ആദമിനേയും ഹയയേയും കാണാനാവുന്നില്ല! സങ്കടം പറഞ്ഞ് ആസിഫ് അലിയുടെ മാതാപിതാക്കള്‍!

ലോക് ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ എത്തുന്നുണ്ട്. ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നും മാറി കുടുംബത്തിനൊപ്പം കഴിയുന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് പലരും എത്തുന്നത്. കൊച്ചുമക്കളെ കാണാനാവുന്നില്ലെന്ന വിഷമം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആസിഫ് അലിയുടെ മാതാപിതാക്കള്‍. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇവര്‍ വിശേഷം പങ്കുവെച്ചത്. ചിത്രീകരണം നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് തിരിച്ചെത്തിയ ആസിഫ് അലി കഴിഞ്ഞ ദിവസമാണ് ഭാര്യയ്ക്കും മക്കള്‍ക്കും അരികിലേക്ക് എത്തിയത്.

വാപ്പിയും അമ്മിയും എന്താണ് വീട്ടിലേക്ക് വരാത്തതെന്ന ചോദ്യവുമായെത്തിയിരിക്കുകയാണ് ആദമും ഹയയും. ഇത് കേള്‍ക്കുമ്പോള്‍ ആസിഫിന്‍രെ മാതാപിതാക്കള്‍ക്കും സങ്കടമാണ്. ആഴ്ചയിലൊരിക്കല്‍ ഇവരെ കാണാനായി വാപ്പയും ഉമ്മയും കൊച്ചിയിലേക്ക് പോവാറുണ്ട്. അല്ലാത്തപ്പോള്‍ മക്കളേയും കൂട്ടി സമയും ഇവര്‍ക്ക് അരികിലേക്കെത്തുന്നതായിരുന്നു പതിവ്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യാത്ര നിര്‍ത്തിവെച്ചിരിക്കുകയാണ്.

കൊച്ചുമക്കളെ കാണാനാവുന്നില്ല

കൊച്ചുമക്കളെ കാണാനാവുന്നില്ല

ഇതാദ്യമായാണ് ഇത്രയും ദിവസം തങ്ങള്‍ പരസ്പരം കാണാതിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു. കൊച്ചിയിലെ ഫ്‌ളാറ്റില്‍ സമയക്കൊപ്പമായിരുന്നു കുട്ടികള്‍. ജയ്പൂരില്‍ നിന്നും തിരിച്ചെത്തിയ ആസിഫ് അലി മറ്റൊരു ഫ്‌ളാറ്റില്‍ നിരീക്ഷണണത്തില്‍ കഴിയുകയായിരുന്നു. രാജീവ് രവിയുടെ കുറ്റവും ശിക്ഷയും എന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയായിരുന്നു താരം. തിരികെയെത്തി 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞതിന് ശേഷമായാണ് മക്കള്‍ക്ക് അരികിലേക്ക് എത്തിയത്.

ആസിഫ്  അലി തിരിച്ചെത്തിയത്

ആസിഫ് അലി തിരിച്ചെത്തിയത്

വെള്ളിയാഴ്ചയായിരുന്നു ആസിഫ് മക്കള്‍ക്കും ഭാര്യയ്ക്കും അരികിലേക്കും എത്തിയത്. ആ സമയത്ത് അഷ്‌കര്‍ ആസിഫിനെ വിളിച്ചിരുന്നു. മൊബൈലാണ് ഇപ്പോഴത്തെ വലിയ ആശ്വാസമെന്നും ഇവര്‍ പറയുന്നു. കൊച്ചുമക്കളെ വല്ലാതെ മിസ്സ് ചെയ്യുമ്പോള്‍ വീഡിയോ കോളില്‍ വിളിക്കും. പക എന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയായിരുന്നു അഷ്‌കര്‍ അലി. ഷൂട്ടിംഗ് നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് തൊടുപുഴയിലെ വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം.

Recommended Video

Asif Ali Talks About His Upcoming Projects | FilmiBeat Malayalam
ആദമും ഹയയും

ആദമും ഹയയും

സിനിമയില്‍ അഭിനയിക്കാതെ തന്നെ താരമായി മാറിയവരാണ് ആദമും ഹയയും. ആസിഫിനൊപ്പം മിക്കപ്പോഴും ആദമും ഒപ്പമുണ്ടാവാറുണ്ട്. മോഹന്‍ലാലിന്‍രെ പുലിമുരുകന്‍ തനിക്കേറെ പ്രിയപ്പെട്ട ചിത്രമാണെന്ന് നേരത്തെ ആദം പറഞ്ഞിരുന്നു. മക്കളുടെ കാര്യങ്ങളുമൊക്കെയായി സമ തിരക്കിലാണെന്ന് താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് സമയും എത്താറുണ്ട്.

ഫോണെടുക്കാറില്ല

ഫോണെടുക്കാറില്ല

സിനിമയിലെത്തിയ കാലം മുതല്‍ ആസിഫ് അലിയെക്കുറിച്ച് കേള്‍ക്കുന്ന പ്രധാന പരാതികളിലൊന്നാണ് ഫോണ്‍ എടുക്കാത്തത്. ഫോണെടുക്കാതിരുന്നതിനാല്‍ പല അവസരങ്ങളും തനിക്ക് നഷ്ടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സമ വന്നതിന് ശേഷം ഇക്കാര്യത്തില്‍ മാറ്റമുണ്ടായെന്നും താരം പറഞ്ഞിരുന്നു. മക്കളുടെ കാര്യങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ താന്‍ തിരക്കാറുണ്ടെന്നായിരുന്നു താരം പറഞ്ഞത്.

രാജുമോന്‍ വരെ ഫോണെടുത്തു

രാജുമോന്‍ വരെ ഫോണെടുത്തു

ജോര്‍ദാനിലെ മരുഭൂമിയില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണെടുത്തുവെന്നും നിന്നെ ഫോണില്‍ കിട്ടിയില്ലെന്നുമായിരുന്നു അടുത്തിടെ കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റിന് കമന്റുമായി ആസിഫ് അലി എത്തിയപ്പോഴായിരുന്നു ചാക്കോച്ചന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X