കുഞ്ചാക്കോ ബോബനുമായുള്ള വഴക്കിന് കാരണം ബിജു മേനോന്‍! വെളിപ്പെടുത്തലുമായി ആസിഫ് അലി!

മലയാളത്തിന്‍റെ സ്വന്തം യുവതാരങ്ങളിലൊരാളാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയായിരുന്നു അദ്ദേഹം സിനിമയില്‍ അരങ്ങേറിയത്.അവതാരകനായി ജോലി ചെയ്യുന്നതിനിടയിലായിരുന്നു താരം അഭിനയത്തിലേക്ക് തിരിഞ്ഞത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഈ താരം. വിജയ് സൂപ്പറും പൗര്‍ണ്ണമിക്ക് ശേഷം മേരാനാം ഷാജിയുമായി എത്തുകയാണ് താരം. വൈറസ്, കക്ഷി അമ്മിണിപ്പിള്ള, ഉണ്ട, ഉയരെ തുടങ്ങി നിരവധി സിനിമകളാണ് അദ്ദേഹം ഏറ്റെടുത്തിട്ടുള്ളത്. നാദിര്‍ഷ സംവിധാനം ചെയ്ത മേരാനാം ഷാജിയുടെ ഓഡിയോ ലോഞ്ച് ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു.

അമര്‍ അക്ബര്‍ ആന്റണിയില്‍ ഒരു കഥാപാത്രം താനായിരുന്നുവെന്നും അവസാന നിമിഷം തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും താരം പറയുന്നു. അതിഥി താരമായാണ് പിന്നീട് താനെത്തിയതെന്നും അപ്പോഴും മികച്ച പിന്തുണയാണ് തനിക്ക് പ്രേക്ഷകര്‍ നല്‍കിയതെന്നും താരം പറഞ്ഞിരുന്നു. അന്ന് തന്നെ ഒഴിവാക്കിയതിനാലാവാം ഇന്ന് ഷാജിമാരിലൊരാളായി തന്നെ തിരഞ്ഞെടുത്തതെന്നും ആസിഫ് അലി പറഞ്ഞിരുന്നു. എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന സിനിമയാണിതെന്നും താരം പറഞ്ഞിരുന്നു. മേരാനാം ഷാജി ഓഡിയോ ലോഞ്ചിനിടയിലെ കൂടുതല്‍ വിശേഷങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ആസിഫ് അലിയുടെ വരവ്

ആസിഫ് അലിയുടെ വരവ്

മേരാനാം ഷാജിയില്‍ ഒരു ഷാജിയായി താനുമുണ്ട്. അമര്‍ ആക്ബര്‍ ആന്റണിയുമായി ബന്ധപ്പെട്ട രഹസ്യവും താരം പങ്കുവെച്ചിരുന്നു. അന്ന് ആ മൂന്ന് പേര്‍ക്കും ലഭിച്ച പോലെ തന്നെയുള്ള കൈയ്യടിയായിരുന്നു തന്റെ ചെറിയ കഥാപാത്രത്തിനും ലഭിച്ചത്. ആ ധൈര്യമാണ് തന്നെ ഷാജിയാവാനും പ്രേരിപ്പിച്ചത്. ആ മൂന്ന് പേരിലൊരാള്‍ ആവേണ്ടിയിരുന്നത് താനായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. താന്‍ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് ചാക്കോച്ചന്‍ പറഞ്ഞത്. ഒരു ഫെസ്റ്റിവല്‍ സിനിമയ്ക്കുള്ള എല്ലാ ഫ്‌ളേവേഴ്‌സും ഈ ചിത്രത്തിലുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു.

