടന്മാര്‍ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി തടി കൂട്ടുകയും കുറയ്ക്കുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ സിനിമയ്ക്ക് വേണ്ടി 85 കിലോയില്‍ നിന്നും 65 ലേക്ക് കുറയ്ക്കുകയും വീണ്ടും ശരീരഭാരം കൂട്ടിയും ഷിബ്‌ല എല്ലാവരെയും ഞെട്ടിച്ചിരുന്നു. നടിയുടെ ആദ്യ ഫോട്ടോയും മേക്കോവറിന് ശേഷമുള്ളതും കണ്ടാല്‍ ഒരാളാണെന്ന് പോലും വിശ്വസിക്കാന്‍ പറ്റാത്ത മേക്കോവര്‍ ആണ്.
Recommended Video

ശരീരത്തിന്റെ പേരില്‍ മോശമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളതിനെ കുറിച്ച് ഷിബ്‌ല മുന്‍പും തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ പിതാവിനൊപ്പം യാത്ര ചെയ്യവേ കൂടെയുള്ളത് ഭാര്യ ആണോന്ന് ചോദിച്ചവരുണ്ട്. തന്റെ ഉമ്മയെ കണ്ടിട്ടില്ലാത്ത ഒരാളാണ് അത് ചോദിച്ചത്. ആ ചോദ്യം കേട്ടതോടെ താന്‍ വളരെയധികം തളര്‍ന്ന് പോയി. എന്നാല്‍ തന്നെക്കാള്‍ വേദനിച്ചത് ഉപ്പ ആയിരിക്കുമെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ നടി പറഞ്ഞത്.


Click it and Unblock the Notifications