നാല് തവണ വിളിച്ചു! ഫോൺ ബിസി ആയിരുന്നു, പാർവതിയോട് ദേഷ്യപ്പെട്ട് ആസിഫ്

ആസിഫ് അലിയുട കരിയറിൽ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഉയരെയിലെ ഗോവിന്ദ്. പ്രേക്ഷക നിരൂപ ശ്രദ്ധ നേടിയ ഒരു കഥാപാത്രമായിരുന്നു ഗോവിന്ദ്. നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥപാത്രമായികരുന്നു ഇത്. ഇത്രയ്ക്ക് വേണമായിരുന്നോ എന്ന് ആരാധകർ ചോദിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ആസിഫ് അലി കാഴ്ചവെച്ചത്.

ആദ്യമായി കഥ കേട്ടപ്പോൾ തന്നെ ഗോവിന്ദാകാൻ ഓക്കെ പറയുകയായിരുന്നെന്ന് ആസിഫ് അലി. ഓണം സ്പെഷ്യൽ, മനോര ന്യൂസ് സംപ്രേഷണം ചെയ്ത ആസിഫിന്റെ പത്താം ഓണം എന്ന പരിപാടിയിലാണ് മനസ് തുറന്നത്. കൂടാതെ സിനിമ ചിത്രീകരണത്തിന് മുൻപ് . പാർവതിയോട് ദേഷ്യപ്പെട്ട് സംസാരിച്ചതിനെ കുറച്ചും താരം അഭിമുഖത്തിൽ വെളിപ്പെടുത്തി.

 ഒരുപാട്  ഗേവിന്ദ്മാർ

ഒരു ടെൻഷനുമില്ലാത ചെയ്ത സിനിമയാണ് ഉയരെ. ചിത്രത്തിന്റെ തിരകഥ കേട്ടപ്പോൾ തന്നെ സമ്മതം അറിയിക്കുകയായിരുന്നു. ബോബിയും സഞ്ജയ്ക്കൊപ്പം നിർണായകം എന്നൊരു ചിത്രം ചെയ്തിരുന്നു. അവർ വീണ്ടും വിളച്ചപ്പോൾ തന്നെ നല്ലൊരു ചിത്രമായിരിക്കും എന്ന് ഉറപ്പുണ്ടായിരുന്നു. ഗേവിന്ദ് എന്ന കഥാപാത്രം ഞാൻ തന്നെ ചെയ്തോളമെന്ന് പറയുകയായിരുന്നു. ഇതുപോലുള്ള പല ഗോവിന്ദ് മാരേയും തനിയ്ക്ക് അറിയാമെന്നും താരം പറഞ്ഞു.

പാർവതിയോട്  ദേഷ്യപ്പെട്ടു

താനും പർവതിയും നേരത്തെ തന്നെ അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ ഫോണിൽ കൂടി ബന്ധം സൂക്ഷിക്കുന്ന പതിവ് തങ്ങൾക്കിടയിൽ ഇല്ലായിരുന്നു. പനമ്പള്ളി നഗറിലുള്ള ഒരു കോഫി ഷോപ്പിൽ വെച്ചാണ് തങ്ങൾ കഥ കേൾക്കുന്നത്. കഥ കേട്ട് തിരികെ പോകുമ്പോൾ ഞാൻ പാർവതിയെ വിളിച്ചു. ആ സമയം അവർ മറ്റൊരു ഫോണിലായിരുന്നു. തുടർച്ചയായി നാല് തവണ വിളിച്ചപ്പോഴും കോൾ വെയിറ്റിങ്ങ് തന്നെയായിരുന്നു.

പാർവതി ആകെ ടെൻഷനടിച്ചു

ഉടൻ തന്നെ പാർവതി എന്നെ തിരികെ വിളിക്കുകയായിരുന്നു. ആസിഫ് എന്ത് പറ്റി. എന്റേ കോൾ കണ്ടില്ലേ എന്ന് ചോദിച്ചു. ഞാൻ. മറ്റൊരു കോളിലായിരുന്നു എന്ന് പാർവതി പറഞ്ഞു. എന്റെ ഫോൺ കണ്ടിട്ട് എന്താ എടുക്കാത്തത്' എന്ന് ചോദിച്ച് ഞാൻ ചൂടായി. പാർവ്വതി ആകെ ടെൻഷനായി.ഗോവിന്ദിന് മുന്നോടിയായുള്ള ഒരു പരീക്ഷണമായിരുന്നു അത്.

അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

എന്റെ ഉള്ളിലും  ഗോവിന്ദ് ഉണ്ടായിരുന്നു

അത്ര ഭീകരമല്ലായിരുന്നെങ്കിലും ഒരു കാലത്ത് എന്റെ ഉള്ളിലും ഗോവിന്ദ് ഉണ്ടായിരുന്നു. എല്ലാവരുടെ ഉള്ളിലും ഗോവിന്ദുണ്ട്. അതുകൊണ്ട് തന്ന വലിയ കഷ്ടപ്പാടില്ലായിരുന്നു. പണ്ടൊക്കെ കാമുകിയായി സംസാരിച്ചു കഴിഞ്ഞാൽ വാട്സ് ആപ്പിൽ ലാസ്റ്റ് സീൻ നോക്കാറുണ്ടായിരുന്നു.പക്ഷെ ഇപ്പോൾ എല്ലാം മാറി. കുറെക്കൂടി പക്വത വന്നു.

 പ്രമോഷൻ ചടങ്ങ്

ഉയരെയുടെ പ്രമോഷൻ ചടങ്ങുകളിൽ നിന്ന് മനപ്പൂർവ്വമായിരുന്നു മാറി നിന്നത്. ഒരിക്കൽ പോലും എനിയ്ക്ക് ഗോവിന്ദിനെ ന്യായികരിക്കാൻ കഴിയില്ല. സോഷ്യൽ മീഡിയയിൽ ചിലർ ഗോവിന്ദിനെ ന്യായികരിക്കുന്ന വദങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനെ ഒരു തരത്തിൽ പോലും പ്രോത്സാഹിര്രിക്കാതിരിക്കാൻ വേണ്ടിയാണ് ചടങ്ങിൽ നിന്ന് മാറി നിന്നിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X