കുഞ്ചാക്കോ ബോബനുമായി വഴക്ക്

കുഞ്ചാക്കോ ബോബനുമായി വഴക്ക്

ചാക്കോച്ചനുമായി ഇപ്പോള്‍ ഒരു വഴക്ക് നടക്കുന്നുണ്ട്. ബിജു മേനോന്റെ കാര്യത്തെക്കുറിച്ചാണ്. ഇപ്പോള്‍ അദ്ദേഹത്തെ വീണ്ടും താന്‍ ഇങ്ങ് എടുത്തിരിക്കുകയാണെന്നും ആസിഫ് പറഞ്ഞിരുന്നു. മേരാനാം ഷാജിയിലെ മൂന്ന് ഷാജിയിലൊരാള്‍ ബിജു മേനോനാണ്. നേരത്തെ ബിജു മേനോനെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്റെ നായികയെന്നായിരുന്നു ചാക്കോച്ചന്‍ പറഞ്ഞത്. ഇത് തനിക്ക് സ്വന്തം സിനിമ തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ മൂന്ന് പാര്‍ട്‌നേഴ്‌സും ഈ ചിത്രത്തിലുണ്ട്. അതിനാല്‍ത്തന്നെ സിനിമയെക്കുറിച്ച് തനിക്കും അവകാശവാദം ഉന്നയിക്കാമെന്നും താരം പറഞ്ഞിരുന്നു.

ബൈജുവിന്‍റെ വരവ്

ബൈജുവിന്‍റെ വരവ്

തിരുവനന്തപുരം ഷാജിയായെത്തുന്നത് ബൈജുവാണ്. തങ്ങള്‍ മൂന്ന് പേരും ഈ സിനിമയിലുണ്ടെങ്കിലും സിനിമയുടെ സൂപ്പര്‍ സ്റ്റാര്‍ ഷാജി നാദിര്‍ഷയാണ്. അദ്ദേഹത്തിന്‍രെ കരങ്ങളില്‍ ഈ 3 ഷാജിമാരും ഭദ്രമായിരുന്നുവെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഈ സിനിമ ഒരു സൂപ്പര്‍ഹിറ്റാവേണ്ട അത്യാവശ്യം തനിക്കാണ്, ബിജു മേനോനും ആസിഫ് അലിയുമൊക്കെ ഒരു കര പറ്റിയവരാണ്. ഇത് സൂപ്പര്‍ഹിറ്റായില്ലെങ്കില്‍ തന്റെ കാര്യം പോക്കാണെന്നും ബൈജു പറഞ്ഞിരുന്നു.

20 വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കേണ്ട

20 വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കേണ്ട

പൊതുവെ ജോത്സ്യത്തിലൊന്നും വിശ്വാസമില്ലെങ്കിലും ആ അടുത്ത് താന്‍ പോയി അവരെ കണ്ടിരുന്നുവെന്നും അടുത്ത 20 വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്. തന്റെ ടൈം കൊണ്ടാണ് സിനിമ വിജയിക്കാന്‍ പോവുന്നത്. ഓടിക്കഴിഞ്ഞാല്‍ താനങ്ങനെ പറയും. ആദ്യമായാണ് നാദിര്‍ഷയ്‌ക്കൊപ്പം അഭിനയിക്കുന്നത് നല്ല അനുഭവമായിരുന്നു. കൊടുക്കുന്ന കാശിന് ഈ ചിത്രം മുതലായിരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു.

നായികയായി നിഖില വിമല്‍

നായികയായി നിഖില വിമല്‍

തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന അഭിനേത്രികളിലൊരാളാണ് നിഖില വിമല്‍. മേരാനാം ഷാജിയില്‍ നായികയായെത്തുന്നത് ഈ താരമാണ്. ഓഡിയോ ലോഞ്ചിലേക്ക് താരവും എത്തിയിരുന്നു. ഒരു വലിയ സിനിമയാണ്. വലിയ സ്റ്റാര്‍ കാസ്റ്റുള്ള സിനിമയാണ്. ഇവിടെ ലുലുവില്‍ വെച്ചാണ് താന്‍ സിനിമ കമ്മിറ്റ് ചെയ്തത്. സിനിമ തിയേറ്ററുകളിലേക്കത്തുമ്പോള്‍ എല്ലാവരും തിയേറ്ററുകളില്‍ പോയി കാണണമെന്നും സപ്പോര്‍ട്ട് ചെയ്യണമെന്നുമായിരുന്നു നിഖില വിമല്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